108മെഗാപിക്സൽ ക്യാമറയിൽ Mi CC9 Pro ഫോണുകൾ ഇന്ന് പുറത്തിറക്കുന്നു
ഷവോമിയുടെ ഏറ്റവും പുതിയ 108 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങുന്ന Mi CC9 Pro സ്മാർട്ട് ഫോണുകൾ ഇന്ന് ചൈന വിപണിയിൽ പുറത്തിറക്കുന്നു .എന്നാൽ ഷവോമിയുടെ തന്നെ Mi നോട്ട് 10 എന്ന സ്മാർട്ട് ഫോണുകൾ നവംബർ 6 ചൈന വിപണിയിൽ പുറത്തിറക്കുന്നത് .അതിനു ശേഷം ഇന്ത്യൻ വിപണിയിലും ഈ സ്മാർട്ട് ഫോണുകൾ ഉടൻ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .Mi CC9 Pro ഫോണുകളിൽ എടുത്തു പറയേണ്ടത് അതിന്റെ 108 മെഗാപിക്സലിന്റെ ക്യാമറകളാണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
SurveyMi CC9 Pro
6.47 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സ്നാപ്ഡ്രാഗന്റെ Qualcomm Snapdragon 730 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ റിപ്പോർട്ടുകൾ പ്രകാരം 12 ജിബിയുടെ റാം വേരിയന്റുകൾ വരെയാണ് പുറത്തിറങ്ങുന്നത് .
ബേസിക്ക് വേരിയന്റുകൾ ആരംഭിക്കുന്നത് 6 ജിബിയുടെ റാംമ്മിൽ നിന്നാണ് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 256 ജിബി വരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ പ്രധാന ആന്തരിക സവിശേഷതകൾ .ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം തന്നെ .
108 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 5170mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ ഈ ഫോണുകൾക്ക് 30W ന്റെ ഫാസ്റ്റ് ചാർജിങും ലഭിക്കുന്നതാണ് .