BSNL 1 Year Plans: Unlimited വോയിസ് കോളിങ്ങും ഡാറ്റയും, പോക്കറ്റ് കാലിയാക്കാത്ത പ്ലാൻ

BSNL 1 Year Plans: Unlimited വോയിസ് കോളിങ്ങും ഡാറ്റയും, പോക്കറ്റ് കാലിയാക്കാത്ത പ്ലാൻ

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ BSNL ടെലികോമിൽ ഒരു വർഷം വാലിഡിറ്റിയുള്ള നിരവധി പ്ലാനുകളുണ്ട്. 1499 രൂപ മുതൽ വിലയാകുന്ന പ്രീ പെയ്ഡ് പ്ലാനുകളാണ് ബിഎസ്എൻഎല്ലിലുള്ളത്. ദീർഘകാലത്തേക്ക് റീചാർജ് പ്ലാൻ നോക്കുന്നവർക്ക് ഇത് മികച്ച ചോയിസാണ്. 300 മുതൽ 365 ദിവസം വരെ കാലാവധി ലഭിക്കുന്ന പ്ലാനുകളാണ് ബിഎസ്എൻഎല്ലിലുള്ളത്.

Digit.in Survey
✅ Thank you for completing the survey!

BSNL 1 Year Plans

300 ദിവസം വാലിഡിറ്റിയെന്നാൽ ഏകദേശം ഒരു വർഷം വരെ വാലിഡിറ്റി ലഭിക്കും. ഇതിൽ അൺലിമിറ്റഡ് കോളിങ്ങും എസ്എംഎസ്, ഡാറ്റ സേവനങ്ങളും ലഭിക്കും. 330 ദിവസം മുതൽ 365 ദിവസം വരെ വാലിഡിറ്റിയുള്ള പാക്കേജുകളുണ്ട്. ഈ നാല് പ്ലാനുകളുടെയും വിലയും ആനുകൂല്യങ്ങളും ഞങ്ങൾ പറഞ്ഞുതരാം.

BSNL Rs 1499 Plan

1499 രൂപ പാക്കേജിൽ 300 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഇതിൽ പ്രതിദിനം അൺലിമിറ്റഡ് കോളിങ് സേവനങ്ങൾ ലഭിക്കും. ഇതിൽ ഡാറ്റ, എസ്എംഎസ് സേവനങ്ങളുമുണ്ട്. ഇതിൽ സർക്കാർ ടെലികോം കമ്പനി പ്രതിദിനം 100 എസ്‌എം‌എസും നൽകുന്നുണ്ട്. 300 ദിവസത്തേക്ക് 32 ജിബി ഡാറ്റയും അനുവദിച്ചിരിക്കുന്നു.

BSNL

BSNL Rs 1999 Plan

1,999 രൂപ വിലയുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിലും ഏകദേശം ഒരു വർഷത്തെ വാലിഡിറ്റിയുണ്ട്. 330 ദിവസമാണ് കാലാവധി. എന്നുവച്ചാൽ 11 മാസത്തെ വാലിഡിറ്റി ബിഎസ്എൻഎൽ തരുന്നു. ഇതിൽ സൗജന്യ നാഷണൽ റോമിംഗ് ഉൾപ്പെടെ ഇന്ത്യയിലുടനീളം പരിധിയില്ലാത്ത കോളിംഗ് ലഭിക്കും.

പ്രതിദിനം 1.5GB ഡാറ്റ 330 ദിവസത്തേക്കും ആസ്വദിക്കാം. ഇങ്ങനെ ആകെ 495GB ഡാറ്റയുണ്ട്. പ്രതിദിനം 100 സൗജന്യ എസ്എംഎസ് സേവനങ്ങളും ഇതിലുണ്ട്. ബിഐടിവി ആപ്പിലേക്കുള്ള ബേസിക് സബ്സ്ക്രിപ്ഷനും ഇതിലുണ്ട്.

ബിഎസ്എൻഎൽ 2399 രൂപ പ്ലാൻ

2399 രൂപയുടെ 365 ദിവസത്തെ വാലിഡിറ്റി വരുന്നു. അൺലിമിറ്റഡ് കോളിങ്ങും അൺലിമിറ്റഡ് ഡാറ്റയും ഇതിലുണ്ട്. 100 എസ്എംഎസ് സേവനങ്ങളും സർക്കാർ ടെലികോം തരുന്നു.

More From Digit: ഈ ഫോണിന് ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം Amazon തന്നെ! Samsung Galaxy S25 FE വലിയ വിലക്കുറവിൽ…

2,626 രൂപ ബിഎസ്എൻഎൽ പ്ലാൻ

ബിഎസ്എൻഎൽ ഭാരത് കണക്ട് 26 പ്ലാൻ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇതിന്റെ വില 2,626 രൂപയാണ്. പ്രതിദിനം 2.5 ജിബി ഡാറ്റ കിട്ടുന്നതിനേക്കാൾ ഇത് വ്യത്യസ്തമാണ്. ഇതിൽ പ്രതിദിനം 2.6 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

ഇതിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ അനുവദിച്ചിരിക്കുന്നു.പ്രതിദിനം 100 എസ്എംഎസ് സേവനവും ഇതിലുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo