വിഡിയോക്കോൾ അപ്പ്ഡേറ്റ് ;ഫേസ് ബുക്കിൽ 50 കൂടാതെ വാട്ട്സ് ആപ്പിൽ 8
വീഡിയോ കോളിംഗ് സംവിധാങ്ങൾ വിശാലമാക്കിയിരിക്കുന്നു
പുതിയ വാട്ട്സ് ആപ്പ് അപ്പ്‌ഡേഷനുകൾ എത്തി കഴിഞ്ഞിരിക്കുന്നു.ഇത്തവണ ഗ്രൂപ്പ് വീഡിയോ കോളിംഗ് ചെയ്യുന്നവർക്കാണ് പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നത് .ഒരേ സമയം ഇപ്പോൾ 8 ആളുകൾക്ക് ഗ്രൂപ്പ് വീഡിയോ കോളിംഗ് ചെയ്യുവാൻ സാധിക്കുന്നതാണ് .കോറോണയുടെ ലോക്ക് ഡൌൺ കാലത്തു വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്കാണ് ഈ അപ്പ്‌ഡേഷനുകൾ കൂടുതൽ ഉപകാരപ്പെടുന്നത് .എങ്ങനെയാണു വാട്ട്സ് ആപ്പിൽ ഗ്രൂപ്പ് വീഡിയോ കോളുകൾ ചെയ്യുന്നത് എന്ന് നോക്കാം .
Surveyഗ്രൂപ്പ് വീഡിയോ കോളിംഗ് ചെയ്യുന്നതിന് ആദ്യം ഗ്രൂപ്പ് വീഡിയോ കോളിംഗ് ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഒരു മെമ്പറെ വീഡിയോ കോൾ ചെയ്തതിനു ശേഷം വലതുഭാഗത്തെ മുകളിൽ കാണുന്ന ആഡ് ബട്ടണിൽ അമർത്തുക .ശേഷം നിങ്ങളുടെ കോൺടാക്ട് അതിൽ വരുന്നതാണ് .അതിൽ നിന്നും നിങ്ങൾക്ക് ആവിശ്യമായ ആളുകളെ അതിൽ ആഡ് ചെയ്യാവുന്നതാണ് .
ഇത്തരത്തിൽ നിങ്ങൾക്ക് വളരെ എളുപ്പമായ രീതിയിൽ തന്നെ ഗ്രൂപ്പ് വീഡിയോ കോളിംഗ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ഈ ഓപ്‌ഷനുകൾ നിങ്ങൾക്ക് ലഭിക്കുന്നില്ല എങ്കിൽ വാട്ട്സ് ആപ്പ് അപ്പ്ഡേറ്റ് ചെയ്യേണ്ടതാണ് .
ഫേസ്ബുക്ക് ഉപഭോതാക്കൾക്ക് പുതിയ സന്തോഷവാർത്ത .ഇപ്പോൾ ഇതാ പുതിയ വീഡിയോ കോളിംഗ് അപ്പ്‌ഡേഷനുകളുമായി ഫേസ്ബുക് എത്തിയിരിക്കുന്നു .ഫേസ്ബുക് മെസ്സഞ്ചറുകളിലാണ് ഇപ്പോൾ ഒരേ സമയം 50 ആളുകൾക്ക് വരെ വിളിക്കാവുന്ന തരത്തിലുള്ള വീഡിയോ കോളിംഗ് സംവിധാനങ്ങൾ ലഭ്യമാകുന്നത്.ഫേസ്ബുക്ക് റൂം എന്ന പേരിലാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ഈ പുതിയ അപ്പ്‌ഡേഷനുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ 360 ഡിഗ്രി ബാക്ക് ഗ്രൗണ്ടും മെസ്സഞ്ചർ റൂമിൽ അവതരിപ്പിക്കുന്നതാണ് .ഇപ്പോൾ കുട്ടികൾക്കായി പുതിയ ഫേസ്ബുക്കും എത്തിയിരിക്കുന്നു .
Experienced Social Media And Content Marketing Specialist View Full Profile