Motorola 5G കുറഞ്ഞ വിലയിൽ, സമയം മാറുന്തോറും ഓഫർ കിട്ടില്ല; 6000mAh ബാറ്ററിയും 50MP ട്രിപ്പിൾ ക്യാമറയും

Motorola 5G കുറഞ്ഞ വിലയിൽ, സമയം മാറുന്തോറും ഓഫർ കിട്ടില്ല; 6000mAh ബാറ്ററിയും 50MP ട്രിപ്പിൾ ക്യാമറയും

വമ്പൻ ബാറ്ററിയും കിടിലൻ ക്യാമറയുമുള്ള സ്മാർട്ട്ഫോൺ തിരയുന്നവർക്ക് Motorola Edge 60 Pro കുറഞ്ഞ വിലയ്ക്ക് വാങ്ങാം. പരിമിതകാലത്തേക്ക് Amazon India യിൽ വൻ വിലക്കുറവിൽ ലഭ്യമാണ്. സാധാരണ വിപണി വിലയേക്കാൾ താഴ്ന്ന് 26,000 രൂപ റേഞ്ചിൽ ഈ 5G ഫോൺ ലഭിക്കും. 6000mAh ബാറ്ററിയും 50MP ട്രിപ്പിൾ ക്യാമറയുമുള്ള ഫോണാണിത്.

Digit.in Survey
✅ Thank you for completing the survey!

മോട്ടറോള എഡ്ജ് 60 പ്രോ ബ്ലൂ വേരിയന്റിന് മാത്രമാണ് ഓഫർ. പരിമിതകാലത്തേക്ക് മാത്രമുള്ള ഈ ഡീൽ നഷ്ടമാകാതിരിക്കാൻ കൂടുതൽ വിവരങ്ങൾ അറിയാം.

Motorola Edge 60 Pro Discount on Amazon

36,999 രൂപയ്ക്കാണ് മോട്ടോ എഡ്ജ് 60 പ്രോ ലോഞ്ച് ചെയ്തത്. 8GB റാമും 256GB ഇന്റേണൽ സ്റ്റോറേജും ഈ ഫോണിനുണ്ട്. ആമസോൺ ഇന്ത്യ മോട്ടറോള ഫോണിന് 25 ശതമാനം ഇളവാണ് അനുവദിച്ചിരിക്കുന്നത്. പരിമിതകാലത്തേക്കുള്ള ഓഫറിലൂടെ മിഡ് റേഞ്ച് ഫോൺ 27,615 രൂപയ്ക്ക് വാങ്ങിക്കാം. ബ്ലൂ കളറിലുള്ള മോട്ടറോള ഹാൻഡ്സെറ്റിനാണ് ഇളവ്.

ആക്സിസ്, IDFC FIRST കാർഡുകളിലൂടെ കൂടുതൽ കിഴിവ് ഇതിന് അനുവദിച്ചിരിക്കുന്നു. 1380 രൂപയുടെ ഇളവാണ് ബാങ്ക് കാർഡുകളിലൂടെ ലഭിക്കും. ഇങ്ങനെ 26000 രൂപ റേഞ്ചിൽ മോട്ടറോള 5ജി പർച്ചേസ് ചെയ്യാം. ഇതിന് 26,050 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. 971 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ ഇന്ത്യ തരുന്നു.

Moto Edge 60 Pro Specifications

6.7 ഇഞ്ച് പിഒഎൽഇഡി സ്ക്രീനാണ് ഈ ഫോണിനുള്ളത്. എച്ച്ഡിആർ10+, ക്വാഡ് കർവ്ഡ് ഡിസ്‌പ്ലേ ഇതിനുണ്ട്. മോട്ടറോള എഡ്ജ് 60 പ്രോയ്ക്ക് 2712 x 1220 പിക്‌സൽ റെസല്യൂഷനുള്ള സ്ക്രീനാണുള്ളത്. ഇത് 120Hz വരെ റിഫ്രഷ് റേറ്റും, 4500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സും ഇതിനുണ്ട്. ഇതിൽ അക്വാ ടച്ചിനൊപ്പം കോർണിംഗ് ഗൊറില്ല 7i പ്രൊട്ടക്ഷൻ കൊടുത്തിരിക്കുന്നു.

മോട്ടോ സ്മാർട്ട്ഫോണിലെ ബാറ്ററി 6000mAh ആണ്. ഇത് 90W ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്നു. 15W വയർലെസ് ചാർജിംഗും 5W റിവേഴ്‌സ് ചാർജിംഗും ഇതിനുണ്ട്. സ്മാർട്ട്ഫോണിന്റെ ബോക്‌സിനുള്ളിൽ 90W ടർബോ പവർ ചാർജറും നൽകിയിരിക്കുന്നു.

More From Digit: LG Dolby Atmos സൗണ്ട്ബാർ 13000 രൂപ വില കുറച്ചു, 400W ഓഡിയോ, QNED മാച്ചിങ്

മീഡിയടെക് ഡൈമെൻസിറ്റി 8350 SoC ചിപ്പാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 15 OS ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഈ മോട്ടറോള ഫോണിൽ 50MP സോണി LYTIA 700C സെൻസറുണ്ട്. കൂടാതെ 50MP അൾട്രാവൈഡ് ആംഗിൾ ക്യാമറയും നൽകിയിരിക്കുന്നു. 10MP ടെലിഫോട്ടോ ലെൻസിന് 3x ഒപ്റ്റിക്കൽ സൂം പിന്തുണയുണ്ട്.

കണക്റ്റിവിറ്റിയിലേക്ക് വന്നാൽ 5ജി, 4ജി, NFC, ഡ്യുവൽ-സിം സപ്പോർട്ട് ഇതിലുണ്ട്. ബ്ലൂടൂത്ത് 5.4, ജിപിഎസ്, Glonass, ഗലീലിയോ തുടങ്ങി നിരവധി ഫീച്ചറുകൾ ഉൾപ്പെടുന്നു. IP68, IP69 റേറ്റിങ്ങിലൂടെ പൊടിയും വെള്ളവും പ്രതിരോധിക്കുന്നു. MIL-STD-810H സർട്ടിഫിക്കേഷനും ഇതിലുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, Consumer Tech, AI-related content, tech trends and reviews in Malayalam. View Full Profile

Digit.in
Logo
Digit.in
Logo