അൺലോക്ക് 1 ;ബിഎസ്എൻഎൽ ജൂൺ ഓഫറുകൾ എത്തി

HIGHLIGHTS

18 രൂപയുടെ ഛോട്ടാ ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നുണ്ട്

കൂടാതെ 198 രൂപയുടെ മറ്റൊരു ഓഫറുകളും ലഭിക്കുന്നുണ്ട്

BSNL തമിഴ്നാട് ട്വിറ്ററിലാണ് ഈ കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്

അൺലോക്ക് 1 ;ബിഎസ്എൻഎൽ ജൂൺ ഓഫറുകൾ എത്തി

അൺലോക്ക് 1  ; BSNL ഉപഭോതാക്കൾക്ക് ഇതാ ലാഭകരമായ രണ്ടു ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .18 രൂപയുടെ കൂടാതെ 198 രൂപയുടെ രണ്ടു മികച്ച ഓഫറുകളാണ് ഇപ്പോൾ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്കായി നൽകുന്നത് .BSNL ന്റെ തമിഴ് നാട് ട്വിറ്റർ അക്കൗണ്ടിലാണ് ഇപ്പോൾ ഈ ഓഫറുകളുടെ വിവരങ്ങൾ നൽകിയിരിക്കുന്നത് .നിങ്ങളുടെ സ്ഥലങ്ങളിൽ ഈ ഓഫറുകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .ഓഫറുകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

BSNL ന്റെ ഒരു ലാഭകരമായ ഓഫർ ആണ് 18 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ലഭിക്കുന്നത് .18 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 1.8 ജിബിയുടെ 4ജി  ഡാറ്റയാണ് ലഭിക്കുന്നത് .കൂടാതെ 250  മിനുട്ട് വോയിസ് കോളിങ്ങും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഡാറ്റ ലിമിറ്റ് കഴിഞ്ഞു കഴിഞ്ഞാൽ 80kbps സ്പീഡിൽ ഉപയോഗിക്കുവാനും സാധിക്കുന്നതാണ് .ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 2 ദിവസ്സത്തേക്കാണ് .18 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് ഇതൊക്കെയാണ് .

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 198 രൂപയുടെ ഓഫറുകളാണ് .198 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്  2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ 198 രൂപയുടെ ഓഫറുകൾക്ക് 54 ദിവസ്സത്തെ വാലിഡിറ്റിയാണ് .

മറ്റു BSNL ഓഫറുകൾ നോക്കാം 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo