സാംസങ് പ്രേമികൾക്ക് ബമ്പറടിച്ചു, Samsung Galaxy S24 5G ആമസോണിൽ പകുതി വിലയ്ക്ക്!

സാംസങ് പ്രേമികൾക്ക് ബമ്പറടിച്ചു, Samsung Galaxy S24 5G ആമസോണിൽ പകുതി വിലയ്ക്ക്!

പ്രീമിയം സാംസങ് സ്മാർട്ട് ഫോൺ ഇപ്പോൾ വൻ വിലക്കുറവിൽ വാങ്ങാം. ഫ്ലിപ്കാർട്ടിനേക്കാൾ വമ്പിച്ച വിലക്കിഴിവ് Samsung Galaxy S24 5G ഫോണിന് ആമസോൺ ഓഫർ ചെയ്യുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറും അമോലെഡ് സ്ക്രീനുമുള്ള സ്മാർട്ട് ഫോണാണിത്.

Digit.in Survey
✅ Thank you for completing the survey!

50MP + 12MP ഡ്യുവൽ ക്യാമറയും ഗാലക്സി എഐ സപ്പോർട്ടുമുള്ളതിനാൽ ഫോട്ടോഗ്രാഫി പ്രേമികൾക്കും ജനപ്രിയമായ പ്രീമിയം ഹാൻഡ്സെറ്റാണിത്. ആമസോണിൽ 41 ശതമാനം ഇൻസ്റ്റന്റ് ഇളവും, ആകർഷകമായ ബാങ്ക് ഓഫറും ഫോണിന് ലഭ്യമാണ്.

ഇതൊരു പരിമിതകാല ഓഫറാണ്. സാംസങ് ഗാലക്സി S24 5ജിയുടെ ഓഫറും കൂടുതൽ വിവരങ്ങളും വിശദമായി അറിയാം.

Also Read: 200MP ക്വാഡ് ക്യാമറ Samsung Galaxy S25 Ultra വില കുറഞ്ഞു, മികച്ച EMI ഓഫറുകളും

Samsung Galaxy S24 5G Price Deal Amazon

74,999 രൂപയ്ക്കാണ് സാംസങ് S24 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഫ്ലിപ്കാർട്ടിൽ സ്മാർട്ട് ഫോണിന് 49,999 രൂപയാണ് വില. 8 GB റാമും 128 GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. ഫ്ലിപ്കാർട്ടിനേക്കാൾ 6000 രൂപയുടെ വിലക്കുറവാണ് ആമസോൺ ഓഫർ ചെയ്യുന്നത്.

സാംസങ് Galaxy S24 5ജിയുടെ ആമസോൺ ഇന്ത്യയിലെ വില 43,999 രൂപയാണ്. ഇത് പരിമിതകാലത്തേക്ക് മാത്രം ലഭിക്കുന്ന വിലക്കിഴിവാണ്. സ്മാർട്ട് ഫോൺ എക്സ്ചേഞ്ചിലൂടെ 40,150 രൂപയ്ക്ക് ലഭിക്കുന്നു. ആക്സിസ് ബാങ്ക് കാർഡിലൂടെ 1500 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാണ്. ഇങ്ങനെ 40000 രൂപയ്ക്ക് താഴെ എക്സ്ചേഞ്ചിൽ സാംസങ് പ്രീമിയം വാങ്ങാം.

43000 രൂപയ്ക്ക് താഴെ Galaxy S24 5ജി സാധാരണ പർച്ചേസിലും സ്വന്തമാക്കാം. ബാങ്ക് ഓഫർ വേണ്ടാത്തവർക്ക്, ആമസോൺ പേയുടെ 1,547 ക്യാഷ്ബാക്ക് ഡീലും ലഭ്യമാണ്. ഇഎംഐയിൽ സ്മാർട്ട് ഫോൺ പർച്ചേസ് ചെയ്യാൻ താൽപ്പര്യമുള്ളവർക്ക്, 1547 രൂപയ്ക്ക് സാംസങ് 5ജി സ്വന്തമാക്കാം.

Galaxy S24 5G ഫീച്ചറുകൾ

168g ഭാരമുള്ള സാംസങ് ഗാലക്സി എസ്24 5ജി സ്ലീക്ക് ഡിസൈനിലാണ് നിർമിച്ചത്. സർക്കിൾ ടു സെർച്ച് ഉൾപ്പെടെയുള്ള പ്രീമിയം എഐ ഫീച്ചറുകൾ ഈ സാംസങ് ഫോണിനുണ്ട്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ബാറ്ററി, പ്രോസസർ, ക്യാമറ തുടങ്ങിയ ഫീച്ചറുകൾ വിശദമായി അറിയാം.

  1. ഡിസ്പ്ലേ: ഗാലക്‌സി എസ്24 5ജിയിൽ 6.2 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഇതിന് 120Hz റിഫ്രഷ് റേറ്റും 2,600 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസുമുണ്ട്.
  2. ബാറ്ററി: 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 4,000mAh ബാറ്ററി സ്മാർട്ട് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നു.
  3. പ്രോസസർ: ഈ സാംസങ് ഫോണിൽ ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസസറാണുള്ളത്. ഇത് 8 ജിബി വരെ റാമും 512 ജിബി സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു.
  4. ക്യാമറ: ക്യാമറയിലേക്ക് വന്നാൽ OIS, 8K വീഡിയോ റെക്കോഡിങ് സപ്പോർട്ട് ഇതിനുണ്ട്. സ്മാർട്ട് ഫോണിൽ 50MP പ്രൈമറി സെൻസറും 12MP അൾട്രാ-വൈഡ്, 10MP ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്നു. ഫോണിന് മുൻവശത്ത് 12MP സെൽഫി ഷൂട്ടർ ഉണ്ട്.
  5. ഒഎസ്: സാംസങ്ങിന്റെ ഏറ്റവും പുതിയ വൺ യുഐ 8 ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് ഇതിലുള്ളത്.
  6. പ്രീമിയം AI: സാംസങ് ഗാലക്‌സി S24 5ജിയിൽ ഇന്റലിജന്റ് AI ഫീച്ചറുകളുണ്ട്. ഇതിൽ സാംസംഗിന്റെ ഗാലക്‌സി എഐ സ്യൂട്ട് കൊടുത്തിട്ടുണ്ട്. സർക്കിൾ ടു സെർച്ച്, ലൈവ് ട്രാൻസ്ലേറ്റ്, ഫോട്ടോ അസിസ്റ്റ്, റൈറ്റിംഗ് അസിസ്റ്റ് തുടങ്ങിയ എഐ ഫീച്ചറുകളും ഫോണിനുണ്ട്.
  7. ഡ്യൂറബിലിറ്റി: പൊടി, വെള്ളം പ്രതിരോധിക്കുന്നതിനായി ഈ ഫോണിൽ IP68-സർട്ടിഫിക്കേഷനുണ്ട്.
  8. കണക്റ്റിവിറ്റി: Wi-Fi 6, ബ്ലൂടൂത്ത് 5.3, NFC, USB 3.2 Gen 1 ടൈപ്പ്-സി പോർട്ട് സപ്പോർട്ടുള്ള ഫോണാണിത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo