Samsung Galaxy S26 Ultra എത്തുന്നു; കാത്തിരിപ്പിന് അറുതി, തീയതി പ്രഖ്യാപിച്ചു
സ്മാർട്ട്ഫോൺ ലോകം ആകാംക്ഷയോടെ കാത്തിരുന്ന Samsung Galaxy S26 Ultra ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. Samsung Unpacked 2026 ലോഞ്ച് തീയതി പുറത്തുവിട്ടു. ഈ മെഗാ ഇവന്റ് ഫെബ്രുവരി 25-ന് നടക്കുമെന്ന് കമ്പനി അറിയിച്ചു. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലെ രാജാവാണ് ഗാലക്സി എസ്26 അൾട്രാ. ഐഫോണിനോട് നേരിട്ട് മത്സരിക്കുന്ന ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റാണിത്. Samsung Galaxy S26, Samsung Galaxy S26 Plus, Samsung Galaxy S26 Ultra എന്നീ മൂന്ന് ഫോണുകളാണ് സീരീസിലുള്ളത്.
SurveySamsung Galaxy S26 Ultra Launch
സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ് ഫെബ്രുവരി 25 ന് നടത്തുന്നു. സാൻ ഫ്രാൻസിസ്കോയിൽ വച്ചാണ് ഇവന്റ്. ഫെബ്രുവരി 25 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. ഇത് ഇന്ത്യൻ സമയം രാത്രി 11:30 മണിയ്ക്കാണ്. സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും, സാംസങ് ന്യൂസ്‌റൂം, കമ്പനിയുടെ യൂട്യൂബ് ചാനൽ വഴിയും ലൈവ് കാണാം.
സാംസങ് ഗാലക്സി എസ്26 സീരീസിന് പുറമെ ഇയർപോഡുകളും ഇവന്റിൽ അവതരിപ്പിക്കും. Galaxy Buds 4 സീരീസ് അൺപാക്ക്ഡ് ഇവന്റിൽ ലോഞ്ച് ചെയ്തേക്കും.
Samsung Galaxy S26 Ultra Expected Features
ഗാലക്‌സി എസ് 26 അൾട്രായിൽ പതിവ് പോലെ ക്വാഡ് ക്യാമറയും അമോലെഡ് ഡിസ്പ്ലേയും നൽകിയേക്കും. 6.9 ഇഞ്ച് AMOLED 2X QHD+ ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ കൊടുത്തേക്കും. ഇത് 16 ജിബി വരെ റാമും 1 ടിബി സ്റ്റോറേജും പിന്തുണയ്ക്കുന്നു.

ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ അൾട്രാ മോഡലിൽ 200 എംപി പ്രൈമറി ക്യാമറയുണ്ടാകും. ഇതിൽ 50 എംപി അൾട്രാ-വൈഡ് ലെൻസും രണ്ട് ടെലിഫോട്ടോ ലെൻസുകളും നൽകും. ഈ ടെലിഫോട്ടോ ലെൻസുകൾ 3x, 5x സൂം പിന്തുണയ്ക്കുന്നു. ഗാലക്സി എസ്26 അൾട്രായിൽ 5,400 എംഎഎച്ച് ബാറ്ററി കൊടുക്കുമെന്നാണ് വിവരം. ഇത് 60W ചാർജിംഗ് സപ്പോർട്ട് ചെയ്യുമെന്നാണ് റിപ്പോർട്ട്.
സാംസങ് ഗാലക്സി എസ്26 പ്ലസ് പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
ഗാലക്‌സി എസ് 26 പ്ലസ് 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേ നൽകുമെന്നാണ് റിപ്പോർട്ട്. ഇത് 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. പുതിയ എക്സിനോസ് 2600 പ്രോസസറാകും ഗാലക്സി എസ്26 പ്ലസ്സിലുണ്ടാകുന്നത്.
വേഗതയേറിയ 45W ചാർജിംഗും Qi2 വയർലെസ്, റിവേഴ്‌സ് വയർലെസ് ചാർജിംഗും ഇത് പിന്തുണയ്ക്കുന്നു. ഈ സ്മാർട്ട് ഫോൺ 4,900mAh ബാറ്ററി ഉൾപ്പെടുത്തും. 50MP, 12MP, 12MP ചേർന്ന ട്രിപ്പിൾ റിയർ ക്യാമറയാകും സാംസങ് ഫോണിൽ നൽകുന്നത്.
സാംസങ് ഗാലക്സി എസ്26 5ജി പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
സ്റ്റാൻഡേർഡ് ഗാലക്‌സി എസ് 26 5ജിയിൽ പ്ലസ് വേരിയന്റിലെ അതേ പ്രോസസറും ക്യാമറയും കൊടുക്കുമെന്നാണ് വിവരം. ഇതിന് 6.3 ഇഞ്ച് AMOLED 2X ഡിസ്‌പ്ലേയാണ് കൊടുക്കുന്നത്. ഇത് FHD+ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
More From Digit: Jio Free Offer: ജിയോ സിമ്മുള്ളവർ ശ്രദ്ധിക്കൂ, 18 മാസത്തേക്ക് ഈ സൗജന്യ ഓഫർ കിട്ടും
ഈ സാംസങ് ഫോണി പുതിയ എക്‌സിനോസ് 2600 പ്രോസസർ നൽകിയേക്കും. 12GB വരെ റാമും 512GB UFS 4.0 സ്റ്റോറേജും സപ്പോർട്ട് ചെയ്യും. 25W വയർഡ്, 15W വയർലെസ് ചാർജിംഗ് പിന്തുണയ്ക്കുന്ന ഗാലക്സി എസ്26 5ജിയിലുണ്ടാകും. 4,300mAh ബാറ്ററി ഫോണിൽ ഉണ്ടായിരിക്കും.
Samsung Galaxy S26 Ultra Price in India
ഇന്ത്യയിൽ, ഗാലക്‌സി എസ് 26 അൾട്രാ ഏകദേശം 1,32,999 രൂപയിൽ വന്നേക്കും. സാംസങ് എസ്26 ബേസിക് വേരിയന്റിന് ഏകദേശം 82,999 രൂപയിൽ വിലയാകും. ഗാലക്സി എസ് 26 പ്ലസ് ഇന്ത്യയിൽ ഏകദേശം 99,999 രൂപയിലാകും പുറത്തിറങ്ങുന്നത്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile