50+50+200MP Zeiss ക്യാമറ Vivo 5G ഫ്ലിപ്കാർട്ടിനേക്കാൾ വമ്പൻ ഡിസ്കൗണ്ടിൽ ഇപ്പോൾ സ്വന്തമാക്കാം
വിവോയുടെ അത്യാധുനിക ഫ്ലാഗ്ഷിപ്പ് മോഡലായ Vivo X200 Pro 5G വിലക്കുറവിൽ വാങ്ങാം. ഫ്ലിപ്കാർട്ടിനേക്കാൾ ആമസോണിൽ വൻ വിലക്കുറവ് വിവോ 5ജി ഫോണിന് നൽകുന്നു. 200MP Zeiss APO ടെലിഫോട്ടോ ക്യാമറയുള്ള വിവോ എക്സ്200 പ്രോയ്ക്ക് ലഭിക്കുന്നു. 6000mAh പടുകൂറ്റൻ ബാറ്ററിയുള്ള വിവോ സ്മാർട്ട് ഫോണിനാണ് ഇളവ്. ആമസോൺ ഇന്ത്യയിൽ ട്രിപ്പിൾ റിയർ ക്യാമറ ഫോണിന്റെ വില 20000 രൂപയ്ക്ക് അടുത്ത് കുറച്ചു. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡീലും പ്രയോജനപ്പെടുത്തിയാൽ കൂടുതൽ ഇളവിൽ ഫോൺ ലഭിക്കും.
Surveyമികച്ച ക്യാമറ പെർഫോമൻസും പ്രീമിയം ലുക്കും ആഗ്രഹിക്കുന്നവർ വിവോ എക്സ്200 പ്രോ 5ജിയുടെ പുതിയ ഓഫർ വിട്ടുകളയണ്ട. ഫ്ലാഗ്ഷിപ്പ് പെർഫോമൻസ് തരുന്ന സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളും വിലയും ഓഫറുകളും വിശദമായി അറിയാം.
Vivo X200 Pro 5G Price Deal
1,01,999 രൂപ വിലയുള്ള സ്മാർട്ട് ഫോണാണ് വിവോ എക്സ്200 പ്രോ. 50+50+200MP ക്യാമറ വിവോ ഫോണിന് ആമസോണിൽ ഇപ്പോൾ വില 82,900 രൂപ മാത്രമാണ്. ഇതിന് ഫ്ലിപ്കാർട്ടിൽ 95000 രൂപ റേഞ്ചിലാണ് വില.
ആമസോൺ ഇന്ത്യയിൽ 19 ശതമാനം ഇൻസ്റ്റന്റ് കിഴിവിന് പുറമെ മികച്ച ബാങ്ക് ഇളവും ലഭിക്കുന്നു. വിവോ X200 പ്രോ 5ജിയ്ക്ക് ആമസോണിൽ 1500 രൂപയുടെ ബാങ്ക് ഇളവും ലഭ്യമാണ്. ആക്സിസ് ബാങ്ക് കാർഡുകളിലൂടെ ഇത് പ്രയോജനപ്പെടുത്താം.

നിങ്ങൾക്ക് കൂടുതൽ കിഴിവ് വേണമെങ്കിൽ 53800 രൂപയ്ക്ക് എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. വിവോ X200 പ്രോ 5ജിയ്ക്ക് ആമസോണിൽ 2,915 രൂപയുടെ ഇഎംഐ ഓഫറും ലഭിക്കുന്നു. ഇത് വിവോ ഫോണിന്റെ പരിമിതകാല ഓഫറാണ്.
വിവോ എക്സ്200 പ്രോ 5ജി സവിശേഷതകൾ
വിവോയുടെ ഫ്ലാഗ്ഷിപ്പ് മോഡലിൽ ഉൾപ്പെട്ട സ്മാർട്ട് ഫോണാണിത്. വിവോ എക്സ്200 പ്രോയുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ വിശദമായി പരിശോധിക്കാം.
Also Read: BSNL Dhamaka! തുച്ഛ വിലയിൽ 70 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും ഡാറ്റയും
- ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറയാണ് ഈ വിവോ ഫോണിലുള്ളത്. 1/1.4 ഇഞ്ച് വലിയ സാംസങ് ഐസോസെൽ HP9 സെൻസറാണ് ടെലിഫോട്ടോ ലെൻസായി ഉപയോഗിച്ചിരിക്കുന്നത്. 200MP ZEISS APO പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയ്ക്ക്, 3.7x ഒപ്റ്റിക്കലി സൂം സപ്പോർട്ടും ലഭ്യമാണ്. 50 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറയും, 50എംപിയുടെ പ്രൈമറി ക്യാമറയും ഇതിലുണ്ട്.
- ഡിസ്പ്ലേ: 6.78 ഇഞ്ചിന്റെ LTPO അമോലെഡ് സ്‌ക്രീനാണ് എക്സ്200 പ്രോ ഫോണിലുള്ളത്. വിവോ എക്സ്200 പ്രോയിൽ ഡോൾബി വിഷന്റെ സപ്പോർട്ടുണ്ട്. അൾട്രാ എച്ച്ഡിആർ പിന്തുണയ്ക്കുന്ന സ്ക്രീനാണ് ഫോണിലുള്ളത്.
- ബാറ്ററി: സിംഗിൾ ചാർജിൽ 12 മണിക്കൂർ വരെ കപ്പാസിറ്റിയുള്ള 6,000mAh ബാറ്ററിയാണ് വിവോ എക്സ്200 പ്രോയിലുള്ളത്. 90W ചാർജറും ഫോണിനൊപ്പം പായ്ക്ക് ചെയ്തിരിക്കുന്നു.
- പ്രോസസർ: 3nm മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റാണ് ഈ വിവോ ഫോണിലുള്ളത്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റിനോട് മത്സരിക്കാൻ സാധിക്കുന്ന വിവോ ഫോണാണിത്.
- ഡ്യൂറബിലിറ്റി: ഈ വിവോ ഫോണിൽ IP68/IP69 സർട്ടിഫിക്കേഷനുണ്ട്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile