ഇന്ത്യയിൽ ആദ്യമായി 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരുന്നു സ്മാർട്ട് ഫോൺ കമ്പനികളിൽ ഒന്നാണ് IQOO എന്ന സ്മാർട്ട് ഫോൺ കമ്പനികൾ .ഇപ്പോൾ ഇതാ പുതിയ ടെക്ക്നോളജിയുമായി വീണ്ടും വിപണിയിൽ എത്തുന്നു .ഇത്തവണ ബാറ്ററികൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .
Survey
✅ Thank you for completing the survey!
IQOO 5 എന്ന സ്മാർട്ട് ഫോണുകളാണ് ആഗസ്റ്റ് 17നു ലോക വിപണിയിൽ പുറത്തിറക്കുന്നത് .കൂടാതെ IQOO 5 എന്ന ഈ സ്മാർട്ട് ഫോണുകളും 5ജി സപ്പോർട്ടിൽ തന്നെയാണ് പുറത്തിറങ്ങുന്നത് .
ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ ടീസറുകൾ ലീക്ക് അയക്കുകയുണ്ടായി .അതിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ 120W ഫാസ്റ്റ് ചാർജിങിലാണ് പുറത്തിറങ്ങുന്നത് എന്നതാണ് .
15 മിനിറ്റിനുള്ളിൽ മുഴുവൻ ചാർജു ലഭിക്കുന്ന ചാർജറുകൾ തന്നെയാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം .ഈ സ്മാർട്ട് ഫോണുകൾ ചിലപ്പോൾ Qualcomm Snapdragon 865 അല്ലെങ്കിൽ Snapdragon 865 Plus പ്രോസ്സസറുകളിലാകും പുറത്തിറങ്ങുന്നത് .കൂടാതെ ക്വാഡ് ക്യാമറകളും IQOO 5 എന്ന സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നതാണ് .