Reliance Jio 5ജി പ്ലസ് സ്പീഡിൽ ഇന്റർനെറ്റ് മാത്രമല്ല, അടിപൊളിയൊരു സൗജന്യ ഓഫറും കിട്ടും. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനുകളുമായി നോക്കുമ്പോൾ താരിഫ് നിരക്കുകൾ റിലയൻസ് ജിയോയിൽ കൂടുതലാണ്. എന്നാൽ സ്വകാര്യ ടെലികോം ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.
Surveyഅതും ഇന്ന് എഐ നിത്യജീവിതത്തിന്റെ നിർണായകഭാഗമാകുന്ന സമയത്ത് ജിയോ തരുന്ന ഓഫറും പ്രത്യേകതയുള്ളതാണ്. ഏറ്റവും ജനപ്രിയമായ ജെമിനി എഐ പ്രോ ജിയോ സിമ്മുള്ളവർക്ക് ഫ്രീയായി ആസ്വദിക്കാം.
അതും 35,100 രൂപ ചെലവാക്കേണ്ട ഇടത്ത് ജിയോ കണക്ഷനിലൂടെ സൗജന്യ ആനുകൂല്യം ലഭിക്കുന്നു. ജിയോ ഉപയോക്താക്കൾക്കുള്ള പുതിയ ജിയോ സൗജന്യ ഓഫറിനെ കുറിച്ച് കൂടുതലറിയുക.
18 മാസത്തേക്ക് Jio Free Offer
ഇന്ന് ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനി പോലുള്ള AI ആധിപത്യത്തിന്റെ കാലമാണ്. ജിയോ വരിക്കാർക്ക് ഏറ്റവും ജനപ്രിയമായ ഗൂഗിൾ AI ഫ്രീയായി ലഭിക്കുന്നതാണ് ഓഫർ. 35000 രൂപയ്ക്ക് മുകളിൽ സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുള്ള ജെമിനി AI പ്രോ സൗജന്യമായി നേടാം.

സാധാരണ ഗൂഗിൾ എഐ പ്രോയിലേക്ക് ആക്‌സസ് ലഭിക്കുന്നതിന്, പ്രതിമാസം കുറഞ്ഞത് 349 രൂപ ഈടാക്കണം. ഇത് ജിയോ ഉപയോക്താക്കൾക്ക് 8 മാസം വരെ സൗജന്യമായി ലഭിക്കും.
More From Digit: സുവർണാവസരം! ബജറ്റ് ഫോണിന് ഒന്നുകൂടി വില കുറഞ്ഞാൽ ഇങ്ങനിരിക്കും, 32MP ക്യാമറ Motorola മൊബൈൽ സൂപ്പർ ഡീൽ
ജിയോ ഫ്രീ ജെമിനി എഐ നിബന്ധനകളും യോഗ്യതയും
റിലയൻസ് ജിയോയുടെ എല്ലാ 5ജി ഉപയോക്താക്കൾക്കും ജെമിനി എഐ പ്രോ ഫ്രീയായി ആക്സസ് ചെയ്യാം. അതേ സമയം എയർടെൽ നൽകുന്ന പെർപ്ലെക്സിറ്റി പ്രോയ്ക്ക് 4ജി വരിക്കാരെന്നോ 5ജിയെന്നോ നിബന്ധനയില്ല. നിലവിൽ ഈ ഓഫർ എയർടെലിൽ ലഭ്യമല്ല. ഇതിനകം ആക്സസ് ചെയ്തവർക്ക് ഒരു വർഷം വാലിഡിറ്റിയിൽ ആസ്വദിക്കാം.
- യോഗ്യത: റിലയൻസ് ജിയോ ഇപ്പോഴും എഐ പ്രോയ്ക്കുള്ള ഓഫർ തുടരുന്നു. ശ്രദ്ധിക്കേണ്ടത് 349 രൂപയ്ക്ക് മുകളിലുള്ള ഏത് അൺലിമിറ്റഡ് 5G പ്ലാനുകൾ എടുത്താലും ഈ ഓഫർ ലഭിക്കും.
- ഫീച്ചറുകൾ: ജെമിനി എഐ പ്രോ സബ്‌സ്‌ക്രിപ്‌ഷനിലൂടെ AI വീഡിയോ ടൂൾ (Veo 3.1) ആക്സസ് ചെയ്യാം. വോയ്‌സ് ചാറ്റിനായി Gemini Live ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ 2 TB ക്ലൗഡ് സ്റ്റോറേജ് സൗകര്യവുമുണ്ട്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile