കാത്തിരിപ്പിനൊടുവിൽ ബിഎസ്എൻഎൽ 4ജി ഇതാ എത്തുന്നു

HIGHLIGHTS

ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ പുറത്തിറങ്ങുന്നു

ഈ വർഷം അവസാനത്തിനുള്ളിൽ തന്നെ പ്രതീക്ഷിക്കാം

കാത്തിരിപ്പിനൊടുവിൽ ബിഎസ്എൻഎൽ 4ജി ഇതാ എത്തുന്നു

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇതാ ഒരു സന്തോഷ വാർത്ത എത്തിയിരിക്കുന്നു .ഉപഭോക്താക്കൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി കാത്തിരുന്ന ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം ആഗസ്റ്റ് 15നു അല്ലെങ്കിൽ ഈ വർഷം അവസാനത്തോടുകൂടി തന്നെ ബിഎസ്എൻഎൽ അവരുടെ പുതിയ 4ജി സർവീസുകൾ എത്തിക്കും എന്നാണ് .പൂർണ്ണമായും മേക്ക് ഇൻ ഇന്ത്യയിൽ എത്തുന്ന 4ജി സർവീസുകൾ പുറത്തിറക്കുന്നതിനു അനിയോജ്യമായ ഒരു ദിവസ്സം തന്നെയാണ് ആഗസ്റ്റ് 15 .

Digit.in Survey
✅ Thank you for completing the survey!

ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ 

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന  പ്രീപെയ്ഡ് പ്ലാനുകളാണ് 107 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .എക്സ്ട്രാ വാലിഡിറ്റി ആവശ്യമുള്ളവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഓഫറുകളിൽ ഒന്നാണ് 107 രൂപയുടെ കേരള സർക്കിളുകളിൽ ലഭിക്കുന്ന ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ .

50 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നത്.3 ജിബിയുടെ ഡാറ്റയും കൂടാതെ 200മിനുട്ട് കോളുകളും ഇതിൽ ലഭിക്കുന്നതാണ് .ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മറ്റു പ്ലാനുകൾ നോക്കാം .അത്തരത്തിൽ കുറഞ്ഞ ചിലവിൽ ലഭിക്കുന്ന രണ്ടു  പ്രീപെയ്ഡ് പ്ലാൻ ആണ് 29 ,18 രൂപയുടെ റീച്ചാർജുകളിൽ ഇപ്പൊ ലഭിക്കുന്നത് .18 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഫ്രീ വോയ്‌സ് കോളുകളാണ് .

 2 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്രീപെയ്ഡ് പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ 29 രൂപയുടെ മറ്റൊരു പ്ലാൻ കൂടി ലഭിക്കുന്നുണ്ട് .29 രൂപയുടെ പ്ലാനുകളിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കുന്നുണ്ട് .5 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത്   നോട്ട് ;ഓഫറുകൾ റീച്ചാർജ്ജ്‌ ചെയ്യുന്നതിന് മുൻപ് നിലവിൽ ലഭ്യമാണോ എന്ന് ഉറപ്പുവരുത്തുക 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo