AAROGYA SETU ആപ്ലികേഷൻ ഇല്ലെങ്കിൽ ഉടമ പിഴ നൽകണം

HIGHLIGHTS

നോയിഡ പോലീസ് ആണ് ഇപ്പോൾ AAROGYA SETU ഇല്ലാതർക്കെതിരെ കേസ് എടുക്കുന്നത്

AAROGYA SETU ആപ്ലികേഷൻ ഇല്ലെങ്കിൽ ഉടമ പിഴ നൽകണം

ആരോഗ്യ സേതു ആപ്ലികേഷനുകൾ ഇപ്പോൾ സ്മാർട്ട് ഫോണുകളിൽ നിർബന്ധമാക്കിയിരിക്കുന്നു .ഇപ്പോൾ ഇത്തരത്തിൽ ആരോഗ്യ സേതു ആപ്ലിക്കേഷനുകളിൽ ഇല്ലെങ്കിൽ ഇന്ത്യൻ നിയമം സെക്ഷൻ 188 പ്രകാരം ആരോഗ്യ സേതു ആപ്ലികേഷനുകൾ ഇല്ലാത്തവരുടെ സ്മാർട്ട് ഫോൺ ഉടമകൾക്കെതിരെ കേസെടുക്കുവാൻ സാധിക്കും .അതിനു ശേഷം ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് ഇയാളെ വിചാരണ ചെയ്യണോ അല്ലെങ്കിൽ താക്കിത് നൽകി വിടണോ എന്ന് തീരുമാനിക്കേണ്ടത് .

Digit.in Survey
✅ Thank you for completing the survey!

നോയിഡയിലെ താമസ്സക്കാർക്കാണ് ഇപ്പോൾ ഇത്തരത്തിൽ ആരോഗ്യ സേതു ആപ്ലികേഷനുകൾ ഇല്ലെങ്കിൽ പിഴയടക്കേണ്ടത് .ക്രമസമാധാന ചുമതലയുള്ള ഡിസിപി അഖിലേഷ് കുമാർ ആണ് ഇ കാര്യം ഇപ്പോൾ പറഞ്ഞിരിക്കുന്നത് .188 സെക്ഷൻ വകുപ്പുകൾ സർക്കാർ ഉദ്യോഗസ്ഥർ പുറപ്പെടുവിച്ച ഉത്തരുവുകൾ ലംഘിക്കുന്ന കുറ്റകൃത്യങ്ങളെ നേരിടുവാനുള്ളതാണ് .

AAROGYA SETU ആപ്ലികേഷനുകൾ നിർബന്ധം ;പുതിയ ഫോണുകളിൽ

കോവിഡിന് എതിരെ ഇപ്പോൾ നമ്മൾ എല്ലാവരും ഒറ്റകെട്ടായി പോരാടിക്കൊണ്ടിരിക്കുകയാണ് .എന്നാൽ അതിനോടൊപ്പം തന്നെ ധാരാളം ഫേക്ക് മെസ്സേജുകളും സോഷ്യൽ മീഡിയയിലൂടെ എത്തുന്നുണ്ട് .എന്നാൽ ഇത്തരത്തിൽ ഫേക്ക് വാർത്തകളെ തിരിച്ചറിയുന്നതിനു  COVID-19 നെ കുറിച്ചുള്ള മറ്റു വിവരങ്ങൾ അറിയുന്നതിന്  ഇപ്പോൾ സെൻട്രൽ govt പുറത്തിറക്കിയിരിക്കുന്ന പുതിയ ആപ്ലികേഷനുകൾ ആണ് Aarogya Setu .ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ നിന്നും തന്നെ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .

കൂടാതെ https://www.mygov.in/covid-19 എന്ന ഒഫീഷ്യൽ വെബ് സൈറ്റ് വഴി പരിശോധിക്കുവാനും സാധിക്കുന്നതാണ് .Aarogya Setu എന്ന ആപ്ലിക്കേഷനിൽ നിങ്ങളുടെ ജില്ലയിൽ ഇപ്പോൾ എത്ര COVID-19 ആക്റ്റീവ് കേസുകൾ ഉണ്ട് എന്നത് മുതൽ ഇന്ത്യയിലെ മുഴുവൻ വിവരങ്ങളും ഇതിൽ ലഭിക്കുന്നതാണ് .കൂടാതെ മറ്റു സോഷ്യൽ മീഡിയ ലിങ്കുകളും അതോടൊപ്പം തന്നെ ഹെല്പ് ലൈൻ നമ്പറുകളും നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ് .

കൂടാതെ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് MyGov Corona Helpdesk എന്ന ഹെൽപ്പ് ഡെസ്ക്ക് ആണ് ഇതിന്നായി വാട്ട്സ് ആപ്പിലും സൗകര്യം ഒരുക്കിയിരിക്കുന്നത് .നിങ്ങൾക്ക് മെസേജ് അയച്ചു തന്നെ കൊറോണയുടെ വാർത്തകൾ അറിയുവാൻ സാധിക്കുന്നതാണ് .+91 90131 51515 എന്ന നമ്പറിലേക്ക് നിങ്ങൾക്ക് ഇത്തരത്തിൽ കൊറോണയെക്കുറിച്ചുള്ള വാർത്തകൾക്ക് ആശ്രയിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo