ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ BSNL കിടിലൻ പ്രീ പെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. തുച്ഛ വിലയിൽ ദീർഘകാല വാലിഡിറ്റി തരുന്ന പ്ലാനാണിത്. 500 രൂപയ്ക്കും താഴെ മൂന്ന് മാസം വാലിഡിറ്റിയാണ് പ്ലാനിൽ അനുവദിച്ചിട്ടുള്ളത്. ലോകകപ്പ്, ഐപിഎൽ മത്സരങ്ങൾ ലൈവായി ഫ്രീയായി കാണാൻ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് സാധിക്കും. ഈ ബജറ്റ് സൂപ്പർ പ്ലാനിന്റെ ആനുകൂല്യങ്ങളും നേട്ടങ്ങളും താഴെ കൊടുക്കുന്നു.
SurveyBSNL Rs 499 Plan Details
മലയാളികളുടെ പ്രിയപ്പെട്ട റിലീസുകളടങ്ങിയ ഒടിടിയാണ് തുച്ഛ വിലയിൽ ബിഎസ്എൻഎൽ തരുന്നത്. ബിഎസ്എൻഎൽ ക്രിക്കറ്റ് ആരാധകർക്കായി ഒരു പുതിയ പ്ലാൻ ആരംഭിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററിന്റെ ആഡ്-ഓൺ പായ്ക്കാണിത്. ഇതിൽ ജിയോഹോട്ട്സ്റ്റാർ, സോണിലൈവ്, സീ5 ആക്സസ് നൽകിയിരിക്കുന്നു.
മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ ബിഎസ്എൻഎൽ 499 രൂപ പ്ലാനിൽ അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ ടി20 ലോകകപ്പ് ഫ്രീയായി കാണാം. ഇനി വരാനിരിക്കുന്ന ഐപിഎൽ 2026 മത്സരങ്ങളും കാണാം.
Also Read: പാവങ്ങൾക്കുള്ള 200MP Camera ഫോൺ, New Redmi ഫോണിലെ 5 കിടിലൻ ഫീച്ചറുകൾ!
499 രൂപ റീചാർജ് പ്ലാൻ ലാഭമാണോ?
ബിഎസ്‌എൻഎൽ തരുന്ന പുതിയ ആഡ്-ഓൺ പായ്ക്കിന് 499 രൂപയാണ്. ഈ പ്ലാൻ മൂന്ന് മാസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഇതൊരു ആഡ് ഓൺ പ്ലാനാണ്. അതിനാൽ തന്നെ ഈ പ്ലാൻ ആക്ടീവാക്കണമെങ്കിൽ മറ്റേതെങ്കിലും സജീവ പാക്കേജ് ഉണ്ടായിരിക്കണം.
ജിയോഹോട്ട്സ്റ്റാർ, സോണിലൈവ്, സീ5 എന്നിവയിലേക്കുള്ള ആക്സസ് ഇതിൽ ലഭിക്കും. മൂന്ന് മാസത്തേക്ക് ആക്‌സസ് നൽകുന്ന ആഡ്-ഓൺ പ്രീ പെയ്ഡ് ഓപ്ഷനാണിത്. നിങ്ങൾക്ക് ഈ ഒടിടി ആപ്പുകളിലേക്ക് ആക്സസ് മൊബൈൽ ഉപകരണങ്ങളിലൂടെയോ ടിവിയിലൂടെയോ ആക്സസ് ചെയ്യാവുന്നതാണ്.
ഏറ്റവും പുതിയ സിനിമാ റിലീസുകളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പും ജിയോഹോട്ട്സ്റ്റാറിൽ ആസ്വദിക്കാം.സോണിലൈവിൽ മറ്റ് വിവിധ കായിക പരിപാടികളിലേക്കുള്ള ആക്‌സസ് ലഭിക്കും. അതുപോലെ സീ5, സോണി ലിവ് സബ്സ്ക്രിപ്ഷൻ പുത്തൻ സിനിമകളുടെ റിലീസ് തരുന്നു.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile