ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന രണ്ട് രൂപയുടെ ഓഫറുകൾ
ബിഎസ്എൻഎൽ നൽകുന്ന ഏറ്റവും പുതിയ ഓഫറുകൾ ഇതാ
വെറും രണ്ടു രൂപയുടെ റീചാർജിൽ ലഭിക്കുന്ന ഓഫറുകളാണ്
കൂടാതെ ബിഎസ്എൻഎൽ 4ജിയിലേക്കു മറുവാനും സാധിക്കുന്നു
ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .ഇപ്പോൾ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്കാണ് പുതിയ ഓഫറുകൾ ലഭിക്കുന്നത് .അതും വെറും രണ്ടു രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നതാണ് .2 രൂപയുടെ റീച്ചാർജുകളിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നത് എക്സ്ട്രാ വാലിഡിറ്റി മാത്രമാണ് .ടെലികോം ടോക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം 3 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
SurveyBSNL 4ജിയിലേക്ക് ഇപ്പോൾ അപ്പ്ഡേറ്റ് ചെയ്യാം
BSNL ഉപഭോതാക്കൾക്ക് ഇപ്പോൾ സൗജന്യ 4ജി കണക്ഷനുകൾ ഇപ്പോൾ ലഭ്യമാകുന്നു .രാജ്യത്ത് BSNL ന്റെ 4ജി നെറ്റ് വർക്കുകൾ വ്യാപിപ്പിക്കുന്നതിനു മുന്നോടിയായാണ് ഇപ്പോൾ ഇത്തരത്തിൽ ഉപഭോതാക്കൾക്ക് സൗജന്യ സിം ഓഫർ ചെയ്യുന്നത് .BSNL ന്റെ 2ജി കൂടാതെ 3ജി കണക്ഷനുകൾ ഉപയോഗിക്കുന്നവർക്ക് ഇപ്പോൾ ഒരു രൂപപോലും മുടക്കാതെയാണ് ഇപ്പോൾ 4ജി കണക്ഷനുകളിലേക്കു അപ്പ്‌ഗ്രേഡ് ചെയ്യുവാൻ സാധിക്കുന്നത് .
എന്നാൽ ഈ ഓഫറുകൾ 90 ദിവസ്സത്തേക്കാണ് ഉപഭോതാക്കൾക്ക് സൗജന്യമായി ലഭിക്കുന്നത് .അതിനുള്ളിൽ 4ജിയിലേക്കു അപ്പ്‌ഗ്രേഡ് ചെയ്തിരിക്കണം .ഏപ്രിൽ 1 നു ആണ് BSNL ഇത്തരത്തിൽ പുതിയ ഓഫറുകൾ പുറത്തിറക്കിയത് .ഏപ്രിൽ 1 മുതൽ അടുത്ത 90 ദിവസ്സത്തേക്കാണ് ഈ ഓഫറുകൾ സൗജന്യമായി BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .BSNL ഇന്ത്യയിൽ കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ് BSNL 4ജി നൽകുന്നത് .
കേരളത്തിലും BSNL 4 ജി സർവീസുകൾ കുറച്ചു ഇടങ്ങളിൽ മാത്രമാണ് ലഭിക്കുന്നത് .എന്നാൽ ഉടനെ തന്നെ ഇന്ത്യയിൽ മുഴുവനായി BSNL 4ജി സർവീസുകളെ എത്തിക്കുവാനാണ് ശ്രമം .എന്നാൽ എയർടെൽ അവരുടെ 5ജി കണക്ഷനുകൾ വരുന്ന വർഷങ്ങളിൽ ഇന്ത്യയിൽ പുറത്തിറക്കുമെന്നാണ് കരുതുന്നത് .എയർടെൽ നോക്കിയ സ്മാർട്ട് ഫോണുകൾക്കൊപ്പം ചേർന്നാണ് ഇത്തരത്തിൽ പുതിയ 5ജി സർവീസുകളിൽ പുറത്തിറക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile