ChatGPT Prompts For Weight Loss: എത്ര ശ്രമിച്ചിട്ടും ശരീരഭാരം കുറയ്ക്കാൻ കഴിയുന്നില്ലെന്ന പരാതിയുള്ളവർക്ക് വേണമെങ്കിൽ ചാറ്റ്ജിപിടിയെ കൂട്ടുപിടിക്കാം. ഒരു പേഴ്സണൽ ജിം ട്രെയിനറെയോ ഡയറ്റീഷ്യനെയോ വെച്ച് ഭാരം കുറയ്ക്കാൻ സാമ്പത്തിക പ്രശ്നമുള്ളവർക്ക്, തങ്ങളുടെ ഡയറ്റ് പ്ലാൻ ശരിയാക്കാൻ എഐ സഹായിക്കും. ചാറ്റ്ജിപിറ്റിയും ഗൂഗിൾ ജെമിനിയുമെല്ലാം നിങ്ങളുടെ ശരീരപ്രകൃതിക്ക് അനുയോജ്യമായ ഡയറ്റ് പ്ലാനുകളും വർക്ക് ഔട്ട് റുട്ടീനുകളും തയ്യാറാക്കി തരും.
Surveyശരീരത്തിന് ദോഷകരമാകുന്ന വലിയ ഡയറ്റുകൾ പരീക്ഷിക്കാതെ, ശരീരഭാരം കുറയ്ക്കാനുള്ള മികച്ച പോം വഴികൾ ചാറ്റ്ജിപിറ്റി പറഞ്ഞുതരും. 3 മാസത്തിൽ 27 കിലോ ഗ്രാം ഭാരം കുറച്ച ടെക്കിയുടെ കഥ ഇത് ശരിവയ്ക്കുന്നു. ജിമ്മോ, മൊബൈൽ ആപ്പുകളോ, യൂട്യൂബ് വീഡിയോകളോ ഇല്ലാതെയാണ് അയാൾ വെയിറ്റ് ലോസ് സാധ്യമാക്കിയത്. ചാറ്റ്ജിപിടി വളരെ മികച്ചൊരു ട്രെയിനറാണെന്ന് ഇത് അർഥമാക്കുന്നില്ല. പകരം ശരീരഭാരം കുറയ്ക്കുന്നതിനെ സംബന്ധിച്ച ആശയക്കുഴപ്പം നീക്കാൻ സഹായിച്ച ഒരു ഗൈഡായി കണക്കാക്കാം.
ഡയറ്റ് നോക്കുന്നവർക്കും, ശരീര ഭാരം കുറയ്ക്കാൻ പ്ലാനുള്ളവർക്കും താൽപ്പര്യമുണ്ടെങ്കിൽ ചാറ്റ്ജിപിടിയുടെ നിർദേശങ്ങളും പിന്തുടരാം. ഇങ്ങനെ എഐ വഴി തടി കുറയ്ക്കുന്നതിനുള്ള പ്രോംപ്റ്റുകൾ എന്തൊക്കെയാണെന്ന് വിശദമായി അറിയാം.
ChatGPT Prompts For Weight Loss
ചാറ്റ്ജിപിടി ഭാരം കുറയ്ക്കാൻ മാജിക്കൊന്നും കാണിക്കുന്നില്ല. പകരം നിങ്ങളുടെ ഫിസിക്കൽ ആക്ടിവിറ്റിയ്ക്കൊപ്പം പതിവായി തുടരേണ്ട ഡയറ്റ് പ്ലാനും തയ്യാറാക്കി തരും.
ഭാരം കുറയാൻ എപ്പോഴും ആരോഗ്യ വിദഗ്ധരുടെ സഹായം തേടുന്നതാണ് ഉത്തമം. എന്നാലും ജിമ്മിൽ പോകാതെ തന്നെ വീട്ടിലിരുന്ന് എങ്ങനെ സ്മാർട്ടായി തടി കുറയ്ക്കാനാണ് മിക്കവർക്കും താൽപ്പര്യം. തങ്ങളുടെ ശരീരത്തിനോ ആരോഗ്യത്തിനോ പ്രശ്നമുണ്ടാക്കാതെ വേണം ഇങ്ങനെയുള്ളവർ തടി കുറയ്ക്കേണ്ടത്.
നിങ്ങളുടെ പ്രായം, ഉയരം, ഭാരം, ഭക്ഷണരീതി എന്നിവ നൽകിയുള്ള ഡയറ്റ് പ്ലാൻ തയ്യാറാക്കുമ്പോൾ ആരോഗ്യത്തിനും പ്രശ്നമാവുന്നില്ല. ദിവസേന കഴിക്കുന്ന കലോറിയും, വിനിയോഗിക്കുന്ന കലോറിയുമെല്ലാം കണക്കുകൂട്ടിയുള്ള വെയിറ്റ് ലോസ് ജേണിയാണ് ചാറ്റ്ജിപിടിയിൽ നിന്ന് തയ്യാറാക്കേണ്ടത്.
എന്താണ് AI പ്രോംപ്റ്റ്?
ഇന്ന് എഐ ഉപയോഗിക്കാത്തവർ വരളെ വിരളമായിരിക്കും. ഇവരെല്ലാം പല ഭാഷകളിൽ പ്രോംപ്റ്റുകൾ നൽകിയാകും ഇതിനെ പ്രയോജനപ്പെടുത്തുന്നത്. നമുക്ക് ആവശ്യമായ പ്രതികരണം, സംശയ നിവാരണം, ഇമേജ് ക്രിയേഷൻ അല്ലെങ്കിൽ വീഡിയോ നിർമിക്കാൻ, എഐയ്ക്ക് കൊടുക്കുന്ന നിർദേശമാണ് പ്രോംപ്റ്റ്. ഒറ്റ വാചകത്തിലോ വാക്കിലോ നൽകുന്ന പ്രോംപ്റ്റ് മുതൽ വലിയ പാരഗ്രാഫ് വരെയുള്ള കമാൻഡുകളാണിവ. ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകളിൽ നമ്മുടെ ആവശ്യങ്ങൾ കൂടുതൽ വിശദീകരിച്ച് നൽകിയാൽ അതിന് അനുസരിച്ച്, മികവുറ്റ പ്രതികരണം തിരികെ ലഭിക്കും.
ചാറ്റ്ജിപിടിയിലൂടെ ശരീരഭാരം കുറയ്ക്കാൻ പദ്ധതിയുള്ളവർക്ക് ഇവിടെ ഉദാഹരണത്തിനായി 10 മികച്ച പ്രോംപ്റ്റുകൾ നൽകിയിരിക്കുന്നു. ശ്രദ്ധിക്കേണ്ടത് ഇങ്ങനെ ചാറ്റ്ജിപിടിയെ പിന്തുടരുന്നവർ നിങ്ങളുടെ നിങ്ങളുടെ പ്രായം, ഭാരം, ഉയരം, ലിംഗഭേദം, ജോലി എന്നിവയെല്ലാം കൃത്യമായി കൊടുക്കാൻ ശ്രദ്ധിക്കുക.
Best ChatGPT Prompts For Weight Loss:
- ഡയറ്റ് പ്ലാൻ പ്രോംപ്റ്റ്
“എന്റെ ഭാരം 55 കിലോ ഗ്രാം. വയസ് 25, പെൺകുട്ടി. 0.5 kg ഭാരം കുറയ്ക്കാൻ ഒരാഴ്ചത്തേക്ക്, ദിവസേന കഴിക്കേണ്ട മീൽ പ്ലാൻ, 1500 കലോറിയിൽ താഴെ.”
(ഇങ്ങനെ ചാറ്റ്ജിപിടിയിൽ നൽകിയാൽ, ഓരോ ദിവസത്തേയും ആഹാരക്രമം തയ്യാറാക്കി തരും. ഓരോ ദിവസത്തെയും പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, ലഘുഭക്ഷണം, രാത്രിയിലെ ആഹാരം എന്നിവ പ്ലാനിൽ വിശദമാക്കും. ഒപ്പം ഉറക്കം, വ്യായാമം, വെള്ളം കുടിയക്കേണ്ട ആവശ്യം, ഒഴിവാക്കേണ്ടവ പോലുള്ളവും ടിപ്പായി പ്ലാനിൽ ചേർക്കുന്നു.)

“ഞാൻ ഒരു [29] വയസ്സുള്ള (സ്ത്രീ/പുരുഷൻ) ആണ്, എനിക്ക് [64Kg] ഭാരവും, [155 cm] ഉയരവുണ്ട്. എനിക്ക് ആഴ്ചയിൽ 1 kg കുറയ്ക്കണം. ഞാൻ കേരളത്തിലെ ഭക്ഷണ രീതിയാണ് പിന്തുടരുന്നത്. ഇതനുസരിച്ചുള്ള ഒരു ഡയറ്റ് പ്ലാൻ തയ്യാറാക്കി തരുമോ?”
(ഇങ്ങനെ നൽകുമ്പോൾ, ഓരോ ദിവസത്തെയും ഭക്ഷണമെനു എഐ തയ്യാറാക്കി തരും. രാത്രി ഭക്ഷണം എപ്പോഴാകണം, ദിവസവും എത്ര വെള്ളം കുടിക്കണം, എണ്ണ, മട്ട റൈസ് എന്നിവ എത്ര വരെ ഉപയോഗിക്കാം പോലുള്ള ടിപ്പുകളും ഇതിനൊപ്പം ചാറ്റ്ജിപിടി കൂട്ടിച്ചേർക്കും.)
- വർക്ക് ഔട്ട് റൊട്ടീൻ
“ഞാൻ 30 വയസ്സുള്ള പുരുഷനാണ്. ജിമ്മിൽ പോകാതെ വീട്ടിലിരുന്ന് ചെയ്യാവുന്ന 30 മിനിറ്റ് വ്യായാമങ്ങൾ നിർദേശിക്കൂ”
“രാവിലെയും വൈകുന്നേരവും അര മണിക്കൂർ വീതം ചെയ്യാവുന്ന ദൈനംദിന വ്യായാമങ്ങൾ പറഞ്ഞുതരൂ”

“തിരക്കേറിയ ഷെഡ്യൂളാണ്. ആഴ്ചയിൽ 1 കിലോ കുറയ്ക്കണം. വയസ്:29. ദിവസേന ചെയ്യാവുന്ന 20 മിനിറ്റ് വ്യായാമ പദ്ധതി നിർദ്ദേശിക്കൂ.”
“വയറിലെ കൊഴുപ്പ് കുറയ്ക്കാൻ, വ്യായാമ ഉപകരണങ്ങളില്ലാതെ വീട്ടിൽ ചെയ്യാവുന്ന വ്യായാമങ്ങൾ പറയൂ”
- കലോറി കണക്കാക്കാം
“ഇന്ന് ഞാൻ കഴിച്ച ഭക്ഷണങ്ങൾ: [എന്തൊക്കെ കഴിച്ചെന്നും, കുടിച്ചെന്നും നൽകുക]. ഇതിൽ എത്ര കലോറി ഉണ്ടെന്നും എനിക്ക് ഇന്ന് ഇനി എത്ര കഴിക്കാമെന്നും നിർദേശിക്കൂ.”
- ജീവിതശൈലിയ്ക്ക് അനുയോജ്യമായി ഭാരം കുറയ്ക്കാനുള്ള പ്രോംപ്റ്റുകൾ
“ദീർഘനാളത്തേക്ക് ഭാരം കുറയ്ക്കാൻ സഹായിക്കുന്ന 10 ലളിതമായ ശീലങ്ങൾ പറഞ്ഞുതരൂ”
“ഞാൻ 9 മണിക്കൂർ വർക്ക് ഫ്രെം ഹോമായി ഇരുന്ന് ജോലി ചെയ്യുന്ന ആളാണ്. ജോലിയ്ക്കിടെ കലോറി ബേൺ ചെയ്യാനുള്ള 5 മികച്ച ടിപ്സുകൾ പറയാമോ”
- ആഴ്ച തോറും വിശകലനം
“മൂന്നാമത്തെ ആഴ്ചയിൽ ശരീരഭാരം കുറയുന്നില്ല. എന്തായിരിക്കും കാരണങ്ങൾ? എങ്ങനെ പരിഹരിക്കാം?”
“എല്ലാ ഞായറാഴ്ചയും, എന്റെ ഭാരം, വയറിന്റെ അളവ്, എന്നിവ അവലോകനം ചെയ്യണം. ഇതനുസരിച്ച്, അടുത്ത 7 ദിവസത്തേക്ക് എന്റെ വ്യായാമങ്ങളിലും ഭക്ഷണത്തിലും ജീവിതശൈലിയിലും വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കൂ.”
- ഹാബിറ്റ് ട്രാക്കിങ്
“ഞാൻ കൃത്യമായി ഡയറ്റ്, വ്യായാമം, ജീവിതശൈലി പിന്തുടരുന്നുണ്ടോ എന്നറിയാൻ, എന്നും വൈകുന്നേരം ഈ 5 കാര്യങ്ങൾ ചോദിക്കണം. നിങ്ങൾ മീൽ പ്ലാൻ പാലിച്ചോ? വ്യായാമം ചെയ്തോ? 4 ലിറ്റർ വെള്ളം കുടിച്ചോ? 7 മണിക്കൂർ ഉറങ്ങിയോ?”
- മോട്ടിവേഷൻ പ്രോംപ്റ്റ്
“ഒരു ഫിറ്റ്നസ് പരിശീലകനെ പോലെ ശരീരഭാരം കുറയ്ക്കാൻ എന്നെ പ്രോത്സാഹിപ്പിക്കണം. ദിവസേന എനിക്ക് ഇതിനായി പ്രചോദനമാകുന്ന ടിപ്പ് അയയ്ക്കൂ.”
“ഞായറാഴ്ച തോറും എന്തിനാണ് ഞാൻ ശരീരഭാരം കുറയ്ക്കുന്നത് എന്ന് എന്നെ ഓർമിപ്പിക്കൂ, (ഡയബറ്റിസ് പ്രതിരോധിക്കാൻ/ വിവാഹ ആവശ്യങ്ങൾക്ക്, ആഘോഷങ്ങൾക്ക് കോൺഫിഡന്റായി പോകാൻ)”
- ഷോപ്പിംഗ് ലിസ്റ്റ്
“എനിക്ക് ഇപ്പോൾ 57kg ഭാരമുണ്ട്. 0.1 kg ഒരാഴ്ചയിൽ കുറയണം. 7 ദിവസത്തേക്ക് എനിക്ക് ആവശ്യമായ കുറഞ്ഞ കലോറിയുള്ളതും പ്രോട്ടീൻ കൂടുതലുള്ളതുമായ സാധനങ്ങൾ എന്തൊക്കെയെന്ന് ലിസ്റ്റ് ചെയ്യാമോ?”
- ഇഷ്ടഭക്ഷണത്തോടുള്ള താൽപ്പര്യം എങ്ങനെ കൈകാര്യം ചെയ്യാം, പ്രോംപ്റ്റ്
“എനിക്ക് ഉണ്ണിയപ്പം, ലഡ്ഡു പോലുള്ള മധുര പലഹാരങ്ങൾ ഇഷ്ടമാണ്. ഇത് ഒഴിവാക്കാൻ 200 കലോറിയിൽ താഴെയുള്ള സ്നാക്കുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാമോ?
“എനിക്ക് ബിരിയാണി വളരെ ഇഷ്ടമാണ്, ഭാരം കുറയ്ക്കണമെങ്കിൽ ഇത് ഒഴിവാക്കണം. ബിരിയാണിക്ക് പകരമായി കുറഞ്ഞ കലോറിയുള്ള, ഇതേ തരത്തിലുള്ള ഭക്ഷണങ്ങൾ നിർദേശിക്കാമോ?”
(ഓട്സ് ബിരിയാണി, എണ്ണ പരിമിതപ്പെടുത്തിയുള്ള വെജിറ്റബിൾ ബിരിയാണി എന്നിവ ചാറ്റ്ജിപിടി നിർദേശിക്കും)
- അവധി ദിന പ്ലാൻ
“ശനി, ഞായർ അവധി ദിവസങ്ങളിൽ എനിക്ക് സൈക്കിളിങ്/ നീന്തൽ ചെയ്യാൻ താൽപ്പര്യമുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് കരുതുന്നു. രണ്ട് ദിവസവും എത്ര മണിക്കൂർ ഇതിന് വിനിയോഗിക്കണം?”
Disclaimer: ഇതിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ചാറ്റ്ജിപിടി ഉപയോഗിച്ച് സൃഷ്ടിച്ചവയാണ്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile