200MP ക്വാഡ് ക്യാമറ Samsung Galaxy S25 Ultra വില കുറഞ്ഞു, മികച്ച EMI ഓഫറുകളും

200MP ക്വാഡ് ക്യാമറ Samsung Galaxy S25 Ultra വില കുറഞ്ഞു, മികച്ച EMI ഓഫറുകളും

ആൻഡ്രോയിഡിലെ അധിപന്മാരായ Samsung Galaxy S25 Ultra ഫ്ലാഗ്ഷിപ്പ് വൻ വിലക്കുറവിൽ വാങ്ങാം. S26 അൾട്രാ വിപണിയിലെത്തിയെങ്കിലും ഇപ്പോഴും വിപണിയുടെ ഫേവറിറ്റ് ഫ്ലാഗ്ഷിപ്പ് മോഡലാണ് എസ്25 അൾട്രാ വാഴുന്നു. മികച്ച ഫീച്ചറുകളുള്ള S25 അൾട്രായ്ക്ക് ആമസോണിലാണ് പ്രത്യേക ഓഫർ. 200MP ക്വാഡ് ക്യാമറ സെറ്റപ്പും പവർഫുൾ Snapdragon 8 Elite പ്രോസസറുമുള്ള സ്മാർട്ട് ഫോണാണിത്.

Digit.in Survey
✅ Thank you for completing the survey!

ഫോട്ടോഗ്രാഫി പ്രേമികൾക്കും ഗെയിമേഴ്സിനും ഒരുപോലെ പ്രിയപ്പെട്ട ഗാലക്സി S25 അൾട്രാ 24000 രൂപ വില കുറച്ചു. ഇപ്പോൾ ആമസോണിൽ ഫോണിന് ഇഎംഐ, ബാങ്ക് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കച്ചൊരു പ്രീമിയം ഫോൺ കുറഞ്ഞ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ പരിമിതകാല ഓഫറിലൂടെ സാംസങ് പർച്ചേസ് ചെയ്യാം. ഇഎംഐയിൽ വാങ്ങാൻ പ്ലാനുള്ളവർക്ക് സ്റ്റാൻഡേർഡ് ഇഎംഐ, പലിശരഹിത ഇഎംഐ ഡീലുകളും ലഭ്യം. സാംസങ് ഗാല്കസി എസ്25 അൾട്രാ സവിശേഷതകളും ഓഫറുകളും വിശദമായി അറിയാം.

Samsung S25 Ultra
Samsung Galaxy S25 Ultra

Samsung Galaxy S25 Ultra Amazon Price Deal

12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. ആമസോണിൽ സാംസങ് ഗാലക്സി എസ്25 അൾട്രാ 1,06,548 രൂപയ്ക്ക് വിൽക്കുന്നു. ഫോൺ ഫ്ലിപ്കാർട്ടിൽ ലോഞ്ച് വിലയായ 1,29,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാൽ ആമസോൺ ഇന്ത്യയിൽ ഇത്രയും വിലക്കുറവുണ്ടെന്നത് ഒരു സുവർണാവസരമാണ്.

സാംസങ് ഗാലക്സി S25 അൾട്രായ്ക്ക് 1500 രൂപയുടെ ബാങ്ക് ഇളവ് അനുവദിച്ചിരിക്കുന്നു. പഴയ ഫോൺ മാറ്റി വാങ്ങേണ്ടവർക്ക് പകുതി വിലയ്ക്ക് ഫോൺ ലഭിക്കും. സാംസങ് S25 അൾട്രാ 5ജി 53,800 രൂപയ്ക്ക് എക്സ്ചേഞ്ചിൽ ലഭ്യമാകും. 3196 രൂപയുടെ ക്യാഷ്ബാക്ക് ഡീൽ വേണമെങ്കിൽ, ആമസോൺ പേ ഉപയോഗിക്കാം. 3,746 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ തരുന്നു. ഇത് സാംസങ് എസ്25 അൾട്രായുടെ പരിമിതകാല ഓഫറാണ്.

Also Read: വീണ്ടും ഒരു പവർ കിംഗ്! 7,000mAh ബാറ്ററിയും 50MP ഫ്രണ്ട് ക്യാമറയുമായി Realme 16 5G

സാംസങ് ഗാലക്സി എസ്25 അൾട്രാ സവിശേഷതകൾ

2025 ലെ ഫ്ലാഗ്ഷിപ്പ് മോഡലാണ് സാംസങ് എസ്25 അൾട്രാ 5ജി. 200MP മെയിൻ ക്യാമറ, 5,000mAh പവർഫുൾ ബാറ്ററിയുമുള്ള സ്മാർട്ട് ഫോണാണിത്. ഈ സാംസങ് സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി പോലുള്ള പ്രധാന സവിശേഷതകൾ പരിശോധിക്കാം.

  1. ഡിസ്പ്ലേ: 6.9 ഇഞ്ച് QHD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും 2,600 nits വരെ തെളിച്ചവും ഇതിനുണ്ട്.
  2. ബാറ്ററി: 45W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് സ്മാർട്ട് ഫോണിന്റെ മറ്റൊരു ഹൈലൈറ്റ്.
  3. പ്രോസസർ: സാംസങ് ഗാലക്സി എസ്25 അൾട്രായിൽ ഏറ്റവും മികച്ച പ്രോസസറായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ആണ് കൊടുത്തിരിക്കുന്നത്. ഇത് 16 ജിബി വരെ റാം പിന്തുണയ്ക്കുന്നു.
  4. ക്യാമറ: 3x, 5x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ചെയ്യുന്ന 200MP മെയിൻ സെൻസർ ഇതിലുണ്ട്.
  5. സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8.5 വേർഷനാണ് ഇതിലുള്ളത്. ഏഴ് വർഷത്തെ സോഫ്റ്റ് വെയർ സപ്പോർട്ട് ഈ സാംസങ് ഫോണിൽ ലഭിക്കുന്നു. അഡ്വാൻസ്ഡ് ഗാലക്സി AI സപ്പോർട്ട് ഫോണിലുള്ളത്.
  6. ഡ്യൂറബിലിറ്റി: ടൈറ്റാനിയം ബിൽഡിൽ ഗൊറില്ല ആർമർ 2 പ്രൊട്ടക്ഷനുള്ള സ്മാർട്ട് ഫോണാണിത്. സാംസങ് എസ്25 അൾട്രായ്ക്ക് IP68 റേറ്റിംഗുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo