ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനിയെ മറികടന്ന് ബെംഗളൂരുവിൽ നിന്നുള്ള Sarvam AI. ഇന്ത്യൻ ഭാഷകളെ കൈകാര്യം ചെയ്യുന്നതിലൂടെയും ചിത്രങ്ങളിലെ അക്ഷരങ്ങൾ കണ്ടെത്തുന്ന OCR ടെക്നോളജിയിലൂടെയും സർവ്വം എഐ പ്രശംസ പിടിക്കുന്നു. ഗൂഗിളിന്റെ ജെമിനി 3 പ്രോ, ചൈനീസ് എഐ ഡീപ്‌സീക്ക് എന്നിവയേക്കാൾ മികച്ച പെർഫോമൻസ് ഇന്ത്യൻ എഐ മോഡലിനുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
SurveySarvam AI India AI Model
2023 ൽ സ്ഥാപിതമായ സർവം AI, ആദ്യ ദിവസം മുതൽ ഇന്ത്യൻ ഭാഷകളുമായി നന്നായി പ്രവർത്തിക്കുന്ന ടൂളുകൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കൃത്രിമബുദ്ധിയിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് സർവം എഐ സ്ഥാപകർ പറയുന്നു. ഇന്ത്യയിൽ പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇന്ത്യയുടെ എഐ ലക്ഷ്യം വയ്ക്കുന്നത്.
സർവ്വം എഐയിലെ ബുൾബുൾ വി3 എന്ന ഫീച്ചറും മറ്റൊരു ആകർഷകമാണ്. 22 ഔദ്യോഗിക ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്ന ഈ ടെക്സ്റ്റ്-ടു-സ്പീച്ച് മോഡലാണിത്. ഇന്ത്യയുടെ വൈവിധ്യങ്ങൾക്കും തനതായ ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിലുള്ള ഒരു എഐ എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
സർവം എഐ വ്യത്യസ്ത ലിപികൾ വായിക്കാനും, നിരവധി ഭാഷാഭേദങ്ങൾ മനസ്സിലാക്കാനും പ്രവർത്തിക്കും. ഇന്ത്യൻ ഭാഷകളിൽ സ്വാഭാവികമായി സംസാരിക്കാൻ ആഗോള എഐ ടൂളുകൾക്ക് സാധിച്ചിരുന്നില്ല. ഇതിനും സർവ്വം എഐ പരിഹാരമാകുന്നു.
ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനി പോലുള്ള എഐകളേക്കാളും ചെലവ് കുറവാണെന്നതും മറ്റൊരു നേട്ടമാണ്. മിക്ക ആഗോള AI ടൂളുകളും ആക്സസ് ചെയ്യുന്നതിന് വില കൂടുതലാണ്. അതുപോലെ എല്ലാ ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കാൻ ആഗോള എഐയ്ക്ക് സാധിക്കില്ല.പരിമിതമായ ഇന്റർനെറ്റും ഫോണുകളും ഉപയോഗിക്കുന്ന ഇന്ത്യൻ ഉപയോക്താക്കൾക്ക് താങ്ങാനാവുന്നതും ഉപയോഗപ്രദവുമായ രീതിയിൽ ഉപയോഗിക്കാവുന്നതാണ് സർവം AI.
More From Digit: Jio Free Offer: ജിയോ സിമ്മുള്ളവർ ശ്രദ്ധിക്കൂ, 18 മാസത്തേക്ക് ഈ സൗജന്യ ഓഫർ കിട്ടും
സർവം എഐ സ്ഥാപകൻ പ്രത്യുഷ് കുമാർ
പ്രത്യുഷ് കുമാറും വിവേക് രാഘവനും ചേർന്നാണ് 2023 ൽ സർവം AI സ്ഥാപിച്ചത്. ഇന്ത്യൻ ഭാഷകൾക്കായി പ്രത്യേകം നിർമ്മിച്ച അടിസ്ഥാന AI മോഡലുകൾ നിർമിക്കുക എന്നതായിരുന്നു ലക്ഷ്യം.
ഐഐടി ബോംബെയിലെ ബിരുദധാരിയായ പ്രത്യുഷ് കുമാർ, സൂറിച്ചിലെ ഇടിഎച്ച് റിസർച്ചിൽ നിന്ന് പിഎച്ച്ഡി നേടി. മൈക്രോസോഫ്റ്റ് റിസർച്ചിലും ഐബിഎം റിസർച്ചിലും പ്രവർത്തിച്ചു. മദ്രാസ് ഐഐടിയിൽ അഡ്ജങ്ക്റ്റ് ഫാക്കൽറ്റി അംഗമാണ്.
സർവം വിഷൻ കമ്പനിയുടെ ടെക്സ്റ്റ് റീഡിംഗ് ടൂളാണ്. സ്കാൻ ചെയ്ത ഡോക്യുമെന്റുകളും ചിത്രങ്ങളും വായിക്കാൻ വേണ്ടിയാണ് ഇത് വികസിപ്പിച്ചത്. ഓൾമോസിആർ ടെസ്റ്റിൽ ഇത് 84.3 ശതമാനവും ഓമ്‌നിഡോക് ടെസ്റ്റിൽ 93.28 ശതമാനവും നേടി മറ്റ് എഐകളെ മറികടന്നു.
ബുൾബുൾ വി3 സർവം എഐയുടെ വോയ്‌സ് ടൂളാണ്. 11 ഇന്ത്യൻ ഭാഷകളിലായി 35 വോയ്‌സുകൾ സപ്പോർട്ട് ചെയ്യുന്നു. ഭാവിയിൽ 22 ഔദ്യോഗിക ഇന്ത്യൻ ഭാഷകൾ കൂടി ഉൾപ്പെടുത്താൻ കമ്പനിയ്ക്ക് പ്ലാനുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, Consumer Tech, AI-related content, tech trends and reviews in Malayalam. View Full Profile