BSNL മുന്നിൽ ;പിന്നിലാക്കിയത് ജിയോയെയും വൊഡാഫോണിനെയും
ഇതിനു മികച്ച ഓഫറുകളും BSNL നു തുണയായിരിക്കുന്നു
2019 ഡിസംബർ മാസങ്ങളിൽ ആയിരുന്നു ജിയോയുടെ അൺലിമിറ്റഡ് ഓഫറുകൾക്ക് പൂട്ട് വീഴ്ന്നിരുന്നത് .അതിനു ശേഷം ജിയോയുടെ ഓഫറുകൾ ഒക്കെ മറ്റു നെറ്റ് വർക്കുകളിലേക്കു ലിമിറ്റഡ് മാത്രമായിരുന്നു .അതേപോലെ തന്നെയായിരുന്നു എയർടെലും ,വൊഡാഫോൺ ഐഡിയയും ചെയ്തിരുന്നത് .ജിയോയിൽ തുടങ്ങി വൊഡാഫോൺ ഐഡിയ വരെ താരിഫ് പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തി .അവരുടെ പ്ലാനുകൾ വർദ്ധിപ്പിച്ചിരുന്നു .എന്നാൽ BSNL ആകട്ടെ നഷ്ട്ടത്തിൽ ആയിരുന്നു എങ്കിലും ഒരുതരത്തിലുള്ള ഓഫറുകളിൽ പൈസ കൂട്ടുകയോ ഒന്നും തന്നെ ചെയ്തില്ല .
Surveyഅത് തന്നെയായിരുന്നു BSNL എന്ന നെറ്റ് വർക്കുകളുടെ വിജയവും .മികച്ച ഓഫറുകൾക്ക് ഒപ്പം ഒരു തരത്തിലുള്ള താരിഫ് പ്ലാൻ മാറ്റങ്ങൾ BSNL വരുത്തിയിരുന്നില്ല .ഡിസംബർ മാസത്തിൽ തന്നെ മറ്റു നെറ്റ് വർക്കുകളിൽ ഉപഭോതാക്കൾ ഇത്തരത്തിൽ BSNL നെ ആശ്രയിച്ചു വന്നിരുന്നു .എന്നാൽ മറ്റു ടെലികോം കമ്പനികൾ പ്ലാനുകൾ വർദ്ധിച്ചപ്പോൾ ഉപഭോതാക്കൾ തുണച്ചത് നമ്മുടെ സ്വന്തം BSNL നെയാണ് .അതുകൊണ്ടു തന്നെ മറ്റു നെറ്റ് വർക്കുകളിൽ നിന്നുള്ള ഉപഭോതാക്കളെ BSNL ൽ എത്തിക്കുവാനും സാധിച്ചു .
ജിയോയുടെ പുതിയ 49 രൂപയുടെ ഓഫറുകൾ എത്തി
9 രൂപയുടെ റീച്ചാർജുകളിലും കൂടാതെ 69 രൂപയുടെ റീച്ചാർജുകളിലും ലഭ്യമാകുന്ന രണ്ടു പുതിയ ഓഫറുകളാണിത് .49 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു കണക്ഷനുകളിലേക്കു 250 മിനിറ്റുമാണ് ലഭിക്കുന്നത് .കൂടാതെ ഈ ഓഫറുകൾക്ക് ഒപ്പം തന്നെ 2 ജിബിയുടെ ഡാറ്റ മുഴുവനായും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
അതുപോലെ തന്നെ 25 SMS കൂടാതെ ജിയോയുടെ ആപ്ലികേഷൻ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും ലഭിക്കുന്നതാണ് .14 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ 49 രൂപയുടെ ഓഫറുകൾ ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 69 രൂപയുടെ ഓഫറുകൾ ആണ് .ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു കണക്ഷനുകളിലേക്കു 250 മിനിറ്റുമാണ് ലഭിക്കുന്നത് .
കൂടാതെ ഈ ഓഫറുകൾക്ക് ഒപ്പം തന്നെ 7 ജിബിയുടെ ഡാറ്റ മുഴുവനായും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതായത് ദിവസ്സേന 0.5GB യുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .അതുപോലെ തന്നെ 25 SMS കൂടാതെ ജിയോയുടെ ആപ്ലികേഷൻ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും ലഭിക്കുന്നതാണ് .14 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ 69 രൂപയുടെ ഓഫറുകൾ ലഭിക്കുന്നത് .ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ .
Experienced Social Media And Content Marketing Specialist View Full Profile