5500mAh ബാറ്ററി, 32MP ഫ്രണ്ട് ക്യാമറയും Motorola 5G വിലക്കിഴിവിൽ, പരിമിത കാലത്തേക്ക്!

5500mAh ബാറ്ററി, 32MP ഫ്രണ്ട് ക്യാമറയും Motorola 5G വിലക്കിഴിവിൽ, പരിമിത കാലത്തേക്ക്!

ബജറ്റ് വിലയിൽ പ്രീമിയം ഫീച്ചറുകളുള്ള സ്മാർട്ട് ഫോൺ നോക്കുന്നവർക്ക് ഇതാ മികച്ച ഡീൽ എത്തി. പ്രീമിയം ഡിസൈനും കരുത്തുറ്റ പ്രകടനവും ഒരുമിച്ചുള്ള Motorola Edge 60 Fusion 5G വൻ വിലക്കിഴിവിൽ വാങ്ങാം. 20,000 രൂപയിൽ താഴെ ഫോൺ, അവിശ്വസനീയമായ ഓഫറിൽ പർച്ചേസ് ചെയ്യാം. ആമസോൺ ഇന്ത്യയിലും ഫ്ലിപ്കാർട്ടിലും വിലക്കിഴിവുണ്ട്. ഇതിൽ ആമസോണിലാണ് വമ്പിച്ച ഇളവ് അനുവദിച്ചിരിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

5500mAh ബാറ്ററിയുടെ കരുത്തും ക്രിസ്റ്റൽ ക്ലിയർ സെൽഫികൾക്കായി 32MP ഫ്രണ്ട് ക്യാമറയുമായാണ് ഫോൺ അവതരിപ്പിച്ചത്. വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാനുള്ള IP68 റേറ്റിംഗും മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ 5ജി ഫോണിനുണ്ട്.

ആമസോണിൽ മികച്ച ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഡീലും തരുന്നു. ഇതിന് ആമസോണിൽ ഇഎംഐ കിഴിവും ലഭ്യമാണ്. മോട്ടോ എഡ്ജ് 60 ഫ്യൂഷൻ 5ജിയുടെ വിലയും ഇപ്പോഴത്തെ ഓഫറും സവിശേഷതകളും മനസിലാക്കാം.

Motorola Edge 60 Fusion 5G Offer Price Amazon

മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ 5ജി ആമസോണിൽ പരിമിതകാലത്തേക്കാണ് വിലക്കുറവിൽ വിൽക്കുന്നത്. വേഗതയേറിയ ഡിസ്പ്ലേ, മികച്ച ക്യാമറയുമുള്ള ഫോണിന് 20,000 രൂപയിൽ താഴെ വിലയാകുന്നു.

24,999 രൂപ വിലയുള്ള മോട്ടറോള എഡ്ജ് 60 ഫ്യൂഷനാണ് ഓഫർ. ഇതിന് ആമസോണിൽ ഇപ്പോൾ 20,805 രൂപയാണ് വില. 4000 രൂപയുടെ ഫ്ലാറ്റ് ഇളവ് അനുവദിച്ചിരിക്കുന്നു. 1040 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ആമസോൺ തരുന്നു. ഇങ്ങനെ മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ 19000 രൂപ റേഞ്ചിൽ വാങ്ങിക്കാവുന്നതാണ്. 1000 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ ഇന്ത്യ തരുന്നു. 731 രൂപയ്ക്ക് Edge 60 Fusion ഇഎംഐ ഡീലിലും വാങ്ങാവുന്നതാണ്.

Also Read: മോൺസ്റ്റർ ബാറ്ററി New Vivo 5G! 7200mAh ബാറ്ററി, 32MP ഫ്രണ്ട് ക്യാമറയും, 2000 രൂപ സെയിൽ ഓഫറുകളും

Moto Edge 60 Fusion 5G സവിശേഷതകൾ

120Hz റിഫ്രെഷ് റേറ്റ് സപ്പോർട്ടുള്ള മോട്ടറോള ഫോണാണിത്. 68W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഫോണിലുണ്ട്. സ്റ്റൈലിഷ് ഡിസൈനിൽ നിർമിച്ച ഈ മോട്ടറോള 5ജിയുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ സവിശേഷതകൾ പരിശോധിക്കാം.

  1. ക്യാമറ: ഡ്യുവൽ റിയർ ക്യാമറ സിസ്റ്റമാണ് മോട്ടറോള സ്മാർട്ട് ഫോണിലുള്ളത്. 50MP പ്രൈമറി സെൻസറും 13MP അൾട്രാവൈഡ് ലെൻസും ചേർന്നതാണ് ക്യാമറ യൂണിറ്റ്. ഇത് 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്ന സ്മാർട്ട് ഫോണാണിത്. 32MP ഫ്രണ്ട് ക്യാമറയും മോട്ടറോള എഡ്ജ് 60 ഫ്യൂഷനിലുണ്ട്.
  2. പ്രോസസർ: മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് 12 ജിബി വരെ റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും പിന്തുണയ്ക്കുന്നു. 1 ടിബി വരെ സ്റ്റോറേജ് വിപുലീകരിക്കാൻ സാധിക്കും.
  3. ഡിസ്പ്ലേ: മോട്ടറോള എഡ്ജ് 60 ഫ്യൂഷനിൽ 120Hz റിഫ്രഷ് റേറ്റും HDR പിന്തുണയുമുള്ള ഡിസ്പ്ലേ കൊടുത്തിരിക്കുന്നു. 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുണ്ട്.
  4. ബാറ്ററി: ഈ മോട്ടറോള ഫോണിൽ 5,500mAh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് 68W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
  5. ഡ്യൂറബിലിറ്റി: മികച്ച ഈടുള്ള സ്മാർട്ട് ഫോണാണ് മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ. ഇതിന് IP68/IP69 റേറ്റിംഗും MIL‑STD‑810H ഗ്രേഡുമുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo