സുവർണാവസരം! ബജറ്റ് ഫോണിന് ഒന്നുകൂടി വില കുറഞ്ഞാൽ ഇങ്ങനിരിക്കും, 32MP ക്യാമറ Motorola മൊബൈൽ സൂപ്പർ ഡീൽ
മോട്ടറോള മൊബൈൽ കമ്പനിയുടെ ജനപ്രിയ മൊബൈൽ ഫോണിലൊന്നാണ് Motorola G96 5G. ജി സീരീസിലെ ഈ ബജറ്റ് സ്മാർട്ട്ഫോൺ 20000 രൂപയ്ക്ക് താഴെ ബജറ്റുള്ളവർക്കുള്ള മികച്ച ചോയിസാണ്. ഈ മോട്ടറോള ജി96 5G മൊബൈൽ ഇപ്പോൾ ഇതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. Flipkart ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിലാണ് ഇളവ്.
Surveyഅതും ആമസോണിൽ ഇപ്പോൾ ലഭിക്കുന്ന വിലയേക്കാൾ 1000 രൂപ കൂടുതൽ ലാഭം ഫ്ലിപ്കാർട്ടിൽ കിട്ടും. Snapdragon പ്രോസസറുള്ള ഫോണിന് 18000 രൂപയിലും താഴെയാണ് ഫ്ലിപ്കാർട്ടിൽ വില. ഇതിന് കൂടുതൽ ഇളവിനായി എക്സ്ചേഞ്ച്, ബാങ്ക് ഓഫറുകളുമുണ്ട്. മോട്ടറോള ജി96 5ജിയുടെ പുതിയ വിലയും മറ്റ് ഓഫറുകളും അറിഞ്ഞാലോ?
Motorola G96 5G Price Discount on Flipkart
20999 രൂപയ്ക്കാണ് മോട്ടറോള ഈ സ്മാർട്ട്ഫോൺ വിപണിയിൽ എത്തിച്ചത്. 8ജിബി റാമും 128ജിബി ഇന്റേണൽ സ്റ്റോറേജും ഹാൻഡ്സെറ്റ് സപ്പോർട്ട് ചെയ്യുന്നു. ഫ്ലിപ്കാർട്ടിലെ വില 17999 രൂപ മാത്രമാണ്. നിങ്ങൾക്ക് വേണമെങ്കിൽ മികച്ച ബാങ്ക് ഓഫർ വിനിയോഗിക്കാം.
ഫ്ലിപ്കാർട്ട് ആക്സിസ്, ഫ്ലിപ്കാർട്ട് എസ്ബിഐ കാർഡുകളിലൂടെ 950 രൂപ വരെ കിഴിവുണ്ട്. ഇത് ഫോണിന്റെ വില 17000 രൂപയിലേക്ക് കുറയ്ക്കുന്നു. പഴയ മൊബൈൽ ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ, എക്സ്ചേഞ്ച് ബോണസായി 16500 രൂപ കിട്ടും. ഫ്ലിപ്കാർട്ട് മികച്ച ഇഎംഐ ഡീലും വാഗ്ദാനം ചെയ്യുന്നു. 877 രൂപ മാസം ഗഡുവായി അടച്ച് ഇഎംഐയിലൂടെ മോട്ടറോള ജി96 5ജി സ്വന്തമാക്കാവുന്നതാണ്.
Also Read: അസ്സൽ ഓഫറെത്തി! 50MP Dual ക്യാമറ Motorola സ്മാർട്ട് ഫോൺ 18000 രൂപയ്ക്ക് താഴെ വാങ്ങാം
കേരളത്തിൽ 20000 രൂപയ്ക്ക് താഴെയുള്ള സ്മാർട്ട് ഫോണുകൾക്കാണ് ഡിമാൻഡ് കൂടുതൽ. ഇങ്ങനെയുള്ള വിപണി ലക്ഷ്യം വച്ചാണ് മോട്ടറോള ജി സീരീസിൽ ഫോൺ അവതരിപ്പിച്ചത്.

മോട്ടറോള ജി96 5ജി ഫീച്ചറുകൾ
- ഡിസൈൻ: “പൊട്ടിയിട്ടില്ലെങ്കിൽ നന്നാക്കരുത്” എന്നതാണ് മോട്ടോ G96 ഡിസൈൻ ചെയ്യുമ്പോൾ അവർ അറിയിച്ചിരുന്നത്. മോട്ടോ 86 ന്റെ ഡിസൈൻ മെലിഞ്ഞതായി തോന്നുമെങ്കിലും ഇതിൽ കരുത്തനായ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.
- ഡ്യൂറബിലിറ്റി: പൊടി, ജല പ്രതിരോധത്തിന് മോട്ടോറോള ഫോണിന് IP68 റേറ്റിംഗ് സപ്പോർട്ടുണ്ട്.
- ഡിസ്പ്ലേ: FHD+ റെസല്യൂഷനുള്ള 6.67 ഇഞ്ചിന്റെ ഫുൾ എച്ച്ഡി+ പിഒഎൽഇഡി പാനലാണ് ഫോണിനുള്ളത്. ഓട്ടോ റിഫ്രഷ് മോഡിൽ 144Hz സപ്പോർട്ട് ചെയ്യുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
- പ്രോസസർ: മോട്ടോ G96 5ജിയിൽ 4nm പ്രോസസറാണുള്ളത്. ഇതിൽ സ്നാപ്ഡ്രാഗൺ 7s Gen 2 ചിപ്പ് ഉപയോഗിച്ചിരിക്കുന്നു. ഇത് മുൻ മോഡലിൽ ഉപയോഗിച്ചിരുന്ന 6nm Snapdragon 6s Gen 3 നെ അപേക്ഷിച്ച് കൂടുതൽ കാര്യക്ഷമമാണ്.
- ക്യാമറ: പ്രൈമറി ക്യാമറയിലൂടെയുള്ള ഫോട്ടോകൾ പകൽ വെളിച്ചത്തിൽ നല്ല ക്ലാരിറ്റിയോടെ പകർത്താം. വെളിച്ചം കുറവാണെങ്കിലും, ചിത്രത്തിന്റെ ഗുണനിലവാരം മികച്ചതാണ്. ഉഗ്രൻ എന്ന് പറയാൻ സാധിക്കില്ലെങ്കിലും ഈ വിലയ്ക്കുള്ള സ്മാർട്ട്‌ഫോണിൽ വച്ച് കിട്ടാവുന്നതിൽ മികച്ചത് തന്നെ.
- ഒഎസ്: ഹലോ യുഐ അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 ആണ് സോഫ്റ്റ് വെയർ. ഇത് ആൻഡ്രോയിഡ് 16-ലേക്കുള്ള അപ്‌ഗ്രേഡ് മാത്രമേ തരുന്നുള്ളൂ. അതിനാൽ കൂടുതൽ വർഷം ഈ ഫോൺ ഉപയോഗിക്കുന്നവർക്ക് അടുത്ത സോഫ്റ്റ് വെയർ അപ്ഗ്രേഡ് ലഭിച്ചെന്ന് വരില്ല.
- ബാറ്ററി: 5,500mAh ബാറ്ററിയുള്ള ഹാൻഡ്സെറ്റാണ് മോട്ടറോള ജി96. ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ബാറ്ററി ലൈഫാണുള്ളതെന്ന് പറയാം.
‘All Eyes On You’ എന്ന ടാഗ്‌ലൈനോടെ എത്തിയ ഫോണാണിത്. ഈ മോട്ടറോള ഹാൻഡ്സെറ്റിന് പ്രീമിയം ലുക്കും കരുത്തുറ്റ ഫീച്ചറുകളുമുണ്ട്. കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോൺ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണ്ണാവസരമാണിത്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile