ഈ വില പ്രതീക്ഷിച്ചോ ;വൺപ്ലസ് 43ഇഞ്ച് 4K ടിവി പുറത്തിറക്കി

HIGHLIGHTS

OnePlus TV Y1S Pro ടെലിവിഷനുകൾ ഇതാ വിപണിയിൽ എത്തി

43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കാവുന്ന മോഡലുകളാണിത്

ഈ വില പ്രതീക്ഷിച്ചോ ;വൺപ്ലസ് 43ഇഞ്ച് 4K ടിവി പുറത്തിറക്കി

വൺപ്ലസ്സിന്റെ പുതിയ ടെലിവിഷനുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .OnePlus TV Y1S Pro എന്ന ടെലിവിഷനുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ ടെലിവിഷനുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ട ഒന്നാണ് ഇതിന്റെ 4K HDR10+ സപ്പോർട്ട് എന്നത് .ഈ OnePlus TV Y1S Pro ടെലിവിഷനുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

OnePlus TV Y1S Pro  

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ OnePlus TV 43 Y1S Pro മോഡലുകൾ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 3840 x 2160 പിക്സൽ റെസലൂഷനും  HDR10+ സപ്പോർട്ടും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .24W സ്പീക്കറുകളാണ് ഇതിനു നൽകിയിരിക്കുന്നത് .

അതുപോലെ തന്നെ മറ്റു സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾ  Android 10 TV ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ഓൺലൈൻ സ്‌ട്രീമിംഗ്‌ പ്ലാറ്റ്‌ഫോമുകൾ ( Netflix, Amazon Prime Video കൂടാതെ  YouTube) ഇതിൽ സപ്പോർട്ട് ആകുന്നതാണ് .ഗെയിമിങ്ങിനു അനിയോജ്യമായ ഒരു ടെലിവിഷൻ കൂടിയാണിത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾ 2 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ സ്റ്റോറേജുകളിൽ ആണ് പുറത്തിറങ്ങിയിരിക്കുന്നത് .Chromecast. 3x HDMI 2.1 (one with eARC), 2x USB 2.0, 1x RJ45, 1x RF, 1x AV input, 1x optical in, dual-band Wi-Fi, Bluetooth 5.0 എന്നിവ ഇതിന്റെ മറ്റു ഫീച്ചറുകളാണ് .വില നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകളുടെ വിപണിയിലെ വില വരുന്നത് 29999 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo