ആമസോണിൽ തീർന്നു, 50MP ZEISS ക്യാമറ Vivo V40 5G ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവിൽ; വേഗം വാങ്ങാം
കാണാൻ സ്റ്റൈലിഷ് ഡിസൈനും, മികച്ച ഫോട്ടോഗ്രാഫി ഫീച്ചറുമുള്ള Vivo V40 5G വിലക്കുറവിൽ വാങ്ങാം. ആമസോണിൽ ഈ മോഡലിന്റെ സ്റ്റോക്ക് പൂർണ്ണമായും തീർന്നു. എന്നാൽ ഫ്ലിപ്കാർട്ടിൽ മികച്ച വിലക്കുറവിൽ സ്മാർട്ട് ഫോൺ ലഭ്യമാകും.
Surveyപ്രമുഖ ലെൻസ് നിർമ്മാതാക്കളായ ZEISS-മായി സഹകരിച്ച് തയ്യാറാക്കിയ 50MP മെയിൻ ക്യാമറയുള്ള ഫോണാണിത്. Snapdragon 7 Gen 3 പ്രോസസറിന്റെ കരുത്തൻ പെർഫോമൻസും ഇതിനുണ്ട്. മെലിഞ്ഞതും ആകർഷകവുമായ ഡിസൈനിൽ, പ്രീമിയം ഫീച്ചറുകളിലാണ് വിവോ വി40 5ജി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഫ്ലിപ്കാർട്ടിലും വിവോ 5ജി പരിമിതകാലത്തേക്കാണ് ഈ വിലയിൽ വിൽക്കുന്നത്. പർപ്പിൾ കളറിലുള്ള 128 ജിബി സ്റ്റോറേജ് വിവോ സ്മാർട്ട് ഫോണിനാണ് കിഴിവ്. മികച്ച എക്സ്ചേഞ്ച് ഡീലും, ഇഎംഐ ഓഫറും 1750 രൂപ വരെ ബാങ്ക് ഇളവും ചേർത്ത് ഫോൺ വിൽക്കുന്നു. വിവോ വി40 5ജിയുടെ വിലയും ഓഫറും ഫീച്ചറുകലും വിശദമായി അറിയാം.
Vivo V40 5G Price Deal on Flipkart
8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള വിവോ ഫോണിനാണ് കിഴിവ്. 39,999 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. പർപ്പിൾ കളറിലുള്ള വിവോ വി40 5ജിയ്ക്ക് മാത്രമാണ് കിഴിവ്. മറ്റ് കളർ വേരിയന്റുകൾക്കൊന്നും ഈ ഓഫർ ലഭ്യമല്ല.
വിവോ വി40 5ജി വെറും 34,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭിക്കും. 5000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവിന് പുറമെ സ്മാർട്ട്ഫോണിന് ആകർഷകമായ എക്സ്ചേഞ്ച്, ബാങ്ക് ഓഫറുകളും ലഭ്യമാണ്. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 1750 രൂപയുടെ ബാങ്ക് കിഴിവാണ് ലഭിക്കുന്നത്. ഇങ്ങനെ വിവോ വി40 5ജി 33000 രൂപ റേഞ്ചിൽ വാങ്ങിക്കാം. 1000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഇപ്പോൾ ലഭ്യമാണ്. ഇങ്ങനെ വിവോ വി40 5ജി 33249 രൂപയ്ക്ക് സ്വന്തമാക്കാം.
36 മാസത്തേക്ക് ആകർഷകമായ ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. 1231 രൂപയുടെ ഇഎംഐ ഓഫറാണ് ഫ്ലിപ്കാർട്ട് തരുന്നത്.
Also Read: 10+ ChatGPT Prompts For Weight Loss: ജിം ട്രെയിനറെ പോലെ ചാറ്റ്ജിപിടി, ഈ പ്രോംപ്റ്റുകൾ പരീക്ഷിക്കൂ!
വിവോ വി40 5ജി ഫീച്ചറുകൾ
5500mAh ന്റെ കരുത്തൻ ബാറ്ററിയുടെ കരുത്ത് വിവോ വി40 5ജിയുടെ ഹൈലൈറ്റാണ്. 50എംപി Zeiss ക്യാമറ, 50എംപി ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്. ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, പ്രോസസർ തുടങ്ങിയ സവിശേഷതകൾ പരിശോധിക്കാം.
ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റും 4500 nits വരെ പീക്ക് ബ്രൈറ്റ്നെസ്സുമുള്ള ഫോണാണിത്. 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയിൽ ഇത് പ്രവർത്തിക്കുന്നു. 1.5K റെസല്യൂഷൻ സപ്പോർട്ട് ഇതിനുണ്ട്.

ക്യാമറ: വിവോ V40 5G യിലൂടെ മികച്ച ഫോട്ടോഗ്രാഫിയും പ്രൊഫഷണൽ പോർട്രെയിറ്റ് ഷോട്ടുകളും ഇതിൽ ലഭിക്കുന്നു. OIS സപ്പോർട്ട് ചെയ്യുന്ന 50MP ZEISS പ്രധാന ക്യാമറയും 50MP അൾട്രാ-വൈഡ് ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. ഈ ഫോണിലെ 50MP ഫ്രണ്ട് ക്യാമറ മികച്ച സെൽഫികളും വീഡിയോ കോളുകളും ഉറപ്പാക്കുന്നു.
പ്രോസസർ: 4nm ആർക്കിടെക്ചറിൽ നിർമ്മിച്ച ക്വാൽകോമിന്റെ Snapdragon 7 Gen 3 പ്രൊസസറാണ് ഫോണിലുള്ളത്. ഗെയിമിംഗ്, മൾട്ടിടാസ്കിംഗ് എന്നിവയ്ക്കെല്ലാം സുഗമമായ പ്രകടനം നൽകുന്നു.
ബാറ്ററി: 80W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന ബാറ്ററിയാണ് ഈ ഫോണിലുള്ളത്. ഇതിൽ 5500mAh ബാറ്ററി കൊടുത്തിരിക്കുന്നു. ദീർഘനേരം ബാറ്ററി ലൈഫും വേഗത്തിലുള്ള ചാർജിംഗും ലഭിക്കുന്നു.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile