കൊറോണ !! വമ്പൻ ക്യാഷ് ബാക്ക് ഓഫറുകളുമായി ഗൂഗിൾ പേ
മൂന്ന് ബില്ലുകളിൽ മാത്രമാണ് ഇപ്പോൾ ഓഫറുകൾ ലഭിക്കുന്നത്
കോറോണയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ എല്ലാ കമ്പനികളും അവരവരുടെ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .എടുത്തു പറയേണ്ടത് ടെലികോം കമ്പനികളാണ് .ജിയോ ,വൊഡാഫോൺ ഐഡിയ ,BSNL കൂടാതെ എയർടെൽ എന്നിങ്ങനെ എല്ലാകമ്പനികളും അവരവരുടെ ഓഫറുകൾ ഇതിനോടകം തന്നെ പുറത്തിറക്കിയിരിക്കുന്നു .
Surveyഎന്നാൽ ഇപ്പോൾ പുതിയ ക്യാഷ് ബാക്ക് ഓഫറുകളുമായാണ് ഇപ്പോൾ ഗൂഗിൾ പേ എത്തിയിരിക്കുന്നത് ,ക്യാഷ് ബാക്ക് ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ ഗൂഗിൾ പേ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .199 രൂപയ്യ്ക്കോ അതിനു മുകളിലോ ബില്ലുകളോ കൂടാതെ മറ്റു റീച്ചാർജുകളോ ഗൂഗിൾ പേ ഉപയോഗിച്ച് അടയ്ക്കുന്നവർക്കാണ് ഇപ്പോൾ 101 രൂപവരെ ക്യാഷ് ബാക്ക് പ്രഖ്യാപിച്ചിരിക്കുന്നത് .
അതായത് മൂന്നു തരത്തിലാണ് ഉപഭോതാക്കൾക്ക് ഈ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നത്.ആദ്യത്തേത് ,ഇന്റർനെറ്റ് ബില്ലുകളാണ് .ഏതെങ്കിലും ബ്രോഡ് ബാൻഡ് ബില്ലുകളോ മറ്റോ 199 രൂപയ്ക്ക് മുകളിൽ ഉള്ളവർക്ക് ഗൂഗിൾ പേ വഴി ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .രണ്ടാമത്തേത് ഇലട്രിസിറ്റി ബില്ലുകളാണ് .ഗൂഗിൾ പേ വഴി 199 രൂപയോ അതിനു മുകളിലോ ബില്ലുകൾ അടയ്ക്കുകയാണെങ്കിൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .
അവസാനത്തേക്കു മൊബൈൽ റീച്ചാർജുകളും കൂടാതെ ബില്ലുകളുമാണ് .199 രൂപയോ കൂടാതെ അതിനു മുകളിലോ റീച്ചാർജുകൾ ചെയ്യുന്നവർക്കും കൂടാതെ പോസ്റ്റ് പെയ്ഡ് ബില്ലുകൾ അടയ്ക്കുന്നവർക്കും ഗൂഗിൾ പേ ക്യാഷ് ബാക്ക് നൽകുന്നുണ്ട് .ഗൂഗിൾ പേയുടെ TC അനുസരിച്ചു മാത്രമാണ് ക്യാഷ് ബാക്ക് ലഭ്യമാകുന്നത് .
Experienced Social Media And Content Marketing Specialist View Full Profile