Sun TV ഇനി ജിയോയുടെ പങ്കാളികൾ;നേട്ടങ്ങൾ നോക്കാം

HIGHLIGHTS

Sun TV ഇനി ജിയോയുടെ പങ്കാളി ;ജിയോ ഉപഭോതാക്കൾക്ക് നേട്ടം

Sun TV ഇനി ജിയോയുടെ പങ്കാളികൾ;നേട്ടങ്ങൾ നോക്കാം

സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടെലിവിഷൻ ഗ്രൂപ്പ് ആണ് സൺ നെറ്റ്വർക്ക് .സൗത്ത് ഇന്ത്യയിൽ മുഴുവനും സൺ നെറ്റ്വർക്കിന്‌ ചാനലുകൾ ഉണ്ട് .മലയാളത്തിലും ,തമിഴിലും ,തെലുങ്കിലും ,കന്നടയിലും എല്ലാം തന്നെ ചാനലുകൾ ഉള്ള സൺ നെറ്റ്വർക്ക് ഇപ്പോൾ ജിയോയുമായി കൈ കോർത്തിരിക്കുന്നു .സൺ നെറ്റ്വർക്കിന്റെ ഉടമസ്ഥതയിൽ ഉള്ള സൺ NXT എന്ന ആപ്ലിക്കേഷനിൽ ഏകദേശം 4000 മുകളിൽ സിനിമകളാണ് ഉള്ളത് .ഇനി ഈ സിനിമകൾ എല്ലാം തന്നെ ജിയോയുടെ ഉപഭോതാക്കൾക്കും കാണുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ജിയോയുടെ സിനിമാസ് വഴിയാണ് ഉപഭോതാക്കൾക്ക് ഈ സിനിമകൾ ആസ്വദിക്കുവാൻ സാധിക്കുന്നത് .ജിയോയുടെ സിനിമയിൽ നിലവിൽ 10000 മുകളിൽ സിനിമകളും ,1 ലക്ഷത്തിനു അടുത്ത് ടിവി ഷോകളും എല്ലാം തന്നെ ഉണ്ട് .അതിനൊപ്പമാണ് സൗത്ത് ഇന്ത്യയിലെ ജിയോ ഉപഭോതാക്കൾക്ക് ഇപ്പോൾ ഇത്തരത്തിൽ ഈ സൺ NXT സിനിമകൾ ഓഫർ ചെയ്യുന്നത് .ജിയോയുടെ ഈ ഓഫറുകൾക്ക് പുറമെ പുതിയ 444*4 ഓഫറുകളും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .

ജിയോയുടെ നിലവിൽ ലഭ്യമാകുന്ന ജിയോ ലിങ്ക് ഓഫറുകളിൽ ഒന്നാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന 4199 രൂപയുടെ ഓഫറുകൾ .4199 രൂപയുടെ ഈ പായ്ക്കുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .

കൂടാതെ 96 ജിബിയുടെ ഡാറ്റ എക്സ്ട്രാ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .196 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് . 1076 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഇതിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo