ബജറ്റ് വിലയിൽ 6500mAh ബാറ്ററിയുമായി OPPO K14x 5G ഇന്ത്യയിലെത്തി; വില 14,999 രൂപ മുതൽ

ബജറ്റ് വിലയിൽ 6500mAh ബാറ്ററിയുമായി OPPO K14x 5G ഇന്ത്യയിലെത്തി; വില 14,999 രൂപ മുതൽ

OPPO തങ്ങളുടെ പ്രശസ്തമായ ‘K’ സീരീസിൽ പുതിയ ബജറ്റ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ പുറത്തിറക്കി. കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന OPPO K14x 5G സ്മാർട്ട് ഫോൺ ആണിത്. 6500mAh എന്ന കരുത്തുറ്റ ബാറ്ററിയും SuperVOOC ഫാസ്റ്റ് ചാർജിംഗുമാണ് ഫോണിന്റെ സവിശേഷത.

Digit.in Survey
✅ Thank you for completing the survey!

ലോഞ്ച് ഓഫറുകളുടെ ഭാഗമായി മികച്ച ബാങ്ക് ഡിസ്കൗണ്ടുകൾ കൂടി ചേരുമ്പോൾ ഉപഭോക്താക്കൾക്ക് കൂടുതൽ വിലക്കുറവിൽ ഈ ഫോൺ സ്വന്തമാക്കാം. ഇപ്പോൾ പുറത്തിറങ്ങിയ ഓപ്പോ കെ14എക്സ് ഫോണിന്റെ സവിശേഷതകളും വിലയും താഴെ കൊടുക്കുന്നു.

More From Digit: സുവർണാവസരം! ബജറ്റ് ഫോണിന് ഒന്നുകൂടി വില കുറഞ്ഞാൽ ഇങ്ങനിരിക്കും, 32MP ക്യാമറ Motorola മൊബൈൽ സൂപ്പർ ഡീൽ

OPPO K14x 5G Specifications

  • ഡിസ്പ്ലേ: 6.75-ഇഞ്ച് HD+ സ്ക്രീനാണ് ഫോണിലുള്ളത്. 1604 x 720 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലേയാണിത്. 120Hz റീഫ്രഷ് റേറ്റ്, 1125 nits വരെ പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ട് ചെയ്യുന്നു.
  • ബാറ്ററി: 45W SuperVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന ഫോണാണിത്. ഈ ഓപ്പോ ഹാൻഡ്സെറ്റിൽ 6500mAh ബാറ്ററിയുണ്ട്.
  • പ്രൊസസർ: മീഡിയടെക് ഡൈമെൻസിറ്റി 6300 5G ആണ് ഫോണിലെ ചിപ്പ്. ഇത് ARM മാലി-G57 MC2@1072MHz ജിപിയുമായി ജോഡിയാക്കിയിരിക്കുന്നു.
  • കണക്റ്റിവിറ്റി: 5G NA/NSA, ഡ്യുവൽ 4G VoLTE സപ്പോർട്ടുണ്ട്. ഇതിൽ വൈ-ഫൈ 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS ഫീച്ചറുകളുണ്ട്. സ്മാർട്ട്ഫോൺ USB ടൈപ്പ്-സി ചാർജിങ് പിന്തുണയ്ക്കുന്നു.
  • ക്യാമറ: 50MP റിയർ ക്യാമറയും 2എംപി പോർട്രെയിറ്റ് സെൻസറുമാണ് ഇതിലുള്ളത്. ഫോണിന്റെ പ്രൈമറി ക്യാമറയ്ക്ക് f/1.8 അപ്പേർച്ചറുണ്ട്. f/2.4 അപ്പേർച്ചറാണ് പോർട്രെയിറ്റ് സെൻസറിനുള്ളത്. 1080p വരെ 60 fps വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു.
  • ഫ്രണ്ട് ക്യാമറ: f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറ ഇതിലുണ്ട്. 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്നു.
  • ഡ്യൂറബിലിറ്റി: വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനാൽ IP64 റേറ്റിങ് ലഭിക്കുന്നു.

ഓപ്പോ കെ14എക്സ് 5ജി ഇന്ത്യയിലെ ലഭ്യത

പ്രിസം വയലറ്റ് (Prism Violet), ഐസി ബ്ലൂ (Icy Blue) എന്നീ നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയത്. ഫെബ്രുവരി 16 മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കും. ഫ്ലിപ്പ്കാർട്ട്, ഒപ്പോ സ്റ്റോർ എന്നിവ വഴി ഓപ്പോ 5ജി ലഭ്യമാകും.

OPPO K14x 5G Price in India

4GB + 128GB മോഡലിന്റെ വില 14,999 രൂപയാണ്. 6GB + 128GB സ്റ്റോറേജ് സ്മാർട്ട് ഫോണിന് 16,999 രൂപയാകുന്നു. ഇതിന് ആദ്യ വിൽപ്പനയിൽ 1500 രൂപ കിഴിവ് ബാങ്ക് കാർഡുകളിലൂടെ നേടാം. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ കാർഡിലൂടെ ഈ ഓഫർ വിനിയോഗിക്കാം. ഇങ്ങനെ 13499 രൂപ മുതൽ ഓപ്പോ കെ14എക്സ് 5ജി വാങ്ങിക്കാം. 3 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഡീലും ഇതിന് ലഭിക്കുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo