BSNL വെടിക്കെട്ട് ഓഫറുകൾ 1 വർഷത്തെ വാലിഡിറ്റിയിൽ

HIGHLIGHTS

ബിഎസ്എൻഎൽ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം

1 വർഷത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകളും ഇതിൽ ഉണ്ട്

BSNL വെടിക്കെട്ട് ഓഫറുകൾ 1 വർഷത്തെ വാലിഡിറ്റിയിൽ

ബിഎസ്എൻഎൽ ഇപ്പോൾ ഒരു പുതിയ പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുന്നു .797 രൂപയുടെ റീച്ചാർജുകളിലാണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .797 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 2 ജിബിയുടെ ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റി കൂടാതെ 30 ദിവസ്സത്തെ എക്സ്ട്രാ വാലിഡിറ്റി ഇതിനു ലഭിക്കുന്നു .

Digit.in Survey
✅ Thank you for completing the survey!

അതായത് മുഴുവനായി 395 ദിവസ്സത്തെ വാലിഡിറ്റി ഇതിനു ലഭിക്കുന്നതാണ് .60 ദിവസ്സത്തേക്കാണ് ഡാറ്റയും മറ്റും ലഭിക്കുന്നത് .ബിഎസ്എൻഎൽ കർണ്ണാടക ഒഫീഷ്യൽ ട്വിറ്ററിൽ ആണ് ഈ കാര്യം പറഞ്ഞിരിക്കുന്നത് .

Note : റീച്ചാർജ്ജ്‌ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ സർക്കിളിൽ ഈ ഓഫറുകൾ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക .

 

 

ബിഎസ്എൻഎൽ നൽകുന്ന ലാഭകരമായ പ്ലാനുകൾ

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ കുറഞ്ഞ ചിലവിൽ ലഭിക്കുന്ന രണ്ടു  പ്രീപെയ്ഡ് പ്ലാൻ ആണ് 29 ,18 രൂപയുടെ റീച്ചാർജുകളിൽ ഇപ്പൊ ലഭിക്കുന്നത് .18 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഫ്രീ വോയ്‌സ് കോളുകളാണ് .

2 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്രീപെയ്ഡ് പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ 29 രൂപയുടെ മറ്റൊരു പ്ലാൻ കൂടി ലഭിക്കുന്നുണ്ട് .29 രൂപയുടെ പ്ലാനുകളിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കുന്നുണ്ട് .5 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത്  

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo