3500 രൂപവരെ ക്യാഷ് ബാക്കിൽ വിവോയുടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കാം

റിയൽമിയുടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാം

3500 രൂപവരെ ക്യാഷ് ബാക്കിൽ വിവോയുടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജൂൺ 5 വരെയാണ് നിലവിൽ ഈ  ക്യാഷ് ബാക്ക് ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .റിയൽമി 9 5G ഇപ്പോൾ HDFC കാർഡുകൾ നൽകുന്ന 2000 രൂപയുടെ ഇൻസ്റ്റന്റ് ഓഫറുകളിലൂടെയും കൂടാതെ vivo X80 സ്മാർട്ട് ഫോണുകൾ HDFC കാർഡുകൾ നൽകുന്ന 3500 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

VIVO X80 SPECIFICATIONS

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7-inch Full HD+ AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ 120Hz ഹൈ റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 9000 പ്രോസ്സസറുകളിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .50 മെഗാപിക്സൽ + 12 മെഗാപിക്സൽ + 12 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിലും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .4,500mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നതാണ് . 54,999 രൂപ മുതലാണ് ഈ ഫോണുകളുടെ വില ആരംഭിക്കുന്നത് .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ 3500 രൂപയുടെ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo