വീട്ടിലേക്ക് പുത്തൻ സ്മാർട്ട് ടിവി നോക്കുന്നവർക്ക് ഇതാ Samsung Electronics ന്റെ വക ഒരു ഓഫർ. 55 ഇഞ്ചിന്റെ QLED TV പകുതി വിലയ്ക്ക് വാങ്ങാനുള്ള സുവർണാവസരമാണിത്. 2025 ൽ പുറത്തിറങ്ങിയ വിപണിയിലെ മുൻനിര ടെലിവിഷനുകളിലൊന്നാണിത്. സ്മാർട്ട് ടിവി വിലയും ഓഫറും പ്രത്യേകതകളും ഞങ്ങൾ വിശദമാക്കി തരാം.
SurveySamsung Electronics QLED TV Price Deal
സാംസങ് ഇലക്ട്രോണിക്സിന്റെ ക്യുഎൽഇഡി ടിവിയ്ക്ക് ആമസോൺ അതിഗംഭീര ഓഫറാണ് അനുവദിച്ചിട്ടുള്ളത്. 81,900 രൂപയ്ക്കാണ് ടെലിവിഷൻ വിപണിയിൽ എത്തിച്ചത്. എന്നാൽ ആമസോൺ ഇതിന് 46 ശതമാനം ഇളവ് അനുവദിച്ചു.
ഇങ്ങനെ സാംസങ് ടിവി വെറും 43,990 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. ഇത് ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ പ്രമാണിച്ചുള്ള ഡീലാണ്. ജനുവരി 16 അർധരാത്രി തന്നെ ഈ വർഷത്തെ ആദ്യത്തെ മെഗാ ഫെസ്റ്റിവൽ ആരംഭിച്ചു. ഇവിടെ നിന്നും വാങ്ങാം.
Samsung Vision AI 4K Ultra HD Smart QLED TV
Samsung Vision AI 4K Ultra HD Smart QLED TV QA55QEF1AULXL മോഡലാണിത്. ക്രിസ്റ്റൽ 4K വിസ്റ്റ സീരീസിൽ നിന്നുള്ള 55 ഇഞ്ച് 4K സ്മാർട്ട് ടിവിയാണിത്. UA55UE81AFULXL മോഡലിലുള്ള ടെലിവിഷനിൽ 4K അപ്‌സ്‌കേലിംഗ് ഫീച്ചറുമുണ്ട്. മികച്ച കാഴ്ചാനുഭവത്തിനായി 4K റെസല്യൂഷനുണ്ട്.

ഇതിൽ സാംസങ് ഉപയോഗിച്ചിരിക്കുന്നത് ക്രിസ്റ്റൽ പ്രോസസർ ആണ്. ഇതിൽ ബിൽറ്റ്-ഇൻ 20-വാട്ട് സ്പീക്കറുകളാണ് കൊടുത്തിരിക്കുന്നത്. Q-സിംഫണി സാങ്കേതികവിദ്യയിലൂടെ കൂടുതൽ സന്തുലിതമായ ഓഡിയോ എക്സ്പീരിയൻസും ലഭിക്കുന്നു.
ഇതിൽ പലതരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. HDMI, USB, വൈ-ഫൈ, ഈഥർനെറ്റ് പോലുള്ള ഫീച്ചറുകളും സാംസങ് ടിവിയിൽ കൊടുത്തിരിക്കുന്നു.
Also Read: Airtel Cheapest Plan: 50GB, Unlimited കോളിങ് തരുന്ന എയർടെൽ എൻട്രി ലെവൽ പ്ലാൻ
പിക്ക് ബിക്സ്ബി, ആമസോൺ അലക്സ എന്നിവയുമായി വോയ്‌സ് കമാൻഡ് സപ്പോർട്ടും സാംസങ് ടിവി നൽകുന്നു. ടൈസൺ ഒഎസ് സോഫ്റ്റ് വെയറിന്റെ പിന്തുണ ഇതിലുണ്ട്. 100+ സൗജന്യ ടിവി ചാനലുകളിലേക്ക് ആക്‌സസും സാംസങ് തരുന്നു. ഇതിൽ കമ്പനി സ്മാർട്ട് തിംഗ്സ് ഹബ് വാഗ്ദാനം ചെയ്യുന്നു. സാംസങ് ടിവിയിലെ ആപ്പിൾ ഉപകരണങ്ങളെ പിന്തുണയ്ക്കുന്നതിന് ആപ്പിൾ എയർപ്ലേ ഫീച്ചറയും ലഭ്യമാണ്.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile