Jio ബമ്പർ പ്ലാൻ; 84 ദിവസം വാലിഡിറ്റിയും അൺലിമിറ്റഡ് 5ജിയും, കൂടെ സൗജന്യ നെറ്റ്ഫ്ലിക്സും!

Jio ബമ്പർ പ്ലാൻ; 84 ദിവസം വാലിഡിറ്റിയും അൺലിമിറ്റഡ് 5ജിയും, കൂടെ സൗജന്യ നെറ്റ്ഫ്ലിക്സും!

84 ദിവസത്തെ വാലിഡിറ്റിയോടൊപ്പം ഫ്രീ Netflix സബ്സ്ക്രിപ്ഷനും ലഭിക്കുന്ന Jio recharge പ്ലാനിനെ കുറിച്ച് അറിയാമോ? 84 ദിവസത്തെ വാലിഡിറ്റി, ദിവസവും 2GB ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളുകൾ ലഭിക്കുന്ന പ്ലാനാണിത്. Unlimited 5G ഡാറ്റ സഹിതം ഈ പ്ലാനിൽ ലഭ്യമാണ്. OTT വിനോദവും ദൈനംദിന ഡാറ്റയും ദീർഘകാല വാലിഡിറ്റിയും ഒരുമിച്ച് ലഭിക്കുന്നതിനാൽ ജിയോയുടെ മറ്റ് 84 ദിവസ പ്ലാനുകളേക്കാൾ ഇത് അനുയോജ്യമാണ്. ജിയോയുടെ ഒടിടി ഓഫറുള്ള 84 ദിവസ പ്ലാനിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാം.

Digit.in Survey
✅ Thank you for completing the survey!

Jio 1299 Plan Details

1199 രൂപ, 1049 രൂപ, 1799 രൂപ, 1029 രൂപ, 1028 രൂപ, 1049 രൂപ എന്നീ നിരക്കുകളിൽ 84 ദിവസത്തേക്ക് പ്ലാനുകൾ അനുവദിച്ചിരിക്കുന്നു. ഇവയിൽ 1799 രൂപയുടെയും 1299 രൂപയുടെയും പ്ലാനുകളിൽ ഫ്രീ നെറ്റ്ഫ്ലിക്സുണ്ടെങ്കിലും 5ജി ഉപയോഗിക്കുന്നവർക്ക് 1299 രൂപ പാക്കേജാണ് ലാഭം.

Also Read: 12 GB Samsung Galaxy 5G പ്രീമിയം ഫോൺ ഇപ്പോൾ 18 ആയിരം രൂപയുടെ വമ്പൻ ഡിസ്കൗണ്ടിൽ

4ജി കണക്ഷൻ ഉപയോഗിക്കുന്നവരാണെങ്കിൽ മിതമായ അളവിൽ ഡാറ്റ ലഭിക്കുന്നു. എങ്കിലും ദിവസവും 2GB ഡാറ്റയാണ് പ്ലാനലുള്ളത്. 433 രൂപയാണ് പ്രതിമാസ ചെലവ്. 1299 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ അറിയാം.

ജിയോ 1299 രൂപ പ്ലാൻ ആനുകൂല്യങ്ങൾ

  • കാലാവധി: 84 ദിവസത്തെ കാലാവധിയാണ് പ്ലാനിൽ ലഭ്യമാണ്.
  • ഡാറ്റ: പ്രതിദിനം 2GB ഡാറ്റയാണ് ജിയോ പ്ലാനിൽ ലഭിക്കുന്നത്. ഡാറ്റ ഉപയോഗിച്ച് തീർന്നാൽ വേഗത 64 Kbps ആയി പരിമിതപ്പെടും.
  • കോളിങ്: അൺലിമിറ്റഡ് കോളിംഗ് ഈ ജിയോ പ്ലാനിൽ ലഭിക്കുന്നു.
  • SMS: പ്രതിദിനം 100 SMS ഈ പാക്കേജിൽ ലഭിക്കുന്നു.
  • ഒടിടി: Netflix സബ്‌സ്‌ക്രിപ്‌ഷനാണ് പ്ലാനിലെ ഹൈലൈറ്റ്. ഇത് നെറ്റ്ഫ്ലിക്സിന്റെ മൊബൈൽ ആക്സസാണ്. 480p സ്ട്രീമിംഗ് ക്വാളിറ്റിയിലാണ് ഇത് ലഭിക്കുന്നു. JioTV, JioCinema, JioCloud തുടങ്ങിയ ഒടിടികളാണ് പ്ലാനിലുള്ളത്.
  • 5G ഡാറ്റ: 5ജി കവറേജും 5ജി ആക്സസുമുള്ള ഫോണുകളിൽ അൺലിമിറ്റഡ് 5ജി ലഭിക്കും. വാലിഡിറ്റിയിലുടനീളം 5ജി ഇന്റർനെറ്റ് ലഭിക്കുന്നതാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile