3000 രൂപവരെ ഓഫറിൽ OPPO Reno8 5G പ്രീ ഓർഡർ നടത്താം

HIGHLIGHTS

Oppo Reno 8, Reno 8 Pro ഫോണുകളുടെ പ്രീ ഓർഡർ ഇന്ന് ആരംഭിക്കും

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കാം

3000 രൂപവരെ ഓഫറിൽ OPPO Reno8 5G പ്രീ ഓർഡർ നടത്താം

ഒപ്പോയുടെ ഏറ്റവും പുതിയതായി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു OPPO RENO 8 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇതാ ഈ സ്മാർട്ട് ഫോണുകളുടെ പ്രീ ഓർഡറുകൾ ആരംഭിക്കുന്നു .ഇന്ന് വൈകുന്നേരം 7 മണി മുതൽ ഈ സ്മാർട്ട് ഫോണുകളുടെ പ്രീ ഓർഡറുകൾ ഫ്ലിപ്കാർട്ടിലൂടെ നടത്തുവാൻ സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭ്യാമാകുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

OPPO RENO 8 SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  6.43-inch Full HD+ AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ Gorilla Glass 5  സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Dimensity 1300 പ്രോസ്സസറുകളിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയ്ഡ് 12 ബേസ് ആയിട്ടുള്ള ColorOS 12 ലാണ് പ്രവർത്തനം .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .4,500mAhന്റെ (supports 80W fast wired charging out-of-the-box )ബാറ്ററി ലൈഫും കാഴ്ചവെക്കുന്നതാണ് .29999 രൂപയാണ് ഇതിന്റെ വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo