ആദ്യ സെയിൽ ഇന്ന് ;പോക്കോയുടെ 5ജി ഫോൺ സെയിലിനു എത്തുന്നു

HIGHLIGHTS

പോക്കോയുടെ X4 പ്രൊ 5ജി ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ആരംഭിക്കും

ഫ്ലിപ്പ്കാർട്ടിൽ ഉച്ചയ്ക്ക് 12 മണിയ്ക്ക് ഈ ഫോണുകളുടെ സെയിൽ ആരഭിക്കുന്നതാണ്

ആദ്യ സെയിൽ ഇന്ന് ;പോക്കോയുടെ 5ജി ഫോൺ സെയിലിനു എത്തുന്നു

പോക്കോയുടെ കഴിഞ്ഞ മാസ്സം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു പോക്കോയുടെ X4 പ്രൊ 5ജി എന്ന സ്മാർട്ട് ഫോണുകൾ .20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന 5ജി സ്മാർട്ട് ഫോണുകളാണ് ഇത് .ഇന്ന്  ഈ സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിൽ ആരംഭിക്കുന്നതാണ് .ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ആരംഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

Poco X4 Pro 5G

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7-inch AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 120Hz ഹൈ റിഫ്രഷ് റേറ്റും കൂടാതെ  Gorilla Glass 5 പ്രൊട്ടക്ഷനും നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ Snapdragon 695 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 1TB വരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 5000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ ഫോണുകളുടെ ആരംഭ വില വരുന്നത് ₹18,999 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo