സാംസങ്ങിന്റെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Samsung Galaxy F23 5ജി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .20000 രൂപയ്ക്ക് താഴെ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു 5ജി സ്മാർട്ട് ഫോണുകൾ കൂടിയാണ് ഇത് .വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 17499 രൂപയും 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ എത്തിയ മോഡലുകൾക്ക് 18499 രൂപയും ആണ് വില വരുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
Survey
✅ Thank you for completing the survey!
Samsung Galaxy F23 5ജി
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും കൂടാതെ Corning Gorilla Glass 5 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ Samsung Galaxy F23 സ്മാർട്ട് ഫോണുകൾക്ക് Snapdragon 750G 5ജി സപ്പോർട്ട് പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് പുറത്തിറങ്ങിയിരിക്കുന്നത് .
അതുപോലെ തന്നെ 5000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് ..വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 17499 രൂപയും 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ എത്തിയ മോഡലുകൾക്ക് 18499 രൂപയും ആണ് വില വരുന്നത് .