ഡ്യൂവൽ പഞ്ച് ഹോൾ ഡിസ്‌പ്ലൈ കൂടാതെ 52MPട്രിപ്പിൾ ക്യാമറയിൽ HUAWEI P40 എത്തുന്നു ?

HIGHLIGHTS

3D ToF സെൻസറുകൾ അടക്കമാണ് ഈ സ്മാർട്ട് ഫോണുകൾ എത്തുന്നത്

ഡ്യൂവൽ പഞ്ച് ഹോൾ ഡിസ്‌പ്ലൈ കൂടാതെ 52MPട്രിപ്പിൾ ക്യാമറയിൽ HUAWEI P40 എത്തുന്നു ?

 

Digit.in Survey
✅ Thank you for completing the survey!

ഹുവാവെയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മികച്ച ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോൺ ആയിരുന്നു  HUAWEI P30 PRO എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയായിരുന്നു .എന്നാൽ ഈ വർഷം ആദ്യം തന്നെ  HUAWEI P40 PRO എന്ന സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നു .

ഇത്തവണ ക്വാഡ് ക്യാമറ സെറ്റപ്പിലാണ്  HUAWEI P40 PRO ഫോണുകൾ പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ  Kirin 990 5G പ്രോസസറുകളിലാണ് ഇത് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ ഡ്യൂവൽ പഞ്ച് ഹോൾ ഡിസ്‌പ്ലേയും ഹുവാവെയുടെ ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകൾക്കുണ്ടാകും .6.7 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിൽ ആണ് ഇത് എത്തുന്നത് .

കൂടാതെ 12GB യുടെ റാംമ്മിൽ വരെ ഇത് പ്രതീക്ഷിക്കാവുന്നതാണ് . കൂടാതെ  3D ToF സെൻസറുകളും ഈ ഫോണുകളുടെ ക്യാമറകൾക്കുണ്ടാകും .52 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറ സെറ്റപ്പിലാണ്  HUAWEI P40 PRO ഫോണുകൾ 2020 ന്റെ ആദ്യം തന്നെ പുറത്തിറങ്ങുന്നത് .കൂടാതെ റീപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് Notch ലെസ്സ് ക്വാഡ് കർവേഡ്‌ ഡിസ്‌പ്ലേകളിൽ ആണ് എന്നതാണ് .

ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ ഈ വർഷം വാങ്ങിക്കാവുന്ന ഹുവാവെയുടെ മറ്റൊരു മോഡലാണിത് .Kirin 990 പ്രോസസറുകളിൽ 5ജി വേരിയന്റുകളും എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ .2020 മാർച്ചിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ പുറത്തിറക്കുന്നു .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo