ബിഎസ്എൻഎൽ -ന്റെ സിം റീപ്ലേസ്‌മെന്റ് ചാർജ്ജ് ഇപ്പോൾ 50 രൂപ
നേരത്തെ 100 രൂപയായിരുന്നു BSNL ന്റെ റീപ്ലേസ്‌മെന്റ് തുക
Surveyനമ്മളുടെ സിം പലതരത്തിൽ നഷ്ടപെട്ടുപോകാറുണ്ട് .അങ്ങനെ നഷ്ടപ്പെട്ടാൽ നമുക്ക് ഏത് നെറ്റ്വർക്ക് ആണോ ഉപയോഗിക്കുന്നത് അവരുടെ ഓഫീസിൽ നിന്നും ഫൈൻ തുക നൽകി പുതിയ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുക്കുവാൻ സാധിക്കുന്നതാണ് . എന്നാൽ ഇപ്പോൾ BSNL ന്റെ ഏറ്റവും പുതിയ സിം കാർഡ് റീപ്ലേസ്‌മെന്റ് ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .നേരത്തെ 100 രൂപയായിരുന്നു റീപ്ലേസ്‌മെന്റ് ഇപ്പോൾ 50 രൂപയ്ക്ക് സാധ്യമാകുന്നതാണ് .
നേരത്തെ 365 ദിവസ്സം ലഭിച്ചിരുന്ന ഈ ഓഫർ ഇപ്പോൾ 300 ദിവസ്സമാക്കി
BSNL ന്റെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓഫർ ആയിരുന്നു 1188 രൂപയുടേത് .ഇപ്പോൾ ഈ ഓഫറുകളുടെ വാലിഡിറ്റിയിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .1188 രൂപയുടെ ഓഫറുകളിൽ നേരത്തെ ലഭിച്ചിരുന്നത് 365 ദിവസ്സത്തെ വാലിഡിറ്റി ആയിരുന്നു .അതായത് 1 വർഷത്തെ വാലിഡിറ്റിയിൽ ലഭിച്ചിരുന്ന ഈ ഓഫറുകൾ ഇപ്പോൾ 300 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഇപ്പോൾ ലഭിക്കുന്നത് .തമിഴ്നാട് BSNL ന്റെ വെബ് സൈറ്റിൽ ആണ് ഈ വിവരങ്ങൾ കൊടുത്തിരിക്കുന്നത് .
മരുതം എന്ന പേരിലായിരുന്നു BSNL ഈ ഓഫറുകൾ നേരത്തെ പുറത്തിറക്കിയിരുന്നത് .ഇപ്പോൾ ഈ ഓഫറുകൾ ലഭിക്കുന്നുണ്ട് എങ്കിലും 65 ദിവസ്സത്തെ വാലിഡിറ്റിക്കുറവിലാണ് ഈ ഓഫറുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .1188 രൂപയുടെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 250 മിനുട്ട് കോളിംഗ് കൂടാതെ 5 ജിബിയുടെ ഡാറ്റ & 1,200 മെസ്സേജുകൾ എന്നിങ്ങനെയാണ് .എന്നാൽ BSNL ന്റെ തന്നെ 1999 രൂപയുടെ ഓഫറുകൾക്ക് വാലിഡിറ്റി വർദ്ധിപ്പിച്ചിരുന്നു .
റിപ്പബ്ലിക്ക് ഡേ ഓഫറുകൾ പ്രമാണിച്ചായിരുന്നു 1999 രൂപയുടെ ഓഫറുകൾക്ക് 71 ദിവസ്സത്തെ അധിക വാലിഡിറ്റി വർദ്ധിപ്പിച്ചിരിക്കുന്നത് .1999 രൂപയുടെ പ്രീ പെയ്ഡ് പ്ലാനുകളിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് കോളിംഗ് കൂടാതെ 71 ദിവസ്സത്തെ അധിക വാലിഡിറ്റിയും ഈ ഓഫറുകളിൽ ഇപ്പോൾ ലഭ്യമാകുന്നതാണു് .
Experienced Social Media And Content Marketing Specialist View Full Profile