ഇന്ത്യയിലെ ആദ്യത്തെ വിലകുറഞ്ഞ ബഡ്ജറ്റ് 5ജി ഇതാ എത്തുന്നു

HIGHLIGHTS

ജിയോയുടെ 5ജി ഫോണുകൾ ഈ വർഷം വിപണിയിൽ പ്രതീക്ഷിക്കാം

10000 രൂപ റെയ്ഞ്ചിൽ തന്നെ പ്രതീക്ഷിക്കാവുന്ന ഒരു ഫോൺ ആണിത്

ഇന്ത്യയിലെ ആദ്യത്തെ വിലകുറഞ്ഞ ബഡ്ജറ്റ്  5ജി ഇതാ എത്തുന്നു

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ മികച്ച 5ജി സ്മാർട്ട് ഫോണുകൾ ലഭിക്കുന്നതാണ് .നിലവിൽ 15000 രൂപ റെയ്ഞ്ചിൽ വരെയാണ് ഇപ്പോൾ 5ജി സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .എന്നാൽ ഈ വർഷം 10000 രൂപ റെയ്ഞ്ചിൽ 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ജിയോ യുടെ 5ജി ഫോണുകളാണ് അതിൽ എടുത്തു പറയേണ്ടത് .

Digit.in Survey
✅ Thank you for completing the survey!

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ 5ജി ഫോണുകൾ ഈ വർഷം അവസാനത്തോടുകൂടി തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ ജിയോ 5ജി ഫോണുകൾ Snapdragon 480 പ്രോസ്സസറുകളിൽ ആണ് വിപണിയിൽ എത്തുക എന്നതാണ് .

ഇതിന്റെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ മറ്റൊന്നാണ് ഇതിന്റെ ഡിസ്പ്ലേ .ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡിന്റെ Android 11 പ്രോസ്സസറുകളിൽ ആകും പ്രവർത്തിക്കുക .ടട്രിപ്പിൾ പിൻ ക്യാമറകൾ പിന്നിൽ പ്രതീക്ഷിക്കാവുന്നതാണ് .

ഇപ്പോൾ ലഭിക്കുന്ന ലീക്കുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 13 മെഗാപിക്സൽ + 2 മെഗാപിക്സൽ + 8 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 5000mAh ന്റെ ബാറ്ററി ലൈഫും പ്രതീഷിക്കാവുന്നാതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo