India AI Impact Summit 2026: ഡൽഹിയിൽ എഐ പൂരം, ഇന്ത്യ ലോകത്തെ നയിക്കുമെന്ന് ChatGPT സിഇഒ പ്രവചനം

India AI Impact Summit 2026: ഡൽഹിയിൽ എഐ പൂരം, ഇന്ത്യ ലോകത്തെ നയിക്കുമെന്ന് ChatGPT സിഇഒ പ്രവചനം

AI അഥവാ നിർമിത ബുദ്ധിയിൽ ഇന്ത്യയുടെ കരുത്ത് തെളിയിക്കാൻ India AI Impact Summit 2026 ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കമാകുന്നു. ഫെബ്രുവരി 16 മുതൽ 20 വരെ നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ രാഷ്ട്രത്തലവന്മാരും സാങ്കേതിക വിദഗ്ധരും പങ്കെടുക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യയുടെ എഐ സമ്മിറ്റ് ഉത്തരാഖണ്ടിലാണ് സംഘടിപ്പിച്ചത്.

Digit.in Survey
✅ Thank you for completing the survey!

ഉച്ചകോടിക്ക് മുന്നോടിയായി, ഇന്ത്യയുടെ എഐ ഭാവിയെക്കുറിച്ച് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ നടത്തിയ പ്രവചനം ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ഇന്ത്യ ലോകത്തിലെ തന്നെ ‘ഫുൾ സ്റ്റാക്ക് എഐ ലീഡർ’ ആകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആഗോള എഐ രംഗത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ ഇന്ത്യക്ക് നിർണ്ണായക പങ്കുണ്ടാകുമെന്ന് സാം ആൾട്ട്മാൻ വ്യക്തമാക്കി.

Sam Altman on AI Impact Summit 2026

‘ഡെമോക്രാറ്റിക് AI’ എന്ന ആശയം കൂടി പങ്കുവച്ചാണ് ഓപ്പൺഎഐ സിഇഒ ആൾട്ട്മാൻ പങ്കുവച്ചു. ഇന്ത്യയ്ക്ക് പ്രതിഭയും ഒപ്റ്റിമസവും എല്ലാം ചേർന്ന നിലപാടാണുള്ളത്. ഓപ്പൺഎഐയുടെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപയോക്തൃ അടിത്തറ ഇന്ത്യയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഭാവി നിർവചിക്കാൻ AI സഹായിക്കും. എഐയുടെ ഭാവി നിർവചിക്കാൻ ഇന്ത്യയും സഹായിക്കുമെന്നും ആൾട്ട്മാൻ പറഞ്ഞു. ഇത് ശരിക്കും ഒരു ജനാധിപത്യത്തിന് മാത്രമേ ചെയ്യാൻ കഴിയുള്ളൂ എന്നും ഓപ്പൺഎഐ സിഇഒ വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിലാണ് സാം ആൾട്ട്മാന്റെ പ്രവചനം വന്നിരിക്കുന്നത്.

OpenAI CEO Sam Altman india ai impact summit 2026

2023-ൽ അദ്ദേഹം ഇന്ത്യയെയും എഐയെയും ബന്ധിപ്പിച്ച് പറഞ്ഞതിൽ നിന്ന് വിപരീതമാണ് എഐ ഉച്ചകോടിയ്ക്ക് മുമ്പ് പങ്കുവച്ചത്. എഐയിൽ ഇന്ത്യ നിരാശയാണെന്ന് പറഞ്ഞിടത്ത് നിന്നാണ് എഐ ഭാവിയിൽ ഇന്ത്യ നിർണായകമാകുമെന്ന വിശേഷണവും വരുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആൾട്ട്മാന്റെ പ്രസ്താവന രാജ്യത്തിന് ആത്മവിശ്വാസം തരുന്നു. കാരണം പുതിയ ബജറ്റിൽ വരെ കേന്ദ്ര സർക്കാർ എഐ ക്ലാസ് മുറികളും സ്റ്റാർട്ടപ്പുകളെയു കുറിച്ചുള്ള ആശയം വ്യക്തമാക്കിയിരുന്നു.

More From Digit: Jio വരിക്കാരെ 300 രൂപയിൽ താഴെ 42GB ഡാറ്റയും ഒരു മാസത്തെ വാലിഡിറ്റിയും; ഈ പ്ലാൻ അറിയാതെ പോകരുത്

എഐ സമ്മിറ്റ് 2026 ഡൽഹി

https://impact.indiaai.gov.in/registration എന്ന സൈറ്റിലൂടെ രജിസ്ട്രേഷൻ നടത്തി നിങ്ങൾക്കും ഉച്ചകോടിയിലെ പ്രദർശനങ്ങളിലും പരിപാടികളിലും പങ്കെടുക്കാം. എഐ ഫിലിം ഫെസ്റ്റിവൽ വരെ എഐ ഇംപാക്റ്റ് സമ്മിറ്റ് 2026 ൽ ഉൾപ്പെടും. രജിസ്ട്രേഷൻ ഓൺലൈനായി ചെയ്യാം. ഇത് പൂർത്തിയായാൽ ഒരു ഇമെയിലും ഒരു QR കോഡ് ഉള്ള മറ്റൊരു ഇമെയിലും ലഭിക്കും. ഈ ക്യുആർ കോഡ് സ്കാനിങ് ചെയ്ത് ഭാരത് മണ്ഡപത്തിലെ എഐ ഇംപാക്റ്റ് സമ്മിറ്റിൽ ഭാഗമാകാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile