3 വർഷത്തെ വാലിഡിറ്റിയിൽ വരെ ലഭിക്കുന്ന BSNLന്റെ ബ്രൊഡ് ബാൻഡ് ഓഫർ

HIGHLIGHTS

BSNL നൽകുന്ന ബ്രൊഡ് ബാൻഡ് ഓഫറുകൾ നോക്കാം

3 വർഷത്തെ വാലിഡിറ്റിയിൽ വരെ ലഭിക്കുന്ന BSNLന്റെ ബ്രൊഡ് ബാൻഡ്  ഓഫർ

ജിയോയുടെ വളരെ ലാഭകരമായതും കൂടാതെ മറ്റു ആകർഷണ ഓഫറുകളും അടങ്ങിയ ബ്രൊഡ് ബാൻഡ് ഓഫറുകൾ പുറത്തിറങ്ങുന്നു .എന്നാൽ നിലവിൽ വളരെ ലാഭകരമായ ബ്രൊഡ് ബാൻഡ് ഓഫറുകൾ നമ്മുടെ സ്വന്തം BSNL ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്കായി നൽകുന്നുണ്ട് .8Mbps സ്പീഡിൽ ഉപഭോതാക്കൾക്ക് ഈ സർവീസുകൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ BSNL ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്കായി നൽകുന്ന മികച്ച ഓഫറുകൾ ഏതൊക്കെയെന്നു നോക്കാം .

Digit.in Survey
✅ Thank you for completing the survey!

BSNLന്റെ ഉപഭോതാക്കൾക്കായി നാലു മികച്ച ബ്രൊഡ് ബാൻഡ് ഓഫറുകൾ ലഭിക്കുന്നുണ്ട് .അതിൽ ആദ്യം പറയേണ്ടത് 349 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .ഈ ഓഫറുകളിൽ 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .എന്നാൽ ദിവസേന 3 ജിബിയുടെ ഡാറ്റ ലഭിക്കണമെങ്കിൽ 499 രൂപയുടെ പ്ലാനുകൾ എടുക്കാവുന്നതാണ് .

അടുത്തതായി BSNLന്റെ ബ്രൊഡ് ബാൻഡ് 1 വർഷത്തെ വാലിഡിറ്റിയിൽ നൽകുന്ന ഓഫറുകളാണ് .3839 രൂപയുടെ പ്ലാനുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ ഓഫറുകളിലും 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .എന്നാൽ 6990 രൂപയുടെ പ്ലാനുകളിൽ ദിവസ്സേന 5 ജിബിയുടെ ഡാറ്റവീതം 1 വർഷത്തെ വാലിഡിറ്റിയിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

അടുത്തതായി BSNLന്റെ ബ്രൊഡ് ബാൻഡ് 2 വർഷത്തെ വാലിഡിറ്റിയിൽ നൽകുന്ന ഓഫറുകളാണ് .7329 രൂപയുടെ പ്ലാനുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ ഓഫറുകളിലും 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .എന്നാൽ 13281രൂപയുടെ പ്ലാനുകളിൽ ദിവസ്സേന 5 ജിബിയുടെ ഡാറ്റവീതം 2  വർഷത്തെ വാലിഡിറ്റിയിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

അടുത്തതായി BSNLന്റെ ബ്രൊഡ് ബാൻഡ് 3 വർഷത്തെ വാലിഡിറ്റിയിൽ നൽകുന്ന ഓഫറുകളാണ് .10470 രൂപയുടെ പ്ലാനുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ ഓഫറുകളിലും 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .എന്നാൽ 19572രൂപയുടെ പ്ലാനുകളിൽ ദിവസ്സേന 5 ജിബിയുടെ ഡാറ്റവീതം 2  വർഷത്തെ വാലിഡിറ്റിയിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo