വിലക്കുറവിൽ ഇപ്പോൾ TATA സ്കൈയുടെ HD ബോക്സുകൾ വാങ്ങിക്കാം ജൂലൈ

HIGHLIGHTS

റ്റാറ്റ സ്കൈ അവരുടെ സെറ്റ് ടോപ്പ് ബോക്സുകളുടെ വിലക്കുറച്ചിരിക്കുന്നു

വിലക്കുറവിൽ ഇപ്പോൾ TATA സ്കൈയുടെ HD ബോക്സുകൾ വാങ്ങിക്കാം ജൂലൈ

റ്റാറ്റ സ്കൈയുടെ സെറ്റ് ടോപ്പ് ബോക്സുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത .റ്റാറ്റ സ്കൈയുടെ HD കൂടാതെ നോർമൽ ബോക്സുകളുടെ വില ഇപ്പോൾ കുറച്ചിരുന്നു .ഇപ്പോൾ റ്റാറ്റ സ്കൈ Hd കണക്ഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക്  1,499 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ SD കണക്ഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് 1399 രൂപയ്ക്കും ലഭ്യമാകുന്നതാണു് .രണ്ടു കണക്ഷനുകളും തമ്മിൽ 100 രൂപയുടെ വെത്യാസം മാത്രമാണ് ഉള്ളത് .

Digit.in Survey
✅ Thank you for completing the survey!

നേരത്തെ HD കണക്ഷനുകൾക്ക് 1800 രൂപയും കൂടാതെ SD കണക്ഷനുകൾക്ക് 1600 രൂപയും ആയിരുന്നു വില .ഇപ്പോൾ HD കണക്ഷനുകൾ 300 രൂപവരെ വിലക്കുറവാണ് അനുഭവപ്പെടുന്നത് .കൂടാതെ റ്റാറ്റ സ്കൈ ഇപ്പോൾ നൽകുന്ന വളരെ ലാഭകരമായ ഓഫറുകളും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .റേ കണക്ഷനുകൾ സ്വന്തമാക്കുന്നതിനു റ്റാറ്റ സ്കൈയുടെ ഒഫിഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .

റ്റാറ്റ സ്കൈയുടെ ഓഫറുകൾ 

ടാറ്റ സ്കൈ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് ആന്വൽ പാക്കേജുകളാണ് .ഈ ഓഫറുകൾ പ്രകാരം 1 മാസത്തെ അധിക സബ്‌സ്‌ക്രിപ്‌ഷനുകളാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഇതിന്നായി ടാറ്റ സ്കൈ ഉപഭോതാക്കൾ 12 തുടർച്ചയായി റീച്ചാർജ്ജ്‌ ചെയ്യേണ്ടതാണ്  .ടാറ്റ സ്കൈ ഫ്ലെക്സി ആന്വൽ പ്ലാൻ എന്ന പേരിലാണ് പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .

അങ്ങനെ റീച്ചാർജ്ജ്‌ ചെയ്യുന്ന ഉപഭോതാക്കൾക്ക് 1 മാസത്തെ അധിക സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ് .ഈ ഓഫറുകൾ ലഭിക്കുന്നതിനായി നിങ്ങൾ ടാറ്റ സ്കൈയുടെ ആപ്ലികേഷനുകളോ അല്ലെങ്കിൽ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക ,അവിടെ ടാറ്റ സ്കൈ ഫ്ലെക്സി പ്ലാൻ എന്നൊരു ഓപ്‌ഷൻ ലഭിക്കുന്നതാണ് .അത് വഴി ഈ ഓഫറുകൾ നിങ്ങൾക്ക് ലഭ്യമാക്കാവുന്നതാണ് .കൂടാതെ വൺ ടൈം റീച്ചാർജ് കൂടാതെ മോഡിഫെ ചെയ്യുവാനുള്ള സൗകര്യവും ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo