Vivo T5x 5G: മോൺസ്റ്റർ ബാറ്ററി, 32MP ഫ്രണ്ട് ക്യാമറ വിവോ കരുത്തൻ വമ്പൻ ഡിസ്കൗണ്ടോടെ ആദ്യ വിൽപ്പനയിൽ
സ്മാർട്ട്‌ഫോൺ വിപണിയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് അവതരിപ്പിച്ച വിവോ ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ആരംഭിക്കുന്നു. സാധാരണ ഫോണുകളിൽ കൊടുക്കുന്ന സാധാരണ ബാറ്ററിയേക്കാൾ, കരുത്തൻ സെല്ലാണ് ഇതിൽ കൊടുക്കുന്നത്. 7200mAh ‘മോൺസ്റ്റർ’ ബാറ്ററിയുള്ള Vivo T5x 5G ഇന്ന് മുതൽ വിൽപ്പന തുടങ്ങുന്നു. നിരന്തരം യാത്ര ചെയ്യുന്നവർക്കും, വീഡിയോ സ്ട്രീമിങ്ങിന് ഫോൺ കൂടുതൽ ഉപയോഗിക്കുന്നവർക്കും ഈ സ്മാർട്ട് ഫോൺ മികച്ച ഓപ്ഷനാകും. രണ്ട് ദിവസം വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുന്ന വിവോ ഫോണിന് ആദ്യ വിൽപ്പനയിൽ 2000 രൂപ കിഴിവ് ലഭിക്കും.
Surveyബാറ്ററിയിൽ മാത്രമല്ല, ക്യാമറയിലും പെർഫോമൻസിലും ഭേദപ്പെട്ട പെർഫോമൻസ് ബജറ്റ് ഫോണിൽ ലഭിക്കുന്നു. 32MP ഫ്രണ്ട് ക്യാമറയും, 50MP പിൻ ക്യാമറയും ഇതിലുണ്ട്. ആദ്യ വിൽപനയോടനുബന്ധിച്ച് ആകർഷകമായ ബാങ്ക് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളോടെയുമാണ് ഫോൺ അവതരിപ്പിച്ചത്. ഇത്രയും വലിയ ബാറ്ററിയും മികച്ച ഫീച്ചറുകളും നൽകുന്ന ഫോണിന്റെ ലോഞ്ച് ഓഫറുകൾ നഷ്ടപ്പെടുത്തരുത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന. സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളും വിലയും ഓഫറുകളും വിശദമായി അറിയാം.
Vivo T5x 5G Sale India
ഐഖൂ Z11x 5G യുടെ റീബ്രാൻഡഡ് വേർഷനാണ് വിവോ ടി5X 5ജി. സ്മാർട്ട് ഫോണിന്റെ വിൽപ്പന ഫ്ലിപ്കാർട്ട് വഴിയും വിവോയുടെ ഇ-സ്റ്റോർ വഴിയുമാണ്. ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന. ഇന്ത്യയിലുടനീളമുള്ള Vivo എക്സ്ക്ലൂസീവ് സ്റ്റോറുകളിലും മറ്റ് റീട്ടെയിൽ പാർട്നർമാരിലൂടെയും ഫോൺ വാങ്ങാനാകും.
- 6GB/128GB: Rs 18,999
- 8GB/128GB: Rs 20,999
- 8GB/256GB: Rs 22,999
സ്റ്റാർ സിൽവർ, സൈബർ ഗ്രീൻ എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുന്നത്. ഈ വിവോ T5x 5G ഫോണിന് 2000 രൂപ ഇളവ് ലഭിക്കുന്നു. HDFC കാർഡുകൾ ഉപയോഗിച്ച് ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്താം. ഈ ഓഫർ വിനിയോഗിക്കുമ്പോൾ വിവോ ടി5x പുതിയ വില എങ്ങനെയാണെന്ന് നോക്കാം.
Also Read: 5500mAh ബാറ്ററി, 32MP ഫ്രണ്ട് ക്യാമറയും Motorola 5G വിലക്കിഴിവിൽ, പരിമിത കാലത്തേക്ക്!
- 6GB/128GB: Rs 16,999
- 8GB/128GB: Rs 18,999
- 8GB/256GB: Rs 20,999
വിവോ T5x 5ജി സവിശേഷതകൾ
IP68, IP69 റേറ്റിങ്ങുള്ള സ്മാർട്ട് ഫോണുകളാണ് വിവോ T5x 5ജി. ഇതിന് കരുത്തൻ ബാറ്ററിയാണുള്ളത്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ബാറ്ററി, പ്രോസസർ, ക്യാമറ തുടങ്ങിയ ഫീച്ചറുകൾ എങ്ങനെയാണെന്ന് പരിശോധിക്കാം.

- ഡിസ്പ്ലേ: 6.76-ഇഞ്ച് FHD+ LCD ഡിസ്‌പ്ലേയിലാണ് വിവോ T5x 5G അവതരിപ്പിച്ചത്. 1200 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, സുഗമമായ സ്ക്രോളിംഗിനായി 120Hz റിഫ്രഷ് റേറ്റും ഇതിനുണ്ട്. ബയോമെട്രിക് അൺലോക്കിംഗിന് ഫോണിൽ സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണുള്ളത്.
- ക്യാമറ: വിവോ T5x 5ജിയിൽ രണ്ട് ക്യാമറകളാണ് പിൻവശത്ത് കൊടുത്തിരിക്കുന്നത്. ഇതിൽ 50MP പ്രൈമറി ക്യാമറയും 2MP ബൊക്കെ സെൻസറുമുണ്ട്. ഫോണിന് മുൻവശത്ത് 32MP സെൽഫി ക്യാമറയുണ്ട്. റിയർ ക്യാമറയും സെൽഫി ക്യാമറയും 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു. ഇതിൽ AI UHD, AI Erase പോലുള്ള ഫീച്ചറുകൾ സപ്പോർട്ട് ചെയ്യുന്നു.
- ബാറ്ററി: വിവോ T5x 5ജിയിൽ 7,200mAh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് 44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
- കണക്റ്റിവിറ്റി: 5G, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4 സപ്പോർട്ട് ഈ വിവോ ഫോണിനുണ്ട്. ഇതിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട് കണക്റ്റിവിറ്റിയും ലഭിക്കുന്നു.
- പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 7400 ടർബോ പ്രോസസറാണ് വിവോ ഫോണിലുള്ളത്. വേഗതയേറിയ പ്രവർത്തനത്തിന് ഇത് മികച്ചതാകുന്നു. ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും വളരെ അനുയോജ്യമായ പ്രോസസറാണ് ഇതിലുള്ളത്.
- ഡ്യൂറബിലിറ്റി: മിലിട്ടറി-ഗ്രേഡ് സർട്ടിഫൈഡ് ഡ്യൂറബിലിറ്റിയുള്ള ഫോണാണ് വിവോ T5x 5ജി. ഇതിന് IP68 & IP69+ റേറ്റിങ്ങുണ്ട്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile