REMOVE CHINA APPS പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു ;എന്തുകൊണ്ട്

HIGHLIGHTS

റിമൂവ് ചൈന ആപ്ലികേഷൻ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു

VIOLATING POLICIESഅനുസരിച്ചാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്

ചൈനീസ് ആപ്ലികേഷനുകളെ കണ്ടുപിടിക്കുന്ന ഒരു ആപ്പ് ആയിരുന്നു ഇത്

REMOVE CHINA APPS പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു ;എന്തുകൊണ്ട്

 

Digit.in Survey
✅ Thank you for completing the survey!

 

 

 

കൊറോണയുടെ പശ്ചാത്തലത്തിലും കൂടാതെ ഇന്ത്യ ചൈന അതിർത്തി പ്രശ്നത്തിലും ഇതാ ചൈനയുടെ ആപ്ലികേഷനുകൾ ബഹിഷ് കരിക്കുവാൻ ഇപ്പോൾ ഇന്ത്യൻ ആഹ്വാനം നടന്നുകൊണ്ടിരിക്കുമായാണ് .ഇപ്പോൾ പല സെലിബ്രറ്റികൾ വരെ ചൈനയുടെ ആപ്ലികേഷനുകൾ ബഹിഷ്കരിക്കണം എന്ന് പറഞ്ഞു രംഗത്ത് എത്തിയിരുന്നു .

അതിൽ ഏറ്റവും കൂടുതൽ പണി വീഴുന്നത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഉപഭോതാക്കളുള്ള ടിക്ക് ടോക്ക് എന്ന ആപ്ലികേഷനുകൾക്ക് തന്നെയാണ് .റിമൂവ് ചൈന ആപ്സ് എന്ന പേരിൽ ഇപ്പോൾ പ്ലേ സ്റ്റോറിൽ പുറത്തിറക്കിയ അപ്പ്ലികേഷനുകൾ ആണ് ഇത്തരത്തിൽ ചൈന ആപ്ലികേഷനുകൾ കണ്ടെത്തുവാൻ എത്തിയിരുന്നത്  .

ജയ്‌പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു ആപ്ലികേഷനുകൾ പുറത്തിറക്കിയിരുന്നത് .എന്നാൽ ഇപ്പോൾ ഈ ആപ്ലികേഷനുകൾ പ്ലേ സ്റ്റോറുകളിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു .VIOLATING പോളിസി അനുസരിച്ചാണ് ഇപ്പോൾ ഇത്തരത്തിൽ പ്ലേ സ്റ്റോറിൽ നിന്നും ഈ ആപ്ലികേഷനുകൾ നീക്കം ചെയ്തത് .

എന്നാൽ കുറഞ്ഞ സമയം കൊണ്ടുതന്നെ ഇപ്പോൾ പ്ലേ സ്റ്റോറിൽ ഈ ആപ്ലികേഷനുകൾ ഡൌൺലോഡ് ചെയ്തിരിക്കുന്നത് ഏകദേശം 10 ലക്ഷം ആണ് .ഇത്തരത്തിൽ ടിക്ക് ടോക് അടക്കമുള്ള ചൈനീസ് ആപ്ലികേഷനുകളെ നിരോധിക്കണമെന്ന് ആവിശ്യം ഇപ്പോൾ ഇന്ത്യയിലെ പലയിടങ്ങളിൽ നിന്നും ഉന്നയിച്ചിരുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo