ആധാർ കാർഡുകളിലെ ഫോൺ നമ്പർ എളുപ്പത്തിൽ മാറ്റം

HIGHLIGHTS

ആധാർ കാർഡുകളിലെ തെറ്റുകൾ മാറ്റുവാൻ നിങ്ങൾ ചെയ്യേണ്ടത് എന്തെല്ലാം

അതിന്നായി താഴെ പറയുന്ന വിവരങ്ങൾ നിങ്ങൾ ശ്രദ്ധിക്കുക

ആധാർ കാർഡുകളിലെ ഫോൺ നമ്പർ എളുപ്പത്തിൽ മാറ്റം

ഇന്ന് ഇന്ത്യയിൽ ഒരാൾക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു കാര്യം ആധാർ കാർഡ് തന്നെയാണ് .എന്നാൽ ആധാർ കാർഡുകൾ നമ്മൾ എടുക്കുമ്പോൾ പലതരത്തിലുള്ള തെറ്റുകളും പറ്റാറുണ്ട് .ആധാറിലെ പേരുകൾ ,ഫോൺ നമ്പറുകൾ ,ജനന തീയതികൾ നമ്മളുടെ വിലാസം എന്നിങ്ങനെ .എന്നാൽ നമ്മൾ രജിസ്റ്റർ ചെയ്യുമ്പോൾ നൽകിയ അഡ്രസ് ,ഫോൺ നമ്പറുകളിൽ ഒക്കെ പിന്നീട് മാറ്റങ്ങൾ വരാറുണ്ട് .ഇപ്പോൾ ഇതാ നിങ്ങളുടെ ആധാർ കാർഡുകളിലെ ഫോട്ടോയും മാറ്റുവാൻ സാധിക്കുന്നു .

Digit.in Survey
✅ Thank you for completing the survey!

ആധാറിലെ ഫോൺ നമ്പർ മാറ്റുന്നതിന് https://resident.uidai.gov.in/verify-email-mobile എന്ന വെബ് സൈറ്റ് നടത്താവുന്നതാണ് .കൂടാതെ ഓൺലൈൻ വഴി നിങ്ങളുടെ ആധാർ കാർഡ് കോപ്പി ഡൗൺലോഡ് ചെയ്യുവാനും സാധിക്കുന്നതാണ് .എന്നാൽ നിങ്ങളുടെ ഫോട്ടോ,പേര്  എന്നിവ ഓൺലൈൻ വഴി മാത്രം മാറ്റുവാൻ പറ്റില്ല .അതിന്നായി നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും Aadhaar Enrolment സെന്ററുകൾക്ക് സന്ദർശിക്കുക .

എന്നാൽ അതിനു മുൻപ് തന്നെ നിങ്ങൾ  Aadhaar Enrolment Form ഡൌൺലോഡ് ചെയ്യേണ്ടതാണ് .നിങ്ങളുടെ Enrolment Form ഫിൽ ചെയ്തതിനു ശേഷം ആധാർ സെന്ററിൽ സബ്‌മിറ്റ് ചെയ്യണ്ടതാണ് .ശേഷം നിങ്ങളുടെ biometric വിവരങ്ങൾ എല്ലാം തന്നെ എക്സിക്യൂട്ടീവ് പരിശോധിച്ചതിനു ശേഷം എക്സിക്യൂട്ടീവ് നിങ്ങളുടെ പുതിയ ഫോട്ടോ എടുക്കുന്നതായിരിക്കും .

അതിന്നായി നിങ്ങൾ  പേയ്മെന്റ് ചെയ്യേണ്ടതാണ് .ശേഷം നിങ്ങൾക്ക് ഒരു സ്ലിപ്പും അവിടെ നിന്നും ലഭിക്കുന്നതായിരിക്കും .ഇതിന്നായി നിങ്ങളുടെ ഒരു ഡോക്യൂമെന്റും ആവിശ്യമില്ല .നിങ്ങൾ ഫോട്ടോ കൊണ്ടുവരേണ്ട ആവിശ്യവും ഇല്ല .90 ദിവസ്സത്തിനുള്ളിൽ നിങ്ങൾക്ക് ഫോട്ടോ മാറ്റി പുതിയത് ലഭിക്കുന്നതാണ് ..ഇത്തരത്തിൽ നിങ്ങൾക്ക്  Enrolment സെന്ററിൽ നിന്നും ഫോട്ടോ ,ഫോൺ ,പേര് ,വിലാസം എന്നിവയും മാറ്റുവാൻ സാധിക്കുന്നതാണ് .

 

Anoop Verma
Digit.in
Logo
Digit.in
Logo