Discount Offer: Snapdragon പ്രോസസറും SuperVOOC ചാർജിങ്ങുമുള്ള OnePlus ഫോൺ വിലക്കിഴിവിൽ വിൽക്കുന്നു
ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസറുള്ള സ്മാർട്ഫോണാണ് OnePlus 11R
സൂപ്പർ VOOC ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 5G ഫോണാണിത്
27,999 രൂപയ്ക്ക് ഇപ്പോൾ വൺപ്ലസ് 11ആർ വിലക്കിഴിവിൽ വാങ്ങാം
വൺപ്ലസിന്റെ പ്രീമിയം ഫോണായ OnePlus 11R ഓഫറിൽ വാങ്ങാം. ഇതിനായി ഇപ്പോൾ ലഭ്യമാകുന്നത് ഒന്നാന്തരം ഒരു ഓഫറാണ്. 30,000 രൂപയ്ക്ക് മുകളിൽ വില വരുന്ന സ്മാർട്ഫോണിനാണ് വിലക്കിഴിവ് ലഭിക്കുന്നത്. 8GB റാമും 128GB സ്റ്റോറേജുമുള്ള വൺപ്ലസ് ഫോണിനാണ് ഡിസ്കൌണ്ട്.
SurveyOnePlus 11R ഓഫറിൽ ലഭിക്കും
ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസറുള്ള സ്മാർട്ഫോണാണ് OnePlus 11R. ഫോണിന്റെ സ്ക്രീനിന് 120Hz റീഫ്രെഷ് റേറ്റാണുള്ളത്. സൂപ്പർ VOOC ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 5G ഫോണാണിത്. 27,999 രൂപയ്ക്ക് ഇപ്പോൾ വൺപ്ലസ് 11ആർ വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം.

OnePlus 11R സ്പെസിഫിക്കേഷൻ
1,240 x 2,772 പിക്സൽ റെസല്യൂഷനാണ് വൺപ്ലസ് 11ആർ ഡിസ്പ്ലേയ്ക്കുള്ളത്. ഇതിന്റെ സ്ക്രീനിന് 6.74 ഇഞ്ച് സൂപ്പർ ഫ്ലൂയിഡ് AMOLED ഡിസ്പ്ലേയുണ്ട്. ഫോൺ സ്ക്രീനിന് 120Hz റീഫ്രെഷ് റേറ്റാണുള്ളത്. ഇത് 1,450 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നെസ്സുള്ള സ്മാർട്ഫോണാണ്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ Gen 1 ചിപ്‌സെറ്റാണ് സ്മാർട്ഫോണിലുള്ളത്. ഇത് സുഗമവും അതിവേഗതയുമുള്ള പെർഫോമൻസ് തരുന്നു.
ഫോട്ടോഗ്രാഫിയ്ക്ക് വൺപ്ലസ് ഫോണിൽ 50MP മെയിൻ ക്യാമറ ഉൾപ്പെടുത്തിയിട്ടുണ്ട്. സോണി IMX890 സെൻസറുള്ള ഫോണിൽ OIS സപ്പോർട്ടും ലഭിക്കുന്നു. 8MP അൾട്രാ- വൈഡ് ക്യാമറയെ കൂടാതെ ഒരു മാക്രോ ലെൻസും വൺപ്ലസ്സിലുണ്ട്. ഈ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് പ്രീമിയം ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് നൽകുന്നു. ഫോണിൽ സെൽഫിയ്ക്കായി 16MP മെഗാപിക്സലുള്ള ഫ്രെണ്ട് ക്യാമറയുമുണ്ട്. ഇത് EIS സപ്പോർട്ടുള്ള ലെൻസാണ്.
OxygenOS അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 13-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കും. അതിവേഗത്തിൽ ചാർജ് ചെയ്യാൻ സൂപ്പർ VOOC ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്നതാണ്. ഇതിൽ വൺപ്ലസ് 5,000 mAh ബാറ്ററിയും പായ്ക്ക് ചെയ്തിരിക്കുന്നു.
Read More: Realme Narzo N65: 11999 രൂപയ്ക്ക് Realme ഇന്ത്യയിലെത്തിച്ച പുതിയ 5G Phone| TECH NEWS
ഓഫർ ഇങ്ങനെ…
30,000 രൂപയ്ക്ക് മുകളിൽ വിലയാകുന്ന ഫോണിന് 27,999 രൂപയാണ് ഇപ്പോഴത്തെ വില. ആമസോൺ ആണ് വൺപ്ലസ് 11ആറിന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. സോണിക് ബ്ലാക്ക്, സോളാർ റെഡ്, സിൽവർ കളറുകളിൽ ഫോൺ ലഭ്യമാണ്. ഈ എല്ലാ കളറുകളിലുള്ള ഫോണിനും ഓഫറും ബാധകമാണ്. ആമസോൺ ഓഫറിൽ വൺപ്ലസ് 11R വാങ്ങാനുള്ള ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile