പ്രീമിയം Samsung Galaxy S25 5G 10000 രൂപ കൂടുതൽ ലാഭം ആമസോണിൽ, വിട്ടുകളയല്ലേ!
പ്രീമിയം സ്മാർട്ട്‌ഫോൺ ഇത്രയും വില കുറവിൽ വാങ്ങാനുള്ള ഓഫർ നിങ്ങളറിഞ്ഞോ? കരുത്തുറ്റ ഫ്ലാഗ്ഷിപ്പ് മോഡലായ Samsung Galaxy S25 5G ഇപ്പോൾ ആമസോണിൽ വിലക്കിഴിവിൽ വാങ്ങാം. അതിവേഗത്തിലുള്ള പെർഫോമൻസും മികച്ച ഗെയിമിംഗ് എക്സ്പീരിയൻസും ലഭിക്കുന്ന സ്മാർട്ട് ഫോണാണിത്. സാംസങ് ഗാലക്സി എസ്25 അൾട്രായിലെ അതേ കരുത്തൻ പ്രോസസറാണ് ഈ ഫോണിലും നൽകിയിട്ടുള്ളത്.
Surveyലോഞ്ച് വിലയിൽ നിന്ന് 16000 രൂപയുടെ കിഴിവും, ഫ്ലിപ്കാർട്ടിനേക്കാൾ 10000 രൂപയുടെ വിലക്കുറവും ആമസോണിൽ ലഭ്യമാണ്. ആകർഷകമായ ബാങ്ക് ഓഫറും ഇഎംഐ ഡീലും ചേർത്താണ് സാംസങ് സ്മാർട്ട് ഫോൺ വിൽക്കുന്നത്. 12000 രൂപയുടെ എക്സ്ടചേഞ്ച് ഓഫറും ആമസോൺ ഇന്ത്യ തരുന്നു. ഇതൊരു പരിമിതകാല ഓഫറാണ്. എന്നാലും പുതിയ സ്മാർട്ട് ഫോൺ വാങ്ങാൻ പ്ലാനുള്ളവർ ആമസോണിലെ ഡീൽ വിട്ടുകളയരുത്. സാംസങ് ഗാലക്സി എസ്25 5ജിയുടെ സവിശേഷതകളും ആമസോൺ ഓഫറും വിശദമായി അറിയാം.
Samsung Galaxy S25 5G Amazon Deal
സാംസങ്ങിന്റെ പ്രീമിയം എഐ ഫീച്ചറുകളും ട്രിപ്പിൾ ക്യാമറയുമുള്ള സ്മാർട്ട് ഫോണാണിത്. 16000 രൂപയുടെ കിഴിവിൽ ഫോൺ വാങ്ങിക്കാം. 12ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. 80,999 രൂപയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഫോണിന് ആമസോണിൽ ഇപ്പോൾ വില വെറും 65,890 രൂപ മാത്രമാണ്.
75,999 രൂപയ്ക്കാണ് സാംസങ് എസ്25 5ജി ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. അതിനാൽ തന്നെ ആമസോണിലെ ഓഫർ ലാഭത്തിൽ ഫോൺ വാങ്ങാനുള്ള സുവർണാവസരമാണ്.
Also Read: IPL 2026: ക്രിക്കറ്റ് പൂരത്തിന് കൊടിയേറ്റ്, ടിവി ഇല്ലെങ്കിലും മൊബൈലിൽ Live കാണാൻ ഇത്രമാത്രം
ആക്സിസ്, എസ്ബിഐ കാർഡ് വഴി 1500 രൂപ കിഴിവ് നിങ്ങൾക്ക് ആമസോൺ തരുന്നു. 1976 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഡീലും ലഭ്യമാണ്. 43,200 രൂപയുടെ എക്സ്ചേഞ്ച് ഓഫറിലൂടെയും ഫോൺ വാങ്ങിക്കാം. 2,317 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ തരുന്നു. നിങ്ങൾക്ക് വേണമെങ്കിൽ പലിശരഹിത ഇഎംഐ ഡീലും സ്വന്തമാക്കാം.
Galaxy S25 5G സവിശേഷതകൾ
2025 ജനുവരിയിലെ ഫ്ലാഗ്ഷിപ്പ് മോഡലിനൊപ്പമാണ് സാംസങ് എസ്25 5ജി അവതരിപ്പിച്ചത്. സാംസങ് ഗാലക്സി എസ് 25 5 ജിയിൽ 6.2 ഇഞ്ച് ഡൈനാമിക് എൽടിപിഒ അമോലെഡ് 2 എക്സ് ഡിസ്‌പ്ലേയാണുള്ളത്. ഇതിന് 120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കുന്നു.
ഗംഭീര പെർഫോമൻസിനായി ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റുണ്ട്. ഇത് 12 ജിബി റാമുമായി ജോടിയാക്കിയ അഡ്രിനോ 830 ജിപിയുമായി വരുന്നു. മൂന്ന് റിയർ സെൻസറുകളും ഈ പ്രീമിയം ഫോണിലുണ്ട്.

50 എംപി പ്രൈമറി ക്യാമറ, 12 എംപി അൾട്രാവൈഡ്, 10 എംപി ടെലിഫോട്ടോ ലെൻസും ഫോണിൽ ഉൾപ്പെടുന്നു. ഇതിലെ ടെലിഫോട്ടോ ക്യാമറയ്ക്ക് 3x ഒപ്റ്റിക്കൽ സൂം പിന്തുണയുണ്ട്.
സ്മാർട്ട്ഫോൺ 25W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഇതിനായി സാംസങ് ഗാലക്സി എസ്25 5ജിയിൽ 4,000 എംഎഎച്ച് ബാറ്ററിയുണ്ട്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile