വിവോയുടെ പുതിയ Vivo Y33T ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു

HIGHLIGHTS

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Vivo Y33T എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

വിവോയുടെ പുതിയ Vivo Y33T ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു .Vivo Y33T എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ട് ,ആമസോൺ കൂടാതെ വിവോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

Vivo Y33T സ്മാർട്ട് ഫോണുകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.58 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 1,080×2,408 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സിംഗിൾ സ്റ്റോറേജുകളിൽ ആണ് എത്തിയിരിക്കുന്നത് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ octa-core Snapdragon 680 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 11 ൽ തന്നെയാണ് പ്രവർത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ Vivo Y33T സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ  പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് 

50  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ  പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5000mah ബാറ്ററി ലൈഫിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്.വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 18990 രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo