നെറ്റ്ഫ്ലിക്സ് മാസം 199 രൂപ ,ആമസോൺ പ്രൈം 3 മാസ്സത്തെക്കു 329 രൂപ

HIGHLIGHTS

ഇപ്പോൾ മൊബൈൽ ഉപഭോതാക്കൾക്ക് 199 രൂപയിൽ നെറ്റ്ഫ്ലിക്സ്

നെറ്റ്ഫ്ലിക്സ് മാസം 199 രൂപ ,ആമസോൺ പ്രൈം 3 മാസ്സത്തെക്കു 329 രൂപ

നെറ്റ്ഫ്ലിക്സ് ഉപഭോതാക്കൾക്ക് ഇപ്പോൾ ചുരുങ്ങിയ ചിലവിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .കുറഞ്ഞ നിരക്കിലും ഇനി ഉപഭോതാക്കൾക്ക് നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ആമസോൺ പ്രൈം 1 വർഷത്തേക്ക് 999 രൂപയാണ് ഈടാക്കുന്നത് എങ്കിൽ നെറ്റ്ഫ്ലിക്സിൽ ഡബ്ബിൾ ആണ് ഈടാക്കുന്നത് .799 രൂപവരെയാണ് നെറ്റ്ഫ്ലിക്സ് ലഭിക്കുന്നതിന് മാസം  ഉപഭോതാക്കൾ നൽകേണ്ടത് .എന്നാൽ ഇപ്പോൾ കുറഞ്ഞ ചിലവിലും നെറ്റ്ഫ്ലിക്സ് സ്ട്രീമിങ് സർവീസുകൾ ഉപഭോതാക്കൾക്ക് ഇന്ന് മുതൽ ലഭ്യമാകുന്നു .

Digit.in Survey
✅ Thank you for completing the survey!

199 രൂപവരുന്ന പുതിയ മൊബൈൽ സ്ട്രീമിങ് സർവീസുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .199 രൂപയുടെ പായ്ക്കുകളിൽ ഒരു മാസത്തെ വാലിഡിറ്റിയിൽ ഉപഭോതാക്കൾക്ക് ഈ സർവീസുകൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .മറ്റു പായ്ക്കുകൾ നോക്കുകയാണെങ്കിൽ ,499 രൂപയ്ക്ക് ഒരു മാസത്തേക്ക്‌ HD ഒഴികെ നെറ്റ്ഫ്ലിക്സ് പ്രോഗ്രാമുകൾ ലഭിക്കുന്നതാണ് .അടുത്തതായി ലഭിക്കുന്നത് 649 രൂപയുടെ ഓഫറുകളാണ് .

എന്നാൽ ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് കുറച്ചുംകൂടി ലാഭത്തിൽ ലഭിക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുന്ന ഉത്പന്നങ്ങൾക്കും വിലക്കുറവും കൂടാതെ വൺ ഡേ ഡെലിവറി എന്നി ഓപ്‌ഷനുകളും ആമസോൺ പ്രൈം സബ്സ്ക്രിപ്‌ഷൻ വഴി ലഭിക്കാറുണ്ട് .എന്നാൽ ഇപ്പോൾ ഒരു മാസത്തേക്ക് 129 രൂപ നിരക്കിലും കൂടാതെ ഒരു വർഷത്തേക്ക് 999 രൂപയുടെ നിരക്കിലും ഇത് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

എന്നാൽ മൂന്നു മാസത്തേക്കും ഇപ്പോൾ ആമസോൺ പ്രൈം ലഭ്യമാകുന്നതാണു് .329 രൂപയുടെ പായ്ക്കുകളിൽ ആണ് 90 ദിവസ്സത്തേക്കു ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .കൂടാതെ ആദ്യമായാണ് ആമസോൺ പ്രൈം എടുക്കുന്നത് എങ്കിൽ 30 ദിവസ്സത്തെ ട്രയൽ സബ്സ്ക്രിപ്‌ഷനും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo