ലാവയുടെ 1599 രൂപ ഫോൺ എത്തി ഒപ്പം ഹാർട്ട് റേറ്റ് ,BP സെൻസറുകൾ

HIGHLIGHTS

ലാവയുടെ പുതിയ പൾസ് എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു

1599 രൂപയാണ് ഈ പുതിയ ലാവയുടെ വിപണിയിലെ വില വരുന്നത്,ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

ലാവയുടെ 1599 രൂപ ഫോൺ എത്തി ഒപ്പം ഹാർട്ട് റേറ്റ് ,BP സെൻസറുകൾ

ലാവയുടെ പുതിയ ഫീച്ചർ ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .2000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫീച്ചർ ഫോണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോൾ എത്തിയിരിക്കുന്നത് ലാവ പൾസ് എന്ന സ്മാർട്ട് ഫോണുകളാണ് .1599 രൂപയാണ് ഈ ഫോണുകളുടെ വിപണിയിലെ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ LAVA A5,LAVA A9 എന്നി ഫോണുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ലാവയുടെ പൾസ് 

2.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ ഫോണുകൾക്കുള്ളത് .ഓഡിയോ സ്റ്റീരിയോ സൗണ്ട് ഇതിൽ സപ്പോർട്ട് ആകുന്നതാണ് .32 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ഈ ഫോണുകൾക്ക് 1800 mAhന്റെ ബാറ്ററി ലൈഫും ലഭിക്കുന്നതാണ് .വയർലെസ്സ് FM റേഡിയോയും ഇതിൽ സപ്പോർട്ട് ആകുന്നതാണ് .മറ്റൊരു പ്രധാന സവിശേഷത എന്ന് പറയുന്നത് ഇതിൽ ഹാർട്ട് റേറ്റ് കൂടാതെ ബി പി സെൻസറുകൾ ലഭിക്കുന്നുണ്ട് .1599 രൂപയാണ് വില വരുന്നത് .

LAVA A5 -സവിശേഷതകൾ 

2.4-inch QVGA ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ ഈ ഫോണുകൾക്ക് 240×320 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് . 0.3 മെഗാപിക്സൽ ക്യാമറകളാണ് ഈ ഫോണുകൾക്ക് പിന്നിൽ ലഭിക്കുന്നത് .1,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .32 ജിബി വരെ മെമ്മറി വർധിപ്പിക്കുവാനുള്ള സൗകര്യവും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .Rs. 1,333 രൂപയാണ് ഈ ഫോണുകളുടെ വില വരുന്നത് .

LAVA A9  -സവിശേഷതകൾ 

2.8-inch QVGA ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ ഈ ഫോണുകൾക്ക് 240×320പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് . 1.3 മെഗാപിക്സൽ ക്യാമറകളാണ് ഈ ഫോണുകൾക്ക് പിന്നിൽ ലഭിക്കുന്നത് .1,700mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .32 ജിബി വരെ മെമ്മറി വർധിപ്പിക്കുവാനുള്ള സൗകര്യവും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .Rs. 1,574  രൂപയാണ് ഈ ഫോണുകളുടെ വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo