Jio, Airtel, BSNL Plans: പണ്ടത്തെ കാലമല്ലല്ലോ ഇപ്പോൾ, ഫോണൊന്ന് റീചാർജ് ചെയ്യണമെങ്കിൽ കീശ കീറുന്ന അവസ്ഥയാണ്. രണ്ട് സിം ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ റീചാർജ് നിലനിർത്തണമെങ്കിൽ ചെറിയ തുകയൊന്നും മതിയാകില്ല. എന്നാൽ പ്ലാൻ നോക്കി റീചാർജ് ചെയ്താൽ നിങ്ങൾക്ക് ഏത് പ്ലാനാണ് ലാഭമെന്ന് മനസിലാക്കാം.
Survey28 ദിവസത്തെ വാലിഡിറ്റിയിൽ ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നിവ നൽകുന്ന ഏറ്റവും ലാഭകരമായ പ്ലാനുകൾ ഏതൊക്കെയാണെന്ന് നോക്കാം. ഡാറ്റയ്ക്കും കോളിംഗിനും വാലിഡിറ്റിയ്ക്കും പ്രാധാന്യം നൽകുന്നവർക്കായി ഓരോ ടെലികോമുകളും വ്യത്യസ്തമായ ഓഫറുകളാണ് ഓഫർ ചെയ്യുന്നത്. ജിയോ, എയർടെൽ, ബിഎസ്എൻഎൽ കമ്പനികളുടെ 28 ദിവസത്തെ പാക്കേജിനെ കുറിച്ച് വിശദമായി അറിയാം.
BSNL 28 Days Plans
28 ദിവസത്തെ വാലിഡിറ്റിയുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിന് വില 199 രൂപയാണ്. അൺലിമിറ്റഡ് വോയിസ് കോളിങ്ങും, 2ജിബിയുടെ അൺലിമിറ്റഡ് ഡാറ്റയും ബിഎസ്എൻഎൽ ഇതിൽ അനുവദിച്ചിട്ടുണ്ട്. പ്രതിദിനം 100 എസ്എംഎസ് സേവനങ്ങളും ഈ പാക്കേജിൽ ലഭ്യമാണ്. 28 ദിവസം വാലിഡിറ്റിയുള്ള ഒരൊറ്റ പ്രീ പെയ്ഡ് പ്ലാൻ മാത്രമാണ് ബിഎസ്എൻഎൽ കേരള സർക്കിളിൽ നൽകുന്നത്. ബാക്കി പ്ലാനുകൾ 30 ദിവസവും 24 ദിവസവും പോലുള്ള വാലിഡിറ്റിയിലാണ് വരുന്നത്. ഒരു കലണ്ടർ മാസക്കണക്കിന് കാലാവധിയുള്ള പ്ലാനുകളും പൊതുമേഖല ടെലികോമിൽ ലഭ്യമാണ്.
Jio 28 Days Plans
നിരവധി പ്ലാനുകളാണ് റിലയൻസ് ജിയോയും 28 ദിവസ വാലിഡിറ്റിയിൽ തരുന്നത്. ഇതിൽ കോളിങ് സേവനങ്ങൾ അനുവദിച്ചിട്ടുള്ള പ്ലാനുകൾ താഴെ കൊടുക്കുന്നു. ഡാറ്റ വൌച്ചറുകൾ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
| 349 രൂപ | 2 GB/ പ്രതിദിനം | 5G അൺലിമിറ്റഡ് | അൺലിമിറ്റഡ് കോളിങ് | 100 SMS/ പ്രതിദിനം | ജിയോഹോട്ട്സ്റ്റാർ | JioAICloud ആക്സസ് |
| 299 രൂപ | 1.5 GB/ പ്രതിദിനം | 5G ഇല്ല | അൺലിമിറ്റഡ് കോളിങ് | 100 SMS/ പ്രതിദിനം | ||
| 123 രൂപ | 0.5 GB/ പ്രതിദിനം | 5G ഇല്ല | അൺലിമിറ്റഡ് കോളിങ് | 100 SMS/ പ്രതിദിനം | ||
| 223 രൂപ | 2 GB/ പ്രതിദിനം | 5G ഇല്ല | അൺലിമിറ്റഡ് കോളിങ് | 100 SMS/ പ്രതിദിനം | ||
| 399 രൂപ | 2.5 GB/ പ്രതിദിനം | 5G അൺലിമിറ്റഡ് | അൺലിമിറ്റഡ് കോളിങ് | 100 SMS/ പ്രതിദിനം | ജിയോഹോട്ട്സ്റ്റാർ | JioAICloud ആക്സസ് |
| 449 രൂപ | 3 GB/ പ്രതിദിനം | 5G അൺലിമിറ്റഡ് | അൺലിമിറ്റഡ് കോളിങ് | 100 SMS/ പ്രതിദിനം | ജിയോഹോട്ട്സ്റ്റാർ | JioAICloud ആക്സസ് |
| 189 രൂപ | 2 ജിബി മൊത്തം ഡാറ്റ | 5G ഇല്ല | അൺലിമിറ്റഡ് കോളിങ് | 100 SMS/ പ്രതിദിനം | ||
| 329 രൂപ | 1.5 GB/ പ്രതിദിനം | 5G ഇല്ല | അൺലിമിറ്റഡ് കോളിങ് | 100 SMS/ പ്രതിദിനം | ||
| 495 രൂപ | 1.5 GB/ പ്രതിദിനം+5GB | 5G ഇല്ല | അൺലിമിറ്റഡ് കോളിങ് | 100 SMS/ പ്രതിദിനം | ജിയോ ഗെയിംസ് ക്ലൗഡ് | BGMI, ഫാൻകോഡ് |
| 545 രൂപ | 2 GB/ പ്രതിദിനം+5GB | 5G അൺലിമിറ്റഡ് | അൺലിമിറ്റഡ് കോളിങ് | 100 SMS/ പ്രതിദിനം | ജിയോ ഗെയിംസ് ക്ലൗഡ് | BGMI, ഫാൻകോഡ് |
| 500 രൂപ | 2 GB/ പ്രതിദിനം | 5G അൺലിമിറ്റഡ് | അൺലിമിറ്റഡ് കോളിങ് | 100 SMS/ പ്രതിദിനം | പ്രൈം വീഡിയോ, ജിയോഹോട്ട്സ്റ്റാർ | സോണിലിവ്, യൂട്യൂബ് പ്രീമിയം, സീ5, സൺനെക്സ്റ്റ് |
| 196 രൂപ | 2ജിബി ICR ഡാറ്റ | 1000 മിനിറ്റ് കോളിങ് | 1000 ICR എസ്എംഎസ് | |||
| 396 രൂപ | 10 ജിബി ICR ഡാറ്റ | 1000 മിനിറ്റ് കോളിങ് | 1000 ICR എസ്എംഎസ് |
ഭാരതി എയർടെൽ 28 ദിവസ പ്ലാനുകൾ
ഭാരതി എയർടെൽ 28 ദിവസത്തേക്ക് നിരവധി പ്ലാനുകൾ ഓഫർ ചെയ്യുന്നു. 349 രൂപയ്ക്കും, 299 രൂപയ്ക്കും, 199 രൂപയ്ക്കും, 219 രൂപയ്ക്കും എയർടെലിൽ പാക്കേജുകളുണ്ട്.
കൂടുതൽ ബൾക്ക് ആനുകൂല്യങ്ങളുള്ള വില കൂടിയ പ്ലാനുകളും എയർടെൽ തരുന്നു. 409 രൂപ, 449 രൂപ, 598 രൂപ, 398 രൂപയ്ക്കും 28 ദിവസം കാലാവധിയുള്ള പ്ലാനുകൾ എയർടെൽ ഓഫർ ചെയ്യുന്നു.
Also Read: സ്വപ്ന ഫോൺ Samsung Galaxy S26 Ultra പകുതി വിലയ്ക്ക്! ഒരു വർഷം കഴിഞ്ഞാൽ തിരിച്ചും നൽകാം
- 199 രൂപ പ്ലാൻ: കോളിങ്- അൺലിമിറ്റഡ്, എസ്എംഎസ്- 100 എസ്എംഎസ് പ്രതിദിനം, ഡാറ്റ- 2 ജിബി മൊത്ത ഡാറ്റ.
- 219 രൂപ എയർടെൽ പ്ലാൻ: 28 ദിവസം വാലിഡിറ്റിയുള്ള ഭാരതി എയർടെൽ പ്ലാനിൽ മൊത്തം 3ജിബി ഡാറ്റ ലഭിക്കുന്നു. ഇതിൽ അൺലിമിറ്റഡ് വോയിസ് കോളിങ്ങും, മൊത്തം 300 എസ്എംഎസ് ഓഫറുകളും അനുവദിച്ചിരിക്കുന്നു. അൺലിമിറ്റഡ് 5ജി 219 രൂപ പാക്കേജിൽ ലഭിക്കില്ല.
- 299 രൂപ പ്ലാൻ: കോളിങ്- അൺലിമിറ്റഡ്, എസ്എംഎസ്- 100 എസ്എംഎസ് പ്രതിദിനം, ഡാറ്റ- 3ജിബി മൊത്ത ഡാറ്റ, അധിക ആനുകൂല്യങ്ങൾ- ജിയോഹോട്ട്സ്റ്റാർ മൊബൈൽ ആക്സസ്.
- 349 രൂപ എയർടെൽ പ്ലാൻ: കോളിങ്- അൺലിമിറ്റഡ്, എസ്എംഎസ്- 100 എസ്എംഎസ് പ്രതിദിനം, ഡാറ്റ- അൺലിമിറ്റഡ് ഡാറ്റ, 1.5ജിബി പ്രതിദിന 4ജി, അധിക ആനുകൂല്യങ്ങൾ- സോണിലിവ് ഉൾപ്പെടെ 20 ലധികം ഒടിടികൾ.
- 398 രൂപ പ്ലാൻ: അൺലിമിറ്റഡ്, എസ്എംഎസ്- 100 എസ്എംഎസ് പ്രതിദിനം, ഡാറ്റ- അൺലിമിറ്റഡ് ഡാറ്റ, 2 ജിബി പ്രതിദിന 4ജി, അധിക ആനുകൂല്യങ്ങൾ- ജിയോഹോട്ട്സ്റ്റാർ ആക്സസ്.
- 409 രൂപ എയർടെൽ പ്ലാൻ: അൺലിമിറ്റഡ്, എസ്എംഎസ്- 100 എസ്എംഎസ് പ്രതിദിനം, ഡാറ്റ- അൺലിമിറ്റഡ് ഡാറ്റ, 2.5 ജിബി പ്രതിദിന 4ജി, അധിക ആനുകൂല്യങ്ങൾ- സോണിലിവ് ഉൾപ്പെടെ 20 ലധികം ഒടിടികൾ.
- 449 രൂപ പ്ലാൻ: അൺലിമിറ്റഡ് 5ജിയും അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇതിലുണ്ട്. ദിവസേന 100 എസ്എംഎസ് ആക്സസ് ലഭിക്കുന്നു. ജിയോഹോട്ട്സ്റ്റാർ, സോണിലിവ് തുടങ്ങി 20 ലധികം ഒടിടി ആപ്പുകളിലേക്ക് ആക്സസ് ലഭ്യമാണ്.
- 598 രൂപ പ്ലാൻ: കോളിങ്- അൺലിമിറ്റഡ്, എസ്എംഎസ്- 100 എസ്എംഎസ് പ്രതിദിനം, ഡാറ്റ- അൺലിമിറ്റഡ് ഡാറ്റ, 2 ജിബി പ്രതിദിന 4ജി, അധിക ആനുകൂല്യങ്ങൾ- നെറ്റ്ഫ്ലിക്സ് ബേസിക്, ജിയോഹോട്ട്സ്റ്റാർ, സീ5 പ്രീമിയം ആക്സസ് ലഭ്യം.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile