43 ഇഞ്ച് വലിപ്പമുള്ള LG QNED TV വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. 70000 രൂപയ്ക്ക് അടുത്ത് വില വരുന്ന എൽജിയുടെ 4K Ultra HD Smart webOS ക്യുഎൻഇഡി ടെലിവിഷനാണിത്. ആമസോൺ ന്യൂ ഇയർ- ക്രിസ്മസ് ഓഫറായാണ് ഇത് പ്രഖ്യാപിച്ചിരിക്കുന്നത്.
SurveyLG QNED TV Deal Price on Amazon
LG QNED 8AA Series 4K Ultra HD Smart webOS 43QNED8AA6A മോഡൽ ടെലിവിഷനാണിത്. 68,990 രൂപയാണ് എൽജി 43 ഇഞ്ച് ക്യുഎൻഇഡി 8എഎ സീരീസ് ടെലിവിഷന്റെ വില. ആമസോണിൽ ഇതിന് 33 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് പ്രഖ്യാപിച്ചു.
45,990 രൂപയാണ് ഇതിന്റെ ഓഫറിലെ വില. എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1500 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. ഇങ്ങനെ നിങ്ങൾക്ക് 45000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്നതാണ്. 2208 രൂപയുടെ ഇഎംഐ ഓഫറും ആമസോണിൽ നിന്ന് നേടാം.
എൽജി ക്യുഎൻഇഡ് ടിവി പ്രത്യേകതകൾ എന്തൊക്കെയാണ്?
ഡോൾബി അറ്റ്‌മോസിനൊപ്പം ഈ എൽജി 43 ഇഞ്ച് ടിവിയിൽ QNED ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് എൽഇഡി ടിവികളേക്കാൾ മികച്ച ഡിസ്പ്ലേ സപ്പോർട്ട് തരുന്നു. സ്മാർട്ട് ടിവിയിലെ ഓരോ സീനിലും 4K റെസല്യൂഷൻ സപ്പോർട്ട് ലഭിക്കുന്നു.

ഇതിൽ ക്രിസ്റ്റൽ ക്ലാരിറ്റി സപ്പോർട്ടുണ്ട്. വൈഡ് കളർ ഗാമട്ട് സാങ്കേതികവിദ്യയാണ് ഈ ക്യുഎൽഇഡി ടെലിവിഷനിലുള്ളത്. ഇതിൽ ശക്തമായ a7 AI പ്രോസസർ 4K Gen8 നൽകിയിട്ടുണ്ട്.
ഈ ക്യുഎൻഇഡി ടിവിയിൽ ഓരോ ഉപയോക്താവിന്റെയും അതുല്യമായ വോയ്‌സ് സിഗ്നേച്ചർ തിരിച്ചറിയാൻ എൽജി എഐ വോയ്‌സ് ഐഡിയുമുണ്ട്. അതിനാൽ വോയിസ് കൺട്രോൾ വഴി വളരെ പെട്ടെന്ന് വ്യക്തിഗതമാക്കിയ നിർദേശങ്ങളിലൂടെ പ്രവർത്തിക്കുന്നു.
Also Read: iPhone 17 Pro കോപ്പിയടിച്ച് 10000mAh ബാറ്ററിയുടെ Honor സ്മാർട്ട് ഫോൺ വരുന്നു…
ഇതിൽ എൽജി ബ്രാൻഡ് AI ക്ലിയർ സൗണ്ട് മുതൽ ഡൈനാമിക് സൗണ്ട് ബൂസ്റ്റർ വരെയുള്ള ഫീച്ചറുകളും കൊടുത്തിരിക്കുന്നു. ഇതർനെറ്റ്, HDMI, USB, വൈ-ഫൈ പോലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ ഈ ടെലിവിഷനുണ്ട്.
QNED TV vs QLED TV
ശുദ്ധമായ നിറങ്ങൾക്കും കോൺട്രാസ്റ്റിനുമായുള്ള എൽജിയുടെ NED ടെലിവിഷനാണിത്. QLED-യുടെ ക്വാണ്ടം ഡോട്ട് ലെയറിലേക്ക് നാനോസെൽ ഫിൽട്ടർ ചേർക്കുന്നതാണ് ക്യുഎൻഇഡി. പൊടിപടലങ്ങൾ ഫിൽട്ടർ ചെയ്യുന്നതിന് എൽജിയുടെ നാനോസെൽ പാളി ഇതിനുണ്ട്. അതുപോലെ കൃത്യമായ നിയന്ത്രണത്തിനായി മിനി-എൽഇഡി ബാക്ക്‌ലൈറ്റിംഗും ചേർത്തുകൊണ്ട് ക്യുഎൽഇഡി നിർമിച്ചിട്ടുള്ളത്.
വിശാലവും കൂടുതൽ ഊർജ്ജസ്വലവുമായ നിറങ്ങൾ സൃഷ്ടിക്കുന്നതിന് LED ബാക്ക്ലൈറ്റിന് മുകളിൽ ഒരു ക്വാണ്ടം ഡോട്ട് ഫിലിം ലെയർ ഉപയോഗിക്കുന്നതാണ് ക്യുഎൽഇഡി.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile