Amazon Freedom Day; പുതിയ 7ഇഞ്ച് ഡിസ്പ്ലേ ഫോൺ 7200 രൂപയ്ക്ക് വാങ്ങിക്കാം

HIGHLIGHTS

ആമസോണിൽ ഇപ്പോൾ ഫ്രീഡം ഡേ ഓഫറുകൾ നടന്നുകൊണ്ടിരിക്കുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാർഡുകൾക്ക് ക്യാഷ് ബാക്കും ലഭിക്കുന്നു

Amazon Freedom Day; പുതിയ 7ഇഞ്ച് ഡിസ്പ്ലേ ഫോൺ 7200 രൂപയ്ക്ക് വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .ആമസോൺ ഫ്രീഡം ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ആഗസ്റ്റ് 8 മുതൽ ആഗസ്റ്റ് 11 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .അതുപോലെ തന്നെ SBI ക്രെഡിറ്റ് കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ ഫ്രീഡം ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോൺ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

TECNO Spark 6 Air-BUY LINK

ഡിസ്പ്ലേ തന്നെയാണ് ഈ മോഡലുകളുടെ പ്രധാന സവിശേഷത .7 ഇഞ്ചിന്റെ HD+ TFT TDDI  ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ 720×1640 പിക്സൽ റെസലൂഷനും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 20.5:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾക്കുണ്ട് .അടുത്തതായി ഇതിൽ പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .ആൻഡ്രോയിഡ് 10  ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ 2GHz MediaTek Helio A22 quad core  പ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്വാഡ് പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 + 2  മെഗാപിക്സലിന്റെ ഡ്യൂവൽ  പിൻ ക്യാമറകളും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും TECNO Spark 6 Air എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ 6000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട്.ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് 7999 രൂപയാണ് .കൂടാതെ ആമസോൺ ഫ്രീഡം ഓഫറുകൾ പ്രമാണിച്ചു SBIനൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഏകദേശം 799 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo