പുതിയ റെഡ്മിയോട് പോരാടാൻ 6500mAh പവറിൽ TECNO Spark 50 5G പിറവി! 5 പ്രത്യേകതകൾ
റെഡ്മി 15A ഇന്ത്യയിൽ അവതരിപ്പിച്ച ദിവസം തന്നെ ടെക്നോയും തങ്ങളുടെ ബജറ്റ് പോരാളിയെ എത്തിച്ചു. 6500mAh എന്ന കൂറ്റൻ ബാറ്ററിയുള്ള TECNO Spark 50 5G ആണ് പുതിയതായി എത്തിയ സ്മാർട്ട് ഫോൺ. 45W ഫാസ്റ്റ് ചാർജിംഗ് സൗകര്യവും 6.78 ഇഞ്ച് 120Hz ഡിസ്‌പ്ലേയുമുള്ള ഫോണാണിത്. 5G കണക്റ്റിവിറ്റിയിൽ ബജറ്റ് റേഞ്ചിൽ, പവർഹൗസ് ഫോൺ നോക്കുന്നവർക്ക് ടെക്നോയുടെ പുതിയ മോഡൽ തെരഞ്ഞെടുക്കാം. 16999 രൂപ മുതൽ വിലയാകുന്ന ഫോണിന്റെ പ്രധാന 5 ഫീച്ചറുകളും മറ്റ് സവിശേഷതകളും വിശദമായി അറിയാം.
SurveyTECNO Spark 50 5G Price India
ടെക്നോ സ്പാർക്ക് 50 5G ഫാന്റസി പർപ്പിൾ, മിന്റ് ഗ്രീൻ, ഇങ്ക് ബ്ലാക്ക്, ഷാംപെയ്ൻ ഗോൾഡ് നിറങ്ങളിൽ ലഭ്യമാണ്. രണ്ട് വ്യത്യസ്ത കോൺഫിഗറേഷനുകളിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്.
- 4GB + 128GB മോഡലിന് 16,999 രൂപയാകുന്നു.
- 6GB + 128GB മോഡലിന് 18,999 രൂപയുമാണ് വില.
ഏപ്രിൽ 3 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫോണുകളുടെ വിൽപ്പന ആരംഭിക്കും. ആമസോൺ വഴിയും ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലുമാണ് വിൽപ്പന.

TECNO Spark 50 5G 5 പ്രധാന സവിശേഷതകൾ
വലിയ ഡിസ്പ്ലേ, 5ജി കണക്റ്റിവിറ്റി, 50എംപി പ്രൈമറി ക്യാമറ, കരുത്തൻ ബാറ്ററി, സ്റ്റോറേജ് സപ്പോർട്ട് എന്നിവയാണ് ബജറ്റ് ഫോണിന്റെ 5 പ്രത്യേകതകൾ.
- ഡിസ്പ്ലേ: 6.78-ഇഞ്ച് വലിപ്പമുള്ള സ്ക്രീനിലാണ് ഇത് നിർമിച്ചിട്ടുള്ളത്. 720 x 1576 പിക്സൽ സപ്പോർട്ടുള്ള HD+ സ്ക്രീൻ ആണിത്. ഇതിൽ 120Hz റീഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 560 nits ബ്രൈറ്റ്നസ് പിന്തുണയുണ്ട്.
- ക്യാമറ: f/1.85 അപ്പേർച്ചറുള്ള 50MP പിൻ ക്യാമറയാണ് ടെക്നോ സ്പാർക് 50 5ജി ഫോണിലുള്ളത്. ഇത് LED ഫ്ലാഷ് സപ്പോർട്ട് ചെയ്യുന്നു. f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
- ബാറ്ററി: 45W ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന ഫോണാണിത്. ഇതിൽ കരുത്തുറ്റ 6500mAh ബാറ്ററി സജ്ജീകരിച്ചിരിക്കുന്നു.
- സ്റ്റോറേജ്: 4GB / 6GB LPDDR4x റാം പിന്തുണയ്ക്കുന്ന രണ്ട് ഫോണുകളാണ് ടെക്നോ അവതരിപ്പിച്ചത്. 128GB (UFS 2.2) സ്റ്റോറേജ് സപ്പോർട്ട് ഇവയ്ക്കുണ്ട്. കൂടുതൽ സ്റ്റോറേജ് ഓപ്ഷനുകൾക്ക് ടെക്നോ സ്പാർക് 50 5ജിയിൽ മൈക്രോ എസ്ഡി സപ്പോർട്ടുണ്ട്. ഇതിലൂടെ 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാവുന്നതാണ്.
- കണക്റ്റിവിറ്റി: 5G SA / NSA കണക്റ്റിവിറ്റി ഇതിനുണ്ട്. n1, n3, n5, n8, n28B, n38, n40, n41, n48, n77, and n78 5ജി ബാൻഡുകളാണ് ഇതിലുള്ളത്. സ്മാർട്ട് ഫോൺ ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac സപ്പോർട്ട് ചെയ്യുന്നു. ബ്ലൂടൂത്ത് 5.3, ജിപിഎസ്, ഗ്ലോനാസ്, ഗലീലിയോ, ക്യുഇസെഡ്എസ്എസ് ഫീച്ചറുകളും ഇതിലുണ്ട്. സ്മാർട്ട്ഫോണിൽ ചാർജിങ്ങിനും ഫയൽ ട്രാൻസ്ഫറിനുമായി യുഎസ്ബി ടൈപ്പ്-സി പിന്തുണയുണ്ട്.
Also Read: ആമസോണിൽ തീർന്നു, 50MP ZEISS ക്യാമറ Vivo V40 5G ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവിൽ; വേഗം വാങ്ങാം
ടെക്നോ സ്പാർക് 50 5ജി മറ്റ് ഫീച്ചറുകൾ
3.5mm ഓഡിയോ ജാക്കിലാണ് ടെക്നോ സ്പാർക് 50 5ജി ഡിസൈൻ ചെയ്തിരിക്കുന്നത്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP64 റേറ്റിങ്ങുണ്ട്. MIL-STD-810H സെർട്ടിഫിക്കേഷനും ടെക്നോയുടെ ബജറ്റ് ഫോണിനുണ്ട്. ടെക്നോ സ്പാർക് 50 5ജിയിൽ മീഡിയാടെക് ഡൈമൻസിറ്റി 6400 6nm പ്രോസസറാണുള്ളത്. HiOS 16 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് ഫോണിലുള്ളത്. ഇത് ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്നു.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile